ചക്കകൾ പലവിധമുലകിൽ സുലഭം
ഒരു പൂങ്കുലയിലെ അനേകം പൂക്കൾ ഒന്നിച്ച്
ചേർന്ന് ഒറ്റ പഴമായി വളർന്ന് വലുതാവുമ്പോൾ അവയെ “ചക്ക” എന്ന് നമ്മൾ മലയാളികൾ വിളിക്കുന്നു. ആൺപൂക്കളും പെൺപൂക്കളും വേറെ
വേറെ പൂങ്കുലകളിൽ വിടരുമ്പോൾ അവയിലെ പെൺപൂക്കൾ പരാഗണത്തിനുശേഷം ഒന്നായി ചേർന്ന് ഒറ്റ
ഫലമായി വളരുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചക്കകൾ ഉണ്ടാവുന്നത് പലതരം ചെടികളിലാണ്. നമുക്ക്
പലതരം ചക്കമരങ്ങളേയും ചക്കകളെയും പരിചയപ്പെടാം:
ഇത് നാടൻ ചക്ക; വേണമെങ്കിൽ വേരിലും കായ്ക്കും
ഇത് ചക്കമരം; അതായത് പ്ലാവ്
ഇത് ബിലാത്തി ചക്ക; ശീമച്ചക്ക എന്നും പറയും
ഇത് ബിലാത്തിപ്ലാവ്; ശീമപ്ലാവ് എന്നും പറയാം
ഇത് കൈതച്ചക്ക; പൈനാപ്പിൾ എന്ന് വിളിക്കാം, നല്ല രുചിയാണ്
ഇത് നാടൻ ആത്തച്ചക്ക; വംശനാശം വരാൻ ഇടയുണ്ട്.
ആത്തച്ചക്കയുടെ ശാഖ; പൂവും കാണാം
ഇത് സീതാപഴം; ആത്തച്ചക്ക പോലേത്തന്നെയാ, പേര് എങ്ങനെ വന്നുവെന്ന് അറിയില്ല
ഇത് മുള്ളൻ ചക്കമരത്തിന്റെ ശാഖ; ചക്ക ഇനിയും ആയിട്ടില്ല
മുള്ളാത്ത എന്ന് വിളിക്കാം; പലരോഗങ്ങൾക്കും ഒപ്പം കേൻസറിനും മരുന്നായി ഇലകൾ ഉപയോഗിക്കുന്നു.
7 comments:
വേണമെങ്കില്‍ വേരിലും കായ്ക്കുന്ന ചക്ക
ശീമച്ചക്ക.ശീമപ്ലാവ് എന്നതിന് കടച്ചക്ക,കടപ്ലാവ് എന്ന് പറയാറുണ്ട്...
ആശംസകള്‍
കൊതിയുടെ വസന്തം വിടര്‍ത്തി...
ചിത്രങ്ങള്‍ നന്നായിട്ടുണ്ട് ടീച്ചര്‍
Beautiful photos and narration.
nalla kothiyoorunna chithrangal.Romba thanks teachere..:)
മുകളിലത്തെ പടം കണ്ടിട്ട് കഷ്ടം തോന്നുന്നു ചക്കകൾ ക്ഷീണിച്ച് നിലത്ത് കിടന്നുറങ്ങുന്നു ഹ ഹ ഹ :)
Post a Comment