2/28/12
2/20/12
2/14/12
2/10/12
2/4/12
കമ്മ്യൂണിസ്റ്റ് പച്ച... Chromolaena odoratum
Name : Chromolaena odoratum
Family : Asteraceae
ഒരു കാലത്ത് കേരളം മുഴുവൻ കളകളാരവം മുഴക്കിയ Eupatorium odoratum എന്ന പേരിൽ അറിയപ്പെട്ട നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ച ഇപ്പോൾ പുത്തൻ പേരുമായി വന്നിരിക്കയാണ്. ഈ കളസസ്യത്തിന്റെ സ്ഥാനത്ത് മറ്റ് ഭീകര സസ്യങ്ങൾ കടന്നുവന്നപ്പോൾ, കണ്ണെത്താത്ത ഇടങ്ങളിൽ വളർന്ന് പൂക്കളുമായി തലയുയർത്തിയിരിക്കയാണ്.

29.7.2009 ന് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഒരു ശാഖമാത്രം ചിത്രശാലയിൽ പോസ്റ്റ് ചെയ്തതാണ്.
1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴിഞ്ഞ് ഞങ്ങള്‍ മുറിവിന് പുരട്ടാറുണ്ട്. 2009 ൽ ചിക്കൻഗുനിയയിയില്‍ കുളിച്ച കേരളീയര്‍ കുളിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ‘ഔഷധഗുണം അറിയില്ലെങ്കിലും’ ഇതിന്റെ ഇല കൂടി ചേര്‍ക്കുമായിരുന്നു. കിലോയ്ക്ക് 40 രൂപവരെ കൊടുത്ത് മളയാളികൾ ഈ ചെടിയുടെ ഇല മാർക്കറ്റിൽ നിന്ന് വാങ്ങിയിട്ടുണ്ട്. മുൻപ് ചിത്രം പോസ്റ്റ് ചെയ്തപ്പോൾ കമ്മ്യൂണിസ്റ്റ് പച്ചയെക്കുറിച്ച് ധാരാളം അറിവുകൾ കമന്റായി വന്നിരുന്നു. അതുകൂടി ചേർത്താൽ മാത്രമേ ഈ പോസ്റ്റ് പൂർണ്ണമാവുള്ളു.

ViswaPrabha | വിശ്വപ്രഭ August 04, 2009 1:43 AM എഴുതിയ കമന്റ്...
ഈ ഭീകരസസ്യത്തെക്കുറിച്ചു് കൂടുതൽ പറയാനുണ്ടു്: Eupatorium odoratum എന്നതു് ഈ ചെടിയുടെ പഴയ പേരാണു്. സൂര്യകാന്തിച്ചെടിയോടു് കൂടുതൽ അടുപ്പമുള്ള ഇതിന്റെ പേരു് പിന്നീടു് Chromolaena odoratum എന്നു മാറ്റുകയുണ്ടായി. കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച എന്നും ഐക്യമുന്നണിപ്പച്ച എന്നും ഐമുപ്പച്ച എന്നും അറിയപ്പെടുന്ന ഈ ചെടി ഒരു അലങ്കാരച്ചെടി എന്ന രൂപത്തിൽ കരീബിയൻ ദ്വീപുകളിൽനിന്നും 1840ൽ കൽക്കത്താ ബൊട്ടാണിക്കൽ ഗാർഡനിലെത്തി. പിൽക്കാലത്ത് കിഴക്കേ ഇന്ത്യയിലും കപ്പലുകൾ വഴി വിദൂരപൂർവ്വദേശങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ നാലുപാടുമുള്ള ഉഷ്ണമേഖലാരാജ്യങ്ങളിലെമ്പാടും അതിഭീഷണമായി പടർന്നുകയറി. ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ മൂന്നു കളകളിൽ ഒന്നു് എന്ന സ്ഥാനമാണു് അമേരിക്ക (USDA) ഈ ചെടിക്ക് നൽകിയിരിക്കുന്നതു്. പല ദേശങ്ങളിലും പലപേരുകളിൽ അറിയപ്പെടുന്നു: ഗാന്ധി ഗുലാബി (ആസ്സാം), സയാം വീഡ് (ഇന്തോനേഷ്യ), കർപ്പൂരപ്പുല്ല് (ബർമ്മ), കമ്യൂണിസ്റ്റ് കള (വിയറ്റ്നാം) എന്നിങ്ങനെയൊക്കെ. കേരളത്തിൽ 1950കളിലാണു് കമ്യൂണിസ്റ്റുകളും അതേ സമയത്തുതന്നെ ഈ ചെടിയും പ്രചാരത്തിൽ വന്നതു്. പെട്ടെന്നു് എല്ലായിടത്തും വളർന്നുപടരാൻ ഈ ചെടിയ്ക്കുള്ള അസാമാന്യ കഴിവുകൊണ്ടാണത്രേ ഈ പേരു വന്നതു്. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സർക്കാർ(1957)നുശേഷമാണു് പേരു് പ്രചുരപ്രചാരത്തിലെത്തിയതു്. (വിയറ്റ്നാമിലടക്കം!). കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച വേലികെട്ടാനും തോൽവളമായും അപൂർവ്വമായി അടുപ്പിൽ തീ കത്തിക്കാനും ഉപയോഗിച്ചിരുന്നു. എങ്കിലും 1980കളോടെ കമ്യൂണിസ്റ്റ് പച്ചയുടെ പ്രഭാവം ഇവിടെ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ ഈസ്റ്റ് തിമൂറിൽ ഇവ വ്യാപകമായി വളർന്നുപടരാൻ തുടങ്ങി. ഇന്നു് കിഴക്കൻ തിമൂ പപ്പുവാ ന്യൂഗിനിയയിലേയും മറ്റും പ്രാദേശികവിളകൾക്കു് ഏറ്റവും വലിയ ഭീകരതയായി മാറിയിരിക്കുന്നു ക്രോമോലേന. അതിവേഗം കിഴക്കോട്ടു് പടർന്നുകൊണ്ടിരിക്കുന്ന ഈ ചെടിയുടെ ആക്രമണത്തിനെതിരേ ആസ്ത്രേലിയ ഇപ്പോൾ തന്നെ ശക്തമായ മുൻകരുതലുകൾ എടുത്തുതുടങ്ങിയിട്ടുണ്ടു്.
ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയുടെ ഈ സൈറ്റിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ കാണാം. From: http://www.ehs.cdu.edu.au/chromolaena/proceedings/first/1asia.htm#anchor405296 Chromolaena odorata is a neotropical weed that was introduced to Asia in mid or late 1800s. Biswas (1934) reported that C. odorata was accidentally introduced from the West Indies in the ballast of cargo boats into Singapore whence it spread to humid tropical regions of Southeast and South Asia. Ramachandra Rao (1920) reported rapid spread of this weed in Burma and Assam and Bengal in India. Possibly, it has spread to Bunna and India through Malaysia and parts of Thailand. Since then, it has spread to Indonesia, Philippines, Laos, Cambodia, Vietnam, China, Sri Lanka, Nepal, Bhutan and Bangladesh. It was introduced to Southwestern part of India from Eastern India during the Second World War, supposedly through the contaminated clothings from the retuming soldiers (Bennett and Rao, 1968). In 1980 C. odorata has become a problem in the island of Rota in the Marianas archipelago. In 1984-85, the weed has been identified as a menace in other islands of the Marianas namely, Saipan, Tinian, Aguijan and Guam. Now, it has spread to Yap, Palau, and Pohnpei in the Caroline Islands. The distribution of C. odorata is limited to warm and humid tropical regions. The existence of strong and universal correlations between the distribution of vegetation and two major features of climate: namely temperature and precipitation has been emphasized by Woodward and Williams (1987). Climatograph shown in Figure 1 clearly distinguishes four major climates based on temperature and precipitation (Brower and Zar, 1977). The hydrological budget, i.e., the overall sum of precipitation minus evaporation (from leaf and soil surfaces) and run-off, a measure of water that is available to the plants and the thermal climate collectively influence the plant distribution. Annual minimum temperature may effectively limit plant distribution and perhaps vegetation type, by exceeding the lethal threshold for survival (Woodward, 1986). (Cross words for search engines: Eupolin, Cromolaena, Biological weed control,Noxiuos Plants, Pareuchaetes pseudoinsulata, Gall Moth, Gall Fly, USDA)

വിശ്വപ്രഭ വീണ്ടും എഴുതുന്നു:
ക്രോമോലേനാ ഒഡോറാറ്റയ്ക്കു് ഭീഷണമായ രീതിയിൽ വളർന്നുപിടിക്കാൻ സഹായകമാവുന്നതു് അതിന്റെ അതിശക്തമായ കീടപ്രതിരോധകകഴിവുകളാണു്.
ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ സാധാരണക്കാർക്കിടയിൽ മുറിവുകൾക്കു് ആന്റിസെപ്റ്റിൿ ആയി ഇതിന്റെ നീരു് വ്യാപകമായി ഉപയോഗിക്കുന്നുണ്ടു്.
കമ്യൂ ണിസ്റ്റ് പച്ചയുടെ ഇലനീരിൽനിന്നും എടുക്കുന്ന സത്താണു് Eupolin. ഹെർബൽ മെഡിസിൻ എന്ന നിലയിൽ വിയറ്റ്നാമിൽ ഇതു് ഓയിന്റ്മെന്റ് രൂപത്തിൽ ലഭ്യമാണു്.
(DOI: 10.1046/j.1524-475X.2001.00305.x)
ഈ ചെടിയുടെ ഔഷധഗുണത്തെക്കുറിച്ച് പല ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ടു്. ഉദാ: യൂറോപ്യൻ ജെർണ്ണൽ ഓഫ് ഡെർമറ്റോളജി, .

ചെടിയുടെ ഗുണങ്ങൾ പറഞ്ഞപ്പോൾ രൂപവിവരണം വിട്ടുപോയി. അത് ചിത്രത്തിൽ തന്നെ കാണാമല്ലൊ. വളരെ ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. വേനലിൽ ഉണങ്ങിയ വിത്തുകൾ പുതുമഴക്ക് ശേഷം വീണ്ടും ഉണങ്ങിയാൽ കാറ്റത്ത് പറന്ന് ദൂരെസ്ഥലങ്ങളിൽ എത്തിയിട്ട് മുളച്ച് വളരുന്നു.
കമ്മ്യൂണിസ്റ്റ് പച്ചയുടെ പഴയ പോസ്റ്റ് കാണാൻ തുറക്കുക: ഇവിടെ
Posted by mini//മിനി at 7:01 AM 4 comments
Labels: ഔഷധസസ്യങ്ങള്‍, ഫോട്ടോ
Subscribe to:
Posts (Atom)