ഒത്തൊരുമപൂക്കളം, കണ്ണൂർ.
ലോകത്തിലെ ഏറ്റവും വലിയ പൂക്കളം കണ്ണൂരിൽ
കണ്ണൂരിൽ സ്നേഹവും സമാധാനവും മത മൈത്രിയും ഊട്ടിയുറപ്പിക്കാൻ പൂക്കളാൽ തീർത്ത ഒരു വെള്ളരിപ്രാവ് ഉയരുന്നു
ഏഴ് വൻകരകളുടെ പ്രതീകമായി ഇരുപത് ടൺ വരുന്ന ഏഴ് തരം പൂക്കൾ കൊണ്ടാണ് പൂക്കളം നിർമ്മിച്ചത്. മഞ്ഞ ചെട്ടി, ഓറഞ്ച് ചെട്ടി, വയലറ്റ് ആസ്റ്റർ, റെഡ് ആസ്റ്റർ, വെള്ള ജമന്തി, ചിന്താമണി, ചെണ്ടുമല്ലി, അങ്ങനെ ഏഴ് തരം പൂക്കൾ ചേർന്ന് പൂക്കളം നിർമ്മിച്ചു
ഏറ്റവും വലിയ പൂക്കളം തീർത്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കാർഡിലും ലിംക്ക ബുക്ക് ഓഫ് റെക്കാർഡിലും സ്ഥാനം നേടാൻ ഈ പൂക്കളത്തിന് കഴിയും
കണ്ണൂർ കലക്ട്രേറ്റ് മൈതാനത്തിലാണ് പൂക്കളം ഒരുക്കിയത്; 40,000 ചതുരശ്ര അടിയിൽ പൂക്കളത്തിനായി നിർമ്മിച്ച പന്തൽ ലിംക ബുക്ക് ഓഫ് റെക്കാർഡിൽ ഇടം പിടിച്ചു. ‘ഉള്ളിൽ തൂണുകളില്ലാത്ത ഏറ്റവും വലിയ പന്തൽ’
21624 ചതുരശ്ര അടി വലിപ്പമുള്ള പൂക്കളമാണ് നിർമ്മിച്ചത്; 189 കളങ്ങളായി തിരിച്ചാണ് പൂവിട്ടത്. ഓരോ കളത്തിലും പൂവിടാൻ 15 പേർ വീതം ഉണ്ടായിരുന്നു.
ഒത്തൊരുമപൂക്കളത്തിന്റെ ഡിസൈൻ വരച്ചത് കണ്ണൂരിന്റെ ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശികല കണ്ണുർ
പൂക്കളം മൊത്തമായി കണ്ട് ഫോട്ടോ എടുക്കാൻ ഒത്തിരി പ്രയാസം ഉള്ളതിനാൽ പല ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുത്തതാണ്.
സപ്തംബർ 17, രാവിലെ 11.35 ന് ആരംഭിച്ച പൂക്കളനിർമ്മാണം 12.20 ന് അവസാനിച്ചു. 45 മിനിട്ടിനുള്ളിൽ ഒത്തൊരുമപൂക്കളം പൂർത്തിയാക്കി
സുഗന്ധം പരത്തുന്ന പൂക്കളം കാണാൻ അനേകം ആളുകൾ എത്തിച്ചേർന്നു. മൂന്ന് ദിവസം പൊതുജനങ്ങൾക്ക് പൂക്കളം ദർശിക്കാം. ഒപ്പം കലാപരിപാടികളും ഉണ്ട്
ഈ വിസ്മയ പൂക്കളത്തിന് ലോകറെക്കാർഡിൽ സ്ഥാനം നേടാൻ കഴിയും
പൂക്കളം കാണാൻ നമ്മുടെ മഹാബലിയും ഉണ്ട്