Showing posts with label ഔഷധസസ്യങ്ങള്‍. Show all posts
Showing posts with label ഔഷധസസ്യങ്ങള്‍. Show all posts
12/7/18
10/31/14
കേൻസറിന്റെ ഔഷധം…മുള്ളാത്ത…Anona muricata
Facebookലെ ‘അടുക്കളത്തോട്ടം’ ഗ്രൂപ്പിൽ
മുകളിലുള്ള ഫോട്ടൊ ചേർത്ത് ചുവട്ടിൽ എഴുതി; “ഇത് എന്താണെന്ന് പറയുക; ആദ്യം പറഞ്ഞ ആൾക്ക്
സമ്മാനം ഉറപ്പ്. സമ്മാനമായി എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’
പിന്നെയങ്ങോട്ട് കമന്റുകളുടെ പ്രവാഹമായിരുന്നു;
ആദ്യ പത്ത്മിനിട്ടിനുള്ളിൽ ഉത്തരം പറഞ്ഞിട്ടും കമന്റുകൾ നിലക്കുന്നില്ല. ഒടുവിൽ ഉത്തരം
പ്രഖ്യാപിച്ച് സമ്മാനർഹരെ കണ്ടെത്തി. 250 കഴിഞ്ഞിട്ടും കമന്റുകൾ തുടരുകയാണ്. ആ സംഗതി എന്താണെന്നോ?
കേൻസറിന്റെ ഔഷധം…മുള്ളാത്ത…Anona muricata... പൂവ്
പൂവിന്റെ ചുവട്ടിലെ കാഴ്ച
Botanical Name : Anona muricata
Family : Anonaceae
ഇനി കായ ആവട്ടെ
ചെടിനട്ടിട്ട് 20 വർഷം ആയപ്പോഴാണ് കായ ഉണ്ടായത്; അതും ഒന്നുമാത്രം,
ഫോട്ടോ എല്ലാം എടുത്തത് ടെറസ്സിൽ കയറിയിട്ടാണ്,
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളൻചക്ക. മുള്ളഞ്ചക്ക,
മുള്ളൻചക്ക, തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന
ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' (Soursop) എന്നാണ്. അടുത്തകാലത്ത് മുള്ളൻചക്ക നമ്മുടെ തൊടികളിലേക്ക് തിരികെ എത്തുകയാണ്.
ഇവയുടെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ‘അസ്‌റ്റോജനിന്‍സ്’ എന്ന ഘടകത്തിന് അര്‍ബുദരോഗത്തെ
നിയന്ത്രിക്കാന്‍ കഴിയും എന്ന കണ്ടുപിടിത്തമാണ് ഈ മടങ്ങിവരവിനു പിന്നില്‍. മുള്ളൻചക്കയുടെ
ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്
1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്
Posted by mini//മിനി at 2:02 PM 6 comments
Labels: plants, ഔഷധസസ്യങ്ങള്‍, ചിത്രം, ഫോട്ടോ
Subscribe to:
Posts (Atom)

