ഇടംപിരി വലംപിരി
ഇടംപിരി വലംപിരി
Name : Helicteres isora
Family : Sterculiaceae
ഏതാണ്ട് 2മീറ്റർവരെ ഉയരത്തിൽ കുറ്റിച്ചെടിയായി പാഴ്‌നിലങ്ങളിലും കുന്നിൻചരിവുകളിലും വളരുന്ന ഔഷധസസ്യം. അനേകം ശാഖകളായി വളരുന്ന ഈ സസ്യത്തിന് ചുവന്ന ഭംഗിയുള്ള പൂക്കളും ചുറ്റിപ്പിരിഞ്ഞ സ്ക്രൂ ആകൃതിയുള്ള വിത്തുകളും ഉണ്ട്. വിത്ത് ഉണക്കിപ്പൊടിച്ചത് ദഹനക്കേട് കാരണമുള്ള വയറുവേദനക്കും വേര് പ്രമേഹത്തിനുള്ള ഔഷധമായും ഉപയോഗിക്കുന്നു.
വലിച്ചാൽ പൊട്ടാത്ത ഈ സസ്യത്തിന്റെ നാരിൽ സെല്ലുലോസ് ധാരാളം ഉള്ളതിനാൽ റബർ നാരിനോട് ചേർത്ത് ശക്തിയുള്ള ടയർ നിർമ്മിക്കാമെന്ന് പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.
15 comments:
:)
നന്നായിട്ടുണ്ട് ടീച്ചറെ. വിജ്ഞാനപ്രദം..
Interesting info teacher!
അറിവുകൾക്ക് നന്ദി..:)
good one..........
നല്ല ചിത്രവും വിവരവും!
നന്നായിട്ടുണ്ട്...
:)
valam piri sankh ithil untaakunnathaano?
@ പാവം... പിന്നേ... ആ ശംഖ് ഇതിൽ നിന്നും ശണ്മുഖൻ വേർതിരിച്ചെടുക്കുന്നതാണ്..അല്ല പിന്നേ...
ടിച്ചറേ.. ഈ ചെടി മുന്നെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാ പേര് മനസിലായെ..
ടീച്ചറെ ഇതല്ലേ നമ്മുടെ നാറചെടി ?? പണ്ട് വിറകു പൊറുക്കാന്‍ പോകുമ്പം ഇതിന്റെ തോലോണ്ട് ആണ് വിറകു കെട്ടാറു..
നല്ല പടം..
പൂക്കൾ കണ്ടാൽ ഒരു ഷഡ്പദം ഇലയിലിരിക്കുന്നതു പോലെ തോന്നും!
ഇടംപിരി വലംപിരി നോക്കി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.
ഈ ചെടിയുടെ നാര് പണ്ട്‌കാലത്ത് ഓലക്കുട തുന്നിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ധാരാളം സെല്ലുലോസ് ഉള്ളതിനാൽ ബലമുള്ള നാരാണ്.
Post a Comment