ധൃതരാഷ്ട്രാലിംഗനവുമായി,,,, Mikania micrantha
-->
-->അതിവേഗത്തിൽ വളരാൻ കഴിവുള്ള തെക്കെ അമേരിക്കക്കാരൻ മാരകമായ കളസസ്യമാണ്, കമ്മ്യൂണിസ്റ്റ് പച്ചയുടെ കുടുംബത്തിൽ ഉൾപ്പെട്ട ഈ ചെടിക്ക് വിത്തുകളുടെ എണ്ണം വളരെ കൂടുതലാണ്. മറ്റു ചെടികളിൽ (വൃക്ഷങ്ങളിലും) ചുറ്റിപടർന്ന് വളരുന്ന ദൃതരാഷ്‌ട്രപ്പച്ചയുടെ ശരീരത്തിൽ നിന്നും വരുന്ന രാസഘടകങ്ങളുടെ സഹായത്താൽ ഒടുവിൽ ചുറ്റിവളർന്ന ചെടിയുടെ വളർച്ച മുരടിച്ച് നശിക്കാൻ ഇടയാക്കുന്നു; ശരിക്കും ഒരു ദൃതരാഷ്‌ട്രാലിംഗനം.
-->വിപരീതക്രമത്തിലുള്ള ഹൃദയാകൃതിയുള്ള ഇലകൾക്ക് തിളങ്ങുന്ന പച്ചനിറമാണ്. വെള്ളനിറമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. ഏതാനും വർഷം മുൻപ് തെക്കൻ കേരളത്തിൽ മാത്രം കാണപ്പെട്ട ഈ കളസസ്യം ഇപ്പോൾ കണ്ണൂർ ജില്ലയിലെ കൃഷി ചെയ്യുന്നതും കൃഷി ചെയ്യാത്തതുമായ വയലുകളിലും മനുഷ്യർ ശ്രദ്ധിക്കാത്ത പറമ്പുകളും കൈയ്യടക്കി വാഴ്ച തുടരുകയാണ്.
Name : Mikania micrantha
Family : Asteraceae
ധാരാളം പൂക്കൾ കുലകളായി ഉണ്ടാവുന്നു വെള്ള നിറമുള്ള അനേകം പൂക്കൾ കുലകളായി ഉണ്ടാവുന്നു. വഴിയോരങ്ങളിലെ ചെടികളിലും വൃക്ഷങ്ങളിലും ചുറ്റിക്കയറുന്നു. ഒടുവിൽ ഒരു കൊലപാതകം നടക്കുന്നു, ‘വാഴക്കൊലപാതകം’ |
3 comments:
ആരും അറിയാതെ പ്രകൃതിയുടെ തന്നെ കൊലപാതകം അല്ലെ..?
ഈ പ്രപഞ്ചത്തിൽ പ്രകൃതിയുടെ നിലനിൽപ്പിന് അതും ഒരു പക്ഷെ ആവശ്യമായിരിക്കാം....!
ആശംസകൾ...
ഞങ്ങളുടെ ഭാഗത്ത് ( പാലക്കാട് ) ആനത്തൊട്ടാവാടി എന്ന കളയുണ്ട്. എത്ര നശിപ്പിച്ചാലും വേരറ്റു പോവാത്ത ഒരു സസ്യം. മഴക്കാലമായാല്‍ വീണ്ടും
തഴച്ചു വരും.
ഇവിടേം ഉണ്ട് ഇഷ്ടം പോലെ. പൂച്ചെടികളുടെ ഇടയിലും വാഴയുടെ മുകളിലുമൊക്കെ. എന്തൊരു സാമർത്ഥ്യക്കാരനാ! അതിശയിച്ചുപോകും. വെള്ളോം വേണ്ട, വളോം വേണ്ട. നോക്കിനിൽക്കേ പടർന്നു പന്തലിക്കും. എത്ര കളഞ്ഞാലും പിന്നേം പൊങ്ങിവരും. പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ, നല്ല ഭംഗിയുള്ള പച്ചനിറമാണുകേട്ടോ :)
Post a Comment