ആലീന്ത് അഥവാ ഈന്താല്
ഇതാണ് ആലീന്ത്, പിന്നെ ഈന്താല് എന്ന് പറഞ്ഞാലും തെറ്റില്ല,
ഈന്തിനു മുകളിൽ ആല് മുളച്ചതോ? ആലിന്റെ മുകളിൽ ഈന്ത് മുളച്ചതോ? അതല്ല രണ്ടും ഒന്നിച്ച് വളർന്ന് ഒന്നായ്ച്ചേർന്നതോ?
പിന്നെ ചുവട്ടിലെ ആ ചെരിപ്പുകൾ അമ്പലത്തിനകത്ത് പോയവർ അഴിച്ചു വെച്ചതാണ്.
അരയാലും ഈന്ത് മരവും ഒന്നിച്ച് ഒന്നായിചേർന്ന് കണ്ടെത്തിയത് കണ്ണുർ ജില്ലയിലെ മക്രേരി അമ്പലത്തിന്റെ പ്രവേശനകവാടത്തിനു മുന്നിലാണ്. അതി പുരാതനമായതും ഐതീഹ്യങ്ങൾ കൂടിച്ചേർന്നതുമായ മക്രേരി അമ്പലം പെരളശ്ശേരി അമ്പലവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന അമ്പലത്തിന്റെ ദൃശ്യം പിന്നിലായിക്കാണാം.
ആലിന്റെയും ഈന്തിന്റെയും കൂടെ ഒരു ചന്ദനവും കൂടിച്ചേരാനായി വളരുന്നുണ്ട്.
ആലീന്തിന്റെ കൂടെ പൂങ്കുലയുമായി ചേർന്നിരിക്കുന്ന ഈന്ത് ആൺസസ്യമാണ്,
ഈന്തിനെകുറിച്ച് കൂടുതൽ കാര്യങ്ങൾ ഇവിടെ കാണാം.

18 comments:
അലീന്തിന്റെ 3 വശങ്ങളിലെ ഫോട്ടോ എടുത്തതാണ്.
ചിത്രശാലയിൽ ഒരു ആൽമാവ് ഉടൻ പ്രതീക്ഷിക്കാം
പുതിയ അറിവായിരുന്നു. ഒപ്പം ചിത്രവും
good one..
സൈക്കാസ്... പണ്ട് ഈ ചെടി പഠിക്കുവാനുണ്ടായിരുന്നു. ഇതിനെ കണ്ടത് എറണാകുളത്തെ (പഴയ) ബോയ്സ് കോളേജിന് മുന്‍ വശത്ത്.. പിന്നീട് കൊയിലാണ്ടിയില്‍ വെച്ചാണ് പറമ്പുകളില്‍ ഇവ ധാരാളമായി നില്‍ക്കുന്നത് അത്ഭുതത്തോടെ കണ്ടത് :)
ജൈവപരിണാമം ഒന്നും സംഭവിച്ചിട്ടില്ലാത്ത ഒരു ചെടിയാണ്/മരമാണ് ഈന്തല്‍ എന്ന് കേട്ടിട്ടുണ്ട്. അതിനെപ്പറ്റി വല്ലതും അറിയാമോ ?
Good Photo.
Thanks for Sharing
ആലീന്തായാലും ഈന്താലായാലും ഈന്ത് വിഭവം കേമമാ.
നല്ല പോട്ടം .
hai hai...
nannayittund.
aasamsakal..
ഈന്തിന്റെ എല്ലാ വിവരവും അടങ്ങിയ ഫോട്ടോ ഇവിടെയുണ്ട്, ഇ ലിങ്കിൽ...
http://mini-chithrasalaphotos.blogspot.com/2010/01/flowering-cycas.html
ഈന്ത് പൂക്കുന്ന കാലം.
നന്ദി.
kollaamm
No comments...
കൊള്ളാം, "ആലീന്ത് അഥവാ ഈന്താല്"!!!
കൊള്ളാം ആ മരവും മണവും പരിസരവും. ഒരു വേള അവിടെ എത്തിയ പ്രതീതി.
ഫോട്ടോകൾ എല്ലാം നന്നായിരിക്കുന്നു....
ഈന്താൽ കൊള്ളാം...
ആശംസകൾ...
ആലീന്തിന്റെ പിന്നിലായി കാണുന്ന ‘മക്രേരി അമ്പലം’ ടൂറിസത്തിന്റെ ഭാഗമായി ‘തലശേരി പൈതൃക സർക്ക്യൂട്ട്’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴായി, പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തി, മക്രേരി അമ്പലത്തിൽ സംഗീതആരാധന നടത്താറുണ്ട്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
njan oru peralasserikkaranaanu..ennittum ithine kurichu njan arinjilla.....Thanks for the info...
ഞങ്ങളുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ് ഈ ഈന്ത്. പക്ഷെ ആലിന്ത് ഇല്ല കേട്ടൊ :)
shonu-,
വീട്ടിനു മുന്നിലുള്ളതാണ് പലപ്പോഴും നമ്മൾ കാണാതെ പോകുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
sarija N S-,
അഭിപ്രായം എഴുതിയതിനു നന്ദി.
Post a Comment