10/31/10

ആലീന്ത് അഥവാ ഈന്താല്

ഇതാണ് ആലീന്ത്, പിന്നെ ഈന്താല് എന്ന് പറഞ്ഞാലും തെറ്റില്ല,
ഈന്തിനു മുകളിൽ ആല് മുളച്ചതോ? ആലിന്റെ മുകളിൽ ഈന്ത് മുളച്ചതോ? അതല്ല രണ്ടും ഒന്നിച്ച് വളർന്ന് ഒന്നായ്ച്ചേർന്നതോ?
പിന്നെ ചുവട്ടിലെ ആ ചെരിപ്പുകൾ അമ്പലത്തിനകത്ത് പോയവർ അഴിച്ചു വെച്ചതാണ്.
അരയാലും ഈന്ത് മരവും ഒന്നിച്ച്‌ ഒന്നായിചേർന്ന് കണ്ടെത്തിയത് കണ്ണുർ ജില്ലയിലെ മക്രേരി അമ്പലത്തിന്റെ പ്രവേശനകവാടത്തിനു മുന്നിലാണ്. അതി പുരാതനമായതും ഐതീഹ്യങ്ങൾ കൂടിച്ചേർന്നതുമായ മക്രേരി അമ്പലം പെരളശ്ശേരി അമ്പലവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന അമ്പലത്തിന്റെ ദൃശ്യം പിന്നിലായിക്കാണാം.
ആലിന്റെയും ഈന്തിന്റെയും കൂടെ ഒരു ചന്ദനവും കൂടിച്ചേരാനായി വളരുന്നുണ്ട്.
ആലീന്തിന്റെ കൂടെ പൂങ്കുലയുമായി ചേർന്നിരിക്കുന്ന ഈന്ത് ആൺ‌സസ്യമാണ്,
ഈന്തിനെകുറിച്ച് കൂടുതൽ കാര്യങ്ങൾ  ഇവിടെ കാണാം.

10/28/10

ഇത്തിരി ദൂരം ഈ വഴി നടക്കാം

നെൽ‌കൃഷി വാഴക്കും മരച്ചീനിക്കും വഴിമാറിക്കൊടുത്തപ്പോൾ

10/24/10

അറിയുമോ ഈ ചെടികളെ?

ഇതുപോലുള്ള സ്ഥലം മുൻപ് കണ്ടിട്ടുണ്ടോ?
അടുത്ത് പോയി നോക്കാം; ഈ ചെടികളെ പരിചയമുണ്ടോ?
ഇതാണ് നെൽ‌ച്ചെടികൾ, അവയെല്ലാം വയലിൽ വളരുന്നു
കുറച്ചു ദിവസം കഴിഞ്ഞാൽ ഈ നെൽച്ചെടി പൂവിട്ട് കായ്ക്കും; അങ്ങനെയുള്ള നെല്ലിൻകുലകൾ ഈ ഫോട്ടോയിൽ കാണാം
ഇതാണ് നെല്ലിന്റെ കായ; നെന്മണികൾ. ഇതിന്റെ ഉള്ളിലുള്ള വിത്തിനെ ‘അരി’ എന്ന് മലയാളികൾ പറയും. അരി വേവിച്ച് ചോറ് ആക്കിയത് ദിവസവും തിന്നുന്നത്‌കൊണ്ടാണ് നമ്മൾ മലയാളികൾ ഇപ്പോഴും ജീവനോടെയുള്ളത്.

10/20/10

സാഗരം സാക്ഷി

വസന്തം വന്നാൽ ഒരിക്കൽക്കൂടി തളിർക്കുമോ?
കടൽഭിത്തിയിൽ വളർന്ന കുറ്റിച്ചെടി ഉണങ്ങിയപ്പോൾ... കിഴുന്ന, കണ്ണൂർ.

10/17/10

മഞ്ഞിൽ വിരിഞ്ഞ പൂവ്

മഞ്ഞണിഞ്ഞ പ്രഭാതത്തിൽ മഞ്ഞപൂമ്പോടിയുമായി

10/13/10

കുടുംബം നമുക്ക് ശ്രീകോവിൽ

“എടീ നീയാ പിള്ളേരെ മര്യാദക്ക് നോക്ക്, കണ്ണുതെറ്റിയാൽ കാക്കയും പരുന്തും വന്ന് അടിച്ച്‌മാറ്റും”
“മുട്ടയിട്ടതും അടയിരുന്നതും ഞാനാ, അപ്പോൾ പോറ്റാനും എനിക്കറിയാം”
“ഇവളോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല, ഞാനൊന്ന് പരിസരം നിരീക്ഷിക്കട്ടെ; ... കൊക്കരെ ക്കോ

10/10/10

താമര വിരിഞ്ഞപ്പോൾ

ഇത് നമ്മുടെ ദേശീയ പുഷ്പങ്ങൾ, താമരകൾ
താമര വിടർന്നപ്പോൾ
താമരയുടെ ഉൾവശത്തായി കാണുന്ന ഇതുപോലുള്ള ഒരു പീഠത്തിലാണ് നമ്മുടെ ദൈവങ്ങൾ ഇരിക്കുന്നത്

10/5/10

ഇടം‌പിരി വലം‌പിരി

ഇടം‌പിരി വലം‌പിരി
Name    :   Helicteres isora
Family :    Sterculiaceae
ഏതാണ്ട് 2മീറ്റർ‌വരെ ഉയരത്തിൽ കുറ്റിച്ചെടിയായി പാഴ്‌നിലങ്ങളിലും കുന്നിൻ‌ചരിവുകളിലും വളരുന്ന ഔഷധസസ്യം. അനേകം ശാഖകളായി വളരുന്ന ഈ സസ്യത്തിന് ചുവന്ന ഭംഗിയുള്ള പൂക്കളും ചുറ്റിപ്പിരിഞ്ഞ സ്ക്രൂ ആകൃതിയുള്ള വിത്തുകളും ഉണ്ട്. വിത്ത് ഉണക്കിപ്പൊടിച്ചത് ദഹനക്കേട് കാരണമുള്ള വയറുവേദനക്കും വേര് പ്രമേഹത്തിനുള്ള ഔഷധമായും ഉപയോഗിക്കുന്നു. 
വലിച്ചാൽ പൊട്ടാ‍ത്ത ഈ സസ്യത്തിന്റെ നാരിൽ സെല്ലുലോസ് ധാരാളം ഉള്ളതിനാൽ റബർ നാരിനോട് ചേർത്ത് ശക്തിയുള്ള ടയർ നിർമ്മിക്കാമെന്ന് പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.

10/1/10

വയോജനദിനത്തിൽ

'ഇവരൊക്ക വലിയതായി കല്ല്യാണം കഴിച്ചാൽ അവരുടെ മക്കളെയും ഇതുപോലെ മടിയിലിരുത്തണം'
'എല്ലാവർക്കും വയോജനദിന ആശംസകൾ'

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP