7/30/12

ചുവന്ന കിരീടം

കൃഷ്ണകിരീടം, ഹനുമാൻ കിരീടം, പഗോട തുടങ്ങി അനേകം പേരുകളിൽ അറിയപ്പെടുന്ന പൂങ്കുല,
(വളരെ മുൻപ് ഇതേ ഇനം പൂങ്കുല ചിത്രശാലയിൽ പോസ്റ്റ് ചെയ്തതാണ്)

7/21/12

രാമനാമപച്ച

ഇത് തൊഴുകണ്ണി
    Name     : Desmodium gyrans
Family :      Fabaceae
കർക്കിടകമാസം രാമായണമാസം കൂടിയാണ്; രാമ നാമജപത്തിന്റെ മാസം. ജീവിച്ചിരിക്കുന്ന കാലം മുഴുവൻ രാമനാമം ജപിക്കുന്ന ഒരു ചെടി ഇവിടെയുണ്ട്; രാമനാമപച്ച. ഈ സസ്യം വീട്ടുപറമ്പിൽ ഉണ്ടെങ്കിൽ ഈശ്വരചൈതന്യം വർദ്ധിക്കുമെന്നും കണ്ണേറ്, കരിനാക്ക് എന്നിവ തടയുമെന്നും പറയപ്പെടുന്നു.
 ഒരു മീറ്റർ വരെ ഉയരത്തിൽ ശാഖകളായി വളരുന്ന സസ്യമാണ് രാമനാമപച്ച എന്ന് വിളിക്കുന്ന തൊഴുകണ്ണി


ഈ സസ്യത്തിന്റെ ഇലകളിൽ(leaflet) ഒന്ന് വലുതും മറ്റു രണ്ടെണ്ണം ചെറുതുമാണ്. ചെറിയ അഭിമുഖമായി കാണുന്ന പത്രകങ്ങൾ രണ്ടും വളരെ പതുക്കെ കൈകൂപ്പുന്നതും വിടരുന്നതും ചെയ്യുന്ന രീതിയിൽ പകൽ‌നേരത്ത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. 

വെയിലിന്റെ ചൂട് കൂടിയാൽ ഇലയുടെ ചലനവേഗത കൂടിയിരിക്കും.
 വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിലും മറ്റു ചെടികൾക്കിടയിലും വളരാറുണ്ട്. വിത്ത് മുളച്ചാണ് പുതിയ സസ്യം വളരുന്നത്.
ചെടിയെ ‘ഒരുമിനിട്ട്’ ശ്രദ്ധിച്ചാൽ ചലനം വ്യക്തമായി കാണാം. ചെടി കൈകൂപ്പി രാമനാമം ജപിക്കുകയാണെന്ന് പറയാം. വീട്ടുകാർക്ക് നേരെ പ്രയോഗിക്കുന്ന കണ്ണേറ് തൊഴുകണ്ണിക്ക് പറ്റുമെന്നും അങ്ങനെ പെട്ടെന്ന് ചെടി ഉണങ്ങാറുണ്ടെന്നും പറയുന്നു.
തൊഴുകണ്ണിയുടെ വേരു് സിദ്ധവൈദ്യത്തിൽ വിഷചികിത്സയ്ക്കു് ഉപയോഗിക്കാറുണ്ടു്. പാമ്പിൻവിഷത്തെ ഇതു് ഫലപ്രദമായി പ്രതിരോധിക്കാറുണ്ടു്. മുറിവും ചതവും ഭേദമാക്കാൻ ഇതിന്റെ വേരു് അരച്ചെടുത്തു് ഉപയോഗിക്കാറുണ്ടു്.
രാത്രിയായാൽ ഇലകളെല്ലാം ഒന്നിച്ച് കൂമ്പി താഴ്ന്നിരിക്കും.

7/17/12

നിലവേപ്പ് .....Andrographis paniculata

Name:Andrographis paniculata
Family    : Acanthaceae
കൃഷി ചെയ്യാത്ത വഴിയോരത്ത് കാണപ്പെടുന്ന ഔഷധസസ്യം; വേപ്പിന്റെ ഇലകളെക്കാൾ കയ്പുള്ളതാണ് നിലവേപ്പിന്റെ ഇലകൾ
കൃഷി ചെയ്യാത്ത പാഴ്‌നിലങ്ങളിൽ വളരുന്ന നല്ല കയ്പ് രുചിയുള്ള ഔഷധസസ്യമാണ് നിലവേപ്പ് അഥവാ കിരിയാത്ത്. പലതരം പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. ഔഷധ ആവശ്യത്തിനായി ചെടിയുടെ ഇലകളും വേരുകളും ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കും മരുന്നായി നിലവേപ്പ് ഉപയോഗിക്കപ്പെടുന്നുണ്ടു്.
മതിലിന് സമീപം വളർന്ന നിലവേപ്പിന്റെ പൂക്കളോട് കൂടിയ ശാഖ
നിലവേപ്പ്; പൂവും കായകളും. ‘ഈ സസ്യം കിരിയാത്ത് ആണെന്നും നിലവേപ്പ് മറ്റൊരു ചെടിയാണെന്നും പറയുന്നുണ്ട്.
ഇതെ സസ്യത്തെ കണ്ണൂർ ജില്ലാ ഫോറസ്റ്റ് ഓഫീസിൽ കണ്ടപ്പോൾ

7/3/12

അനന്തശയനം... Epiphyllum oxypetalum

ഒരു വർഷത്തെ കാത്തിരിപ്പാണ്, വിടരാതിരിക്കാനാവില്ലെനിക്കൊരിക്കലും,, 
പിന്നെ ഫോട്ടോ എടുക്കാതിരിക്കുന്നത് എങ്ങനെ?
Name : Epiphyllum oxypetalum
Family : Cactaceae
This is a large epiphytic cactus is called Dutchman's-Pipe Cactus and also known as the Queen of the night.
നിശാഗന്ധി എന്നറിയപ്പെടുന്ന കള്ളിച്ചെടി വർഗത്തിൽ ഉൾപ്പെട്ട ഈ സസ്യത്തെ വടക്കൻ കേരളത്തിൽ അനന്തശയനം എന്ന് പറയുന്നു. രാത്രി വിടരുന്ന അനന്തശയനത്തിന്റെ വെള്ളനിറത്തിൽ സുഗന്ധമുള്ള പൂവ് സൂര്യോദയത്തോടെ വാടുന്നു.
തൊട്ടടുത്ത്, തൊഴുകണ്ണി... Desmodium gyrans 
പിന്നിൽ ശംഖുപുഷ്പം ചെടിയുടെ വള്ളി
വിടരാൻ കൊതിക്കുന്ന മൂന്ന് പൂക്കൾ
ദെ വന്നു
ദാ, പോയി
ഇടതും വലതും
ഇരുട്ടിൽ മിന്നിത്തിളങ്ങി
വെളിച്ചം വിതറി
എന്തൊരു തിളക്കം!
നിശാഗന്ധി,, നീയെത്ര?
വടക്കൻ കേരളത്തിൽ അനന്തശയനം എന്ന് വിളിക്കുന്ന ഈ പൂവ് വിടരുന്ന രാത്രിനേരത്ത് വീട്ടുകാർ നിലവിളക്ക് കത്തിച്ചു വെക്കാറുണ്ട്.
അനന്തശയനം
ഒരു വർഷം കാത്തിരുന്നശേഷം ഒരു രാത്രികൊണ്ട് ജന്മലക്ഷ്യം പൂർത്തിയാക്കി, ജീവിതം അവസാനിപ്പിച്ച അനന്തശയനം പൂക്കൾ പിറ്റേന്ന് രാവിലെ ‘രാമനാമ പച്ച’ എന്ന് വിളിക്കുന്ന തൊഴുകണ്ണിയുടെ ഇരുവശത്തുമായി തൂങ്ങിയാടുന്ന ദൃശ്യം.


രണ്ട് വർഷം മുൻപ് വിടർന്ന അനന്തശയനം,

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP