3/8/13

വനിതാദിനം ഉയരത്തിലാവാം

ഇന്ന് വനിതാദിനമായതിനാൽ പോസ്റ്റ് ഉയരങ്ങളിൽ ആവട്ടെ,, കുരുമുളക് പറിക്കാനായി തെങ്ങിന്മേൽ കയറിയത് ഞാൻ തന്നെയാണ്.
‘എല്ലാവർക്കും വനിതാദിന ആശംസകൾ’

14 comments:

mini//മിനി March 08, 2013 3:25 PM  

അറിയിപ്പുകൾ:
1, ഞാൻ ആദ്യമായിട്ടല്ല മരത്തിൽ കയറുന്നത്,
2, എല്ലാവർഷവും മരത്തിൽ കയറിയിട്ട്, എന്റെ വീട്ടിലെ കുരുമുളക് പറിക്കുന്നത്, ഞാൻ തന്നെയാണ്,
3, ഒരിക്കൽ ആനപ്പുറത്ത് കയറിയതിന്റെ ഫോട്ടോ എടുക്കാൻ കഴിയാത്തതിലുള്ള വിഷമം തീർക്കുന്നത് ഇങ്ങനെ മരത്തിൽ കയറിയ ഫോട്ടോ എടുത്തിട്ടാണ്,
4, ഈ ഫോട്ടോ മുൻപ് ഫെയ്സ്‌ബുക്കിലെ കൃഷിഗ്രൂപ്പിൽ ചേർത്തതാണ്,
പോസ്റ്റ് കാണുന്ന എല്ലാവർക്കും വനിതാദിന ആശംസകൾ

വിജി പിണറായി March 08, 2013 8:57 PM  

അറിയിപ്പു തിരുത്തു(?)കൾ:
1, ഞാൻ ആദ്യമായിട്ടല്ല മരത്തിൽ കയറുന്നത് (അതിന് എവിടെ ആരു മരത്തിൽ കയറി? ഇത് ഏണിയിലല്ലേ കേറിയത്?)

2, എല്ലാവർഷവും മരത്തിൽ കയറിയിട്ട്, എന്റെ വീട്ടിലെ കുരുമുളക് പറിക്കുന്നത്, ഞാൻ തന്നെയാണ്, (എല്ലാ വർഷവും മരത്തിൽ കയറിയിട്ട് പറിക്കാൻ മറന്നുപോകാറാണ് പതിവെന്നു തോന്നുന്നു...! 'എന്റെ വീട്ടിൽ എല്ലാ വർഷവും കുരുമുളകു പറിക്കുന്നത് ഞാൻ തന്നെ മരത്തിൽ കയറിയാണ്' എന്നു പറഞ്ഞാൽ പോരേ?)

3, ഒരിക്കൽ ആനപ്പുറത്ത് കയറിയതിന്റെ ഫോട്ടോ എടുക്കാൻ കഴിയാത്തതിലുള്ള വിഷമം തീർക്കുന്നത് ഇങ്ങനെ മരത്തിൽ കയറിയ ഫോട്ടോ എടുത്തിട്ടാണ്. (ഫോട്ടോ എടുത്തതും ടീച്ചർ തന്നെയാണോ?)

ജന്മസുകൃതം March 08, 2013 9:01 PM  

മിനിയേ.....നമിച്ചിരിക്കുന്നു....
എങ്കിലും ഒരു കുനിഷ്ട് ചോദ്യം ചോദിക്കട്ടെ....തെങ്ങിൽ കയറി പറിക്കുന്നത് തേങ്ങയല്ലേ...?അതോ ഇന്നു വനിതാദിനമായതു കൊണ്ട് തെങ്ങീൽ നിന്നും കുരുമുളകും,പ്ലാവിൽ നിന്നും മാങ്ങയും മാവിൽ നിന്നും തേങ്ങയുമൊക്കെ പറിക്കാമെന്നാണോ....ഒരു വെറൈറ്റിക്കു വേണ്ടി....
ചുമ്മാതണേ....
ആനപ്പുറത്തു കയറിയതിന്റെ പോട്ടം വല്ലാത്ത നഷ്ടമായിപ്പോയി കെട്ടൊ....
സാരമില്ല...ആന വംശനാശം വന്ന ജീവിയൊന്നുമല്ലല്ലൊ.മനസ്സിനിപ്പൊഴും ചെറുപ്പവും....അവസരം കിട്ടും ന്നെ...

Madhusudanan P.V. March 08, 2013 9:38 PM  

സാഹസികതയ്ക്ക്‌ അഭിനന്ദനങ്ങൾ. ഉന്നത വനിതാദിനാശംസകൾ

Manoj മനോജ് March 09, 2013 7:53 AM  

:) ആശംസകൾ

ആൾരൂപൻ March 09, 2013 8:46 AM  

ഉയരങ്ങളിൽ വലിയ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് മിനി എന്ന പേര് ഇനി മുതൽ മാക്സി എന്നാക്കിക്കൊള്ളു.

Echmukutty March 09, 2013 9:40 AM  

ambambo!

Unknown March 09, 2013 9:43 AM  

ടീച്ചറെ...
ആദ്യം തന്നെ വനിതാ ദിനാശംസകള്‍
പിന്നെ വീട്ടിലെ പണിയൊക്കെ നമ്മള്‍ അല്ലാതെ ആര് ചെയ്യാനാണു..? ചെയ്യിക്കാം എന്ന് വിചാരിച്ചാല്‍ തന്നെ ആളുകളെ കിട്ടാത്ത കാലമാണ്

InnalekaLute OrmmakaL March 10, 2013 3:22 PM  


അഭിനന്ദനങ്ങള്‍

ടീച്ചര്‍ ഒരു മരംകേറിയായിരുന്നു എന്ന് ഇപ്പോള്‍മനസിലായി ! :-))

കൂടുതല്‍ ഉയരങ്ങള്‍ പിടിച്ചടക്കട്ടെ എന്ന് ആശംസിക്കുന്നു.

TJ3ssur.

Ajitha SK March 12, 2013 10:27 AM  

എന്റമ്മോ!!!
ഉയരട്ടങ്ങനെ ഉയരട്ടേ...
ആശംസകള്‍
സസ്നേഹം
അജിത

Philip Verghese 'Ariel' March 13, 2013 7:22 PM  

വിശേഷ ദിവസത്തിലെത്താന്‍ കഴിഞ്ഞില്ല. എന്നാലും
വിശേഷ ദിവസം തന്നെ ഈ വിചിത്ര ചിത്രം പോസ്ടാന്‍ കഴിഞ്ഞല്ലോ!
ഇതെന്തായാലും അവിശ്വസനീയം തന്നെ റ്റീച്ചര്‍, എന്നാലും ടീച്ചര്‍ ഒരു മരം കേ....
ആയിരിക്കും എന്ന് ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല!!!
ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നാണല്ലോചൊല്ല്.
ഇതേതു വര്ഷം. പിന്നൊരു കാര്യം ഇവിടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയാന്‍ പറ്റില്ല കാരണം അടുത്തുള്ള
തെങ്ങില്‍ മാങ്ങാ അല്ല തേങ്ങാ ഇല്ലാതായിപ്പോയല്ലോ! അല്ലെങ്കില്‍ ഒരു കയറ്റത്തില്‍ രണ്ടു കാര്യം അതോ തേങ്ങാ
ആദ്യം പറിച്ചിട്ടാണോ കുരുമുളക് ചെടിയിലെ ഈ അഭ്യാസം. പിന്നോരു കാര്യം പറയാതെ വയ്യ എങ്കിലും എന്റെ ടീച്ചറെ
ആ ഫോട്ടോഗ്രാഫര്‍ക്കൊരു മുഖം കൊടുക്കാമായിരുന്നു കുരുമുളക് പറിക്കലിന്റെ തിരക്കില്‍ അത് വിട്ടു പോയതോ അതോ താഴേക്കു നോക്കാനുള്ള ഭയം ആയിരുന്നോ!
എന്തായാലും ഇത് കലക്കി എന്റെ മിനി ടീച്ചറെ! ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം വൈകിയത്തുന്ന ആ ദിന ആശംസകള്‍ കൂടി ഇവിടെ കുറിക്കുന്നു :-)

mini//മിനി March 14, 2013 7:43 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. തെറ്റ് തിരുത്തിയ വിജി പിണറായിക്ക് പ്രത്യേകം... ഫെയ്സ്ബുക്കിൽ ഫോട്ടോ കൊടുത്തിരുന്നു. അതിൽ വ്യക്തമായ ഒരു ഫോട്ടോ കൂടിയുണ്ട്.

Unknown March 15, 2013 11:43 PM  

Ippazha nokkiye kollaaam

mini//മിനി March 17, 2013 7:41 AM  

വനിതാദിനം കണ്ടപ്പോൾ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഫോട്ടോ എടുത്തത് ചുവട്ടിൽ നിന്ന് കമന്റ് പറയുന്ന ഭർത്താവാണ്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP