5/28/11

കാവൽ...dog

എന്നെയെന്തിനിവിടെയിങ്ങനെ???

5/20/11

ദശാവതാരം,,,show

മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
പരശുരാമൻ
ശ്രീരാമൻ
ബലരാമൻ
ശ്രീകൃഷ്ണൻ
കൽക്കി

5/15/11

വേണമെങ്കിൽ ചക്ക ,,,,, ??? Jack Fruit

ചക്കകൾക്ക് നല്ലകാലം വരുന്നേ,,,

5/9/11

കുറ്റിയാട്ടൂർ Mango

ഇത് കേരളത്തിന്റെ വടക്ക് ഭാഗങ്ങളിൽ വളരുന്ന, കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ ഗ്രാമത്തിന് സ്വന്തമായ മാവ്,
‘കുറ്റിയാട്ടൂർ മാവ്’
നമ്പ്യാർ മാവ്’ എന്ന പേരിലും അറിയപ്പെടുന്ന ഈ മാവ് അധികം ഉയരത്തിൽ വളരാറില്ല. കായ്ക്കുന്ന സീസണിൽ ഉണ്ടാവുന്ന വലിയ മാങ്ങകൾ മൂത്തുപഴുത്താൽ നല്ല രുചിയുണ്ടാവും.
ഇത് എന്റെ സ്വന്തം മാവ്, ഫോട്ടോ ടെറസ്സിൽ നിന്നും എടുത്തതാണ്.
മാങ്ങകളുടെ ഭാരം കൂടുമ്പോൾ ബലം കുറഞ്ഞ ശാഖകൾ താഴോട്ട് ചാഞ്ഞ്, പൊട്ടിവീഴാറുണ്ട്. അത് ഒഴിവാക്കാൻ താങ്ങുകൾ വെച്ച് കൊടുക്കുകയും കയറുകളിൽ കെട്ടി ഉറപ്പിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ടെറസ്സിൽ നിന്നും മാവിന്റെ ശാഖകൾ താങ്ങി ഉറപ്പിച്ചത് കാണാം.
കീടനാശിനിയും രാസവസ്തുക്കളും തളിക്കാത്ത ഈ മാങ്ങകളുടെ സംരക്ഷണം ചുവന്ന പുളിയുറുമ്പുകൾ ഏറ്റെടുത്തിരിക്കയാണ്. ഇടയ്ക്ക് മഴ പെയ്താൽ മാങ്ങകൾക്ക് കേട് വരും. മൂത്ത മാങ്ങകൾ നിലത്ത് വീഴാതെ പറിച്ചെടുത്ത് വീട്ടിനകത്തെ മുറിയിൽ പഴുപ്പിക്കാൻ വെക്കണം.
വീട്ടിനകത്ത് വൈക്കോൽ വിരിച്ച്, അതിനു മുകളിൽ മൂത്ത മാങ്ങകൾ നിരത്തിവെക്കും. ഈ മാങ്ങകളെ കാഞ്ഞിരത്തിന്റെ പച്ച ഇലകൾ‌കൊണ്ട് പൊതിയും. മാങ്ങകൾ എളുപ്പത്തിൽ പഴുക്കാനും ഭംഗിയും രുചിയും വർദ്ധിപ്പിക്കാനുമായി ഗ്രാമീണർ ചെയ്യുന്നതാണ്.
കാഞ്ഞിരത്തിന്റെ പച്ചിലകൾ കുറഞ്ഞതുകൊണ്ടാണ് എന്റെ മാങ്ങയുടെ സൌന്ദര്യം കുറഞ്ഞത്.
മാങ്ങ പഴുത്തു, തൊലികളഞ്ഞ് പ്ലെയിറ്റിലാക്കി, ഇനി ഓരോന്നായി എടുത്ത് കഴിക്കാം.
ഒന്നിച്ച് ധാരാളം മാങ്ങകൾ പഴുത്താൽ ചെയ്യാൻ ധാരാളം മാർഗങ്ങളുണ്ട്. അതിലൊരു മാർഗ്ഗമാണ്, ‘ജാം’. ഇടിച്ചു പിഴിഞ്ഞ് കട്ടിയിൽ ജൂസാക്കിയ മാങ്ങയോടൊപ്പം ധാരാളം പഞ്ചസാര ചേർത്ത് ചൂടാക്കി തുടർച്ചയായി ഇളക്കി വെള്ളം വറ്റിച്ചാൽ നാടൻ ‘ജാം’ ആക്കിമാറ്റി ഏതാനും ദിവസം കേട് കൂടാതെ സൂക്ഷിച്ച് ഉപയോഗിക്കാം. നല്ല അധ്വാനമുള്ള, അടുപ്പിന് സമീപത്ത് നിന്ന് ചെയ്യുന്ന പണിയാണ്.
കുറ്റിയാട്ടൂർ മാവിനെയും മാങ്ങയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ 29.4.2011 ന് പ്രസിദ്ധീകരിച്ച ‘മാതൃഭൂമി കാഴ്ച’യിൽ വായിക്കാം.

5/5/11

അക്ഷയതൃതീയ

'അക്ഷയതൃതീയ’
പൊന്നിന് പകരം പൂവ് വെക്കുന്നു,
പൂവിന് പകരം വിളക്ക് വെക്കുന്നു,
വെളിച്ചം ചിതറട്ടെ, ഐശ്വര്യം നിറയട്ടെ;

5/1/11

ഒരു മീറ്റർ ചായ , Tea shop

നേരം പുലർന്നില്ലെ? ഇനി ക്ഷീണം മാറ്റാൻ ഒരു മീറ്റർചായ തയ്യാർ,
അദ്ധ്വാനിക്കുന്ന എല്ലാ തൊഴിലാളികൾക്കും മെയ്ദിന ആശംസകൾ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP