6/29/12
6/23/12
നിലപ്പന… Curculigo orchioides
Name
: Curculigo orchioides
Family
: Hypoxidaceae
വഴിയോരങ്ങളിലും കൃഷിചെയ്യാത്ത ഇടങ്ങളിലും വളരുന്ന പനയുടെ
രൂപമുള്ള ചെറിയ പുൽച്ചെടിയായ നിലപ്പനയുടെ ഇലകളുടെ അറ്റം കൂർത്തിരിക്കും.
മണ്ണിനടിയിൽ കിഴങ്ങ് വളരുന്നു.
നിലപ്പനയുടെ
പൂക്കൾക്ക് നല്ല മഞ്ഞനിറമാണ്. വിത്തിൽനിന്നും മണ്ണിൽ തൊടുന്ന ഇലയുടെ
അറ്റത്തുനിന്നും കിഴങ്ങിൽ നിന്നും പുതിയചെടികൾ മുളച്ചുവരുന്നു.
നിലപ്പനയുടെ
കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും. നിലപ്പനയുടെ ഇല
കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച്
പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. നിലപ്പന
കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ഇതിന്റെ ഇല
വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര്
കുറയും. നിലപ്പനയിൽ നിന്നാണ് ചിലയിനം അരിഷ്ടങ്ങളും മരുന്നുകളും
ഉണ്ടാക്കുന്നത്.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം
മുതലയാവയ്ക്കും അത്യുത്തമം.
നിലപ്പനയുടെ പൂവ്
Posted by mini//മിനി at 8:14 AM 9 comments
Labels: ഔഷധസസ്യങ്ങള്‍, ഫോട്ടോ
6/13/12
വെളിച്ചം തേടുന്നവർ
Posted by mini//മിനി at 7:25 AM 3 comments
Labels: beach photos, kizhunna, ഫോട്ടോ
6/7/12
വിശാലമായ വിജനമായ തീരം
Posted by mini//മിനി at 10:27 PM 5 comments
Labels: beach photos, kizhunna, ഗ്രാമം, പ്രകൃതി, ഫോട്ടോ
6/3/12
മണ്ണിൽ കളിക്കാനൊരു രസം
Posted by mini//മിനി at 10:25 PM 4 comments
Labels: പ്രകൃതി, ഫോട്ടോ, ശ്രീക്കുട്ടി
Subscribe to:
Posts (Atom)