രാമനാമപച്ച
ഇത് തൊഴുകണ്ണി
Name : Desmodium gyrans
Family : Fabaceae
കർക്കിടകമാസം രാമായണമാസം കൂടിയാണ്; രാമ നാമജപത്തിന്റെ മാസം. ജീവിച്ചിരിക്കുന്ന കാലം മുഴുവൻ രാമനാമം ജപിക്കുന്ന ഒരു ചെടി ഇവിടെയുണ്ട്; രാമനാമപച്ച. ഈ
സസ്യം വീട്ടുപറമ്പിൽ ഉണ്ടെങ്കിൽ ഈശ്വരചൈതന്യം വർദ്ധിക്കുമെന്നും കണ്ണേറ്,
കരിനാക്ക് എന്നിവ തടയുമെന്നും പറയപ്പെടുന്നു.
ഒരു മീറ്റർ വരെ ഉയരത്തിൽ ശാഖകളായി വളരുന്ന സസ്യമാണ് രാമനാമപച്ച എന്ന് വിളിക്കുന്ന തൊഴുകണ്ണി
ഈ സസ്യത്തിന്റെ ഇലകളിൽ(leaflet) ഒന്ന് വലുതും മറ്റു രണ്ടെണ്ണം ചെറുതുമാണ്. ചെറിയ അഭിമുഖമായി കാണുന്ന പത്രകങ്ങൾ രണ്ടും വളരെ പതുക്കെ കൈകൂപ്പുന്നതും വിടരുന്നതും ചെയ്യുന്ന രീതിയിൽ പകൽനേരത്ത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കും.
വെയിലിന്റെ ചൂട് കൂടിയാൽ ഇലയുടെ ചലനവേഗത കൂടിയിരിക്കും.
വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിലും മറ്റു ചെടികൾക്കിടയിലും വളരാറുണ്ട്. വിത്ത് മുളച്ചാണ് പുതിയ സസ്യം വളരുന്നത്.
ചെടിയെ ‘ഒരുമിനിട്ട്’ ശ്രദ്ധിച്ചാൽ ചലനം വ്യക്തമായി
കാണാം. ചെടി കൈകൂപ്പി രാമനാമം ജപിക്കുകയാണെന്ന് പറയാം. വീട്ടുകാർക്ക് നേരെ പ്രയോഗിക്കുന്ന കണ്ണേറ് തൊഴുകണ്ണിക്ക് പറ്റുമെന്നും അങ്ങനെ പെട്ടെന്ന് ചെടി ഉണങ്ങാറുണ്ടെന്നും പറയുന്നു.
തൊഴുകണ്ണിയുടെ വേരു് സിദ്ധവൈദ്യത്തിൽ വിഷചികിത്സയ്ക്കു്
ഉപയോഗിക്കാറുണ്ടു്. പാമ്പിൻവിഷത്തെ ഇതു് ഫലപ്രദമായി പ്രതിരോധിക്കാറുണ്ടു്. മുറിവും
ചതവും ഭേദമാക്കാൻ ഇതിന്റെ വേരു് അരച്ചെടുത്തു് ഉപയോഗിക്കാറുണ്ടു്.
രാത്രിയായാൽ ഇലകളെല്ലാം ഒന്നിച്ച് കൂമ്പി താഴ്ന്നിരിക്കും.
7 comments:
പൂക്കളുടെ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. കാരണം, എന്റെ വീട്ടിൽ വളർന്നിരുന്ന തൊഴുകണ്ണികളെല്ലാം അയൽപക്കത്തുള്ളവരുടെ കണ്ണ് തട്ടിയതിനാൽ പുഷ്പിക്കുന്നതിന് മുൻപ് ഉണങ്ങിപോയി.
അതെന്തിനാ ചേച്ചി അയൽപക്കക്കാർക്കൊക്കെ ചേച്ചിയോടൊരു കുശുമ്പ്..?!!
അവരുടെ വീട്ടിൽ രാമനാമപ്പച്ച പോലും പച്ച പിടിക്കാത്തതിനു കാരണം ചേച്ചിയുടെ കരിങ്കണ്ണാണെന്ന് അവരും പറയുമോ ആവോ..?!!
ഇങ്ങനയൊരു ചെടിയെപ്പറ്റി ആദ്യമായാ കേൾക്കുന്നത്. നാളെ തൊടിയിലിറങ്ങുമ്പോൾ നോക്കട്ടെ, ഇവൻ നാമം ജപിച്ച് എവിടെയെങ്കിലും നിൽക്കുന്നുണ്ടോന്ന്. ഇത് കുറ്റിച്ചെടിയാണോ?
തൊഴുകൈയ്യുകളുമായി
തൊഴുകണ്ണി ഇവിടെ നനവിലുയുമുണ്ട്.. ഇതിന് നെഗറ്റീവ് എനര്‍ജി പിടിച്ചെടുക്കാന്‍ ശക്തിയുണ്ടെന്നത് പുതിയ അറിവാണ്..അരൂത ,മുള തുടങ്ങിയ പല ചെടികള്‍ക്കും ഈ കഴിവുണ്ട് ...മന്ത്രവാദത്തിലും മഷിനോട്ടത്തിലും തൊഴുകണ്ണിയില ഉപയോഗിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്, ശരിയോ?
ചെടികളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന ടീച്ചറുടെ ഉദ്യമം ശ്ലാഘനീയമാണ്..
തൊഴുകണ്ണിയെ കണ്ടു....സന്തോഷം
പ്രീയപ്പെട്ട നനവ്,
ഒരു റോഡിന്റെ ഇരുവശത്തുമായല്ലെ നമ്മൾ,,, ഒരു ദിവസം റോഡ് മുറിച്ചുകടക്കുന്ന ആദ്യചാൻസിൽ ഞാൻ നനവിൽ വരുന്നുണ്ട്.
എന്റെ വീട്ടിലെ തൊഴുകണ്ണിക്ക് വിത്ത് ഉണ്ടായില്ലെങ്കിലും ഓരോ വർഷവും പുതിയ ചെടികൾ വളരുന്നത് നനവിൽ നിന്ന് കടന്നുവന്ന വിത്തുകൾ കാരണമാവാം.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment