ഓർമ്മയിൽ ഒരു പൈനാപ്പിൾ
കണ്ണൂർ ശ്രീ നാരായണ കോളേജിൽ ഡിഗ്രി മൂന്നാം വർഷം ബോട്ടണി ക്ലാസ്സ്. നാട്ടിലും മറുനാട്ടിലും കാണപ്പെടുന്ന ചെടികളുടെ വേരും തടിയും ഇലയും പൂവും കായയും അടർത്തിയെടുത്ത്, കണ്ണാടി മാളികയെന്ന് നമ്മൾ പറയുന്ന വിശാലമായ ക്ലാസ്സിലിരുത്തി കുടുംബപാരമ്പര്യം പഠിപ്പിക്കുകയാണ് നമ്മുടെ ‘മൈത്രിഅമ്മ’ ടീച്ചർ. അങ്ങനെ പഠിപ്പിച്ചതിനുശേഷം നോട്ട് എഴുതാനുള്ള അവസരമായി. ടിച്ചർ വിഷയം പറഞ്ഞു,
“പൈനാപ്പിൾ”
എല്ലാവരും എഴുതിയിട്ടും മുൻബെഞ്ചിൽ ഒന്നാംസ്ഥാനത്തിരിക്കുന്ന ഞാൻ മാത്രം തുറന്ന നോട്ടിനുമുന്നിൽ, തുറന്ന ഹീറോപെന്നും പിടിച്ച്, എഴുതാതെ സംശയിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ടീച്ചർ ചോദിച്ചു,
“എന്താ എഴുതാത്തത്?”
“അത് ടീച്ചർ പൈനാപ്പിളിന്റെ സ്പെല്ലിങ്ങ്?”
“പൈനാപ്പിളിന്റെ സ്പെല്ലിങ്ങൊ,,, അത് തിന്നുനോക്കിയാൽ അറിയാം”
*****************************************************************************
പൂച്ചക്ക് മണികെട്ടാനറിയില്ലെങ്കിലും ടീച്ചറെ മണിയടിക്കാനറിയുന്ന ഞാൻ ഇപ്പോഴും ചോദിക്കുന്നു??
പൈനാപ്പിളിന്റെ സ്പെല്ലിങ്ങ് എന്താണ്?
‘Pineapple or Pinapple’
എന്റെ പ്രീയപ്പെട്ട മൈത്രിഅമ്മ ടീച്ചർക്ക് എന്ത് പറ്റിയെന്നോ, എവിടെയാണെന്നോ ഇന്നെനിക്കറിയില്ല. ടീച്ചറുടെ ഓർമ്മക്ക് മുന്നിൽ സ്പെല്ലിങ്ങ് അറിയാത്ത പൈനാപ്പിളിന്റെ ഫോട്ടോ ഞാൻ സമർപ്പിക്കുന്നു.
16 comments:
ഈ പൈനാപ്പിൾ സ്വന്തം പറമ്പിൽ കായ്ച്ചതാണ്, തനി നാടൻ, ഹോർമോൺ കൊടുക്കാത്തത്,,
ഹോർമോൺ കൊടുക്കാത്ത പൈനാപ്പിളിന് സ്പെല്ലിങ് മിസ്റ്റേക്കില്ല.
ടീച്ചര്‍,
നന്നായിട്ടുണ്ട്.
ഓര്‍മ്മയുടെ
ചെപ്പു തുറന്നാല്‍
ഇനിയും ഇതുപോലുള്ള
മധുരിക്കും ഓര്‍മ്മകള്‍
വരുമല്ലോ വീണ്ടും!
തുറക്കൂ വീണ്ടും തുറക്കൂ!
മധുരിക്കും ഓര്‍മ്മകള്‍
ഇവിടെ ചൊരിയൂ!
ആശംസകള്‍
PS:
പൈനാപ്പിള്‍ ചിത്രം
അതി രമ്യം.
അതും മരുന്നടിക്കാത്ത മധുരം
ചിത്രത്തിനും നന്ദി
FINE APPLE
പൂച്ചക്ക് മണികെട്ടാനറിയില്ലെങ്കിലും ടീച്ചറെ മണിയടിക്കാനറിയുന്ന......
ഹോർമോൺ ഇല്ലാത്ത പൈനാപ്പിളിന്ന് സ്പെല്ലിംഗ് എന്തായാലെന്താ മിനക്കുട്ടീ?? അതിന്റെ ഒരു പീസ് എനിക്കു വേഗം മെയിൽ ചെയ്യു. തിന്നു മധുരം നോക്കിയിട്ട് സ്പെല്ലിംഗ് പറയാം..
പൈനാപ്പിളിന്റെ മധുരമുള്ള ഓര്‍മ്മകള്‍....
ഇപ്പൊ ധാരാളം കിട്ടാനുണ്ട്.
പൈനാപ്പിളിന്റെ സ്പെല്ലിംഗ് എന്തായാല്‍ എന്താ, നമുക്ക് മലയാളത്തില്‍ എഴുതിയാല്‍ പോരേ...
ഇത്ര നല്ല കൈതച്ചക്ക , ഒരു കഷണം വീതം എല്ലാവര്ക്കും പങ്കു വെക്കൂ ട്ടോ...:)
പഴയ ആ ഗാനമാണോര്‍മ്മ വന്നത് ....“പൈനാപ്പിള്‍ പോലൊരു പെണ്ണ്...” അല്ലെങ്കിലും ഈ ടിച്ചര്‍ക്കല്പം സ്പെല്ലിങ്ങ് മിസ്റ്റേക്കാ...(മൈത്രിയമ്മയ്ക്കല്ല!)
Dear Teacher,
Thanks. Good PINEAPPLE
Sasi, Narmavedi
ഉഗ്രന്‍ വിവരണം. പഴയ കാലവും ടീച്ചര്‍ പഴയ ടീച്ചറെ ഓര്‍ത്തതും നന്നായി
Sweeeeeeet........
നന്നായി...........ആശംസകൾ
ഫോട്ടോയിൽ കാണുന്ന പൈനാപ്പിൾ ഇപ്പോഴും അവിടെ കിടക്കുകയാണ്,, ശരിക്കും മൂത്ത് പാകമാവട്ടെ,,,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
എന്റെ മൈത്രിഅമ്മ ടിച്ചറുടെ ഫോട്ടോ ഒരു ബ്ലോഗർ... t.a sasi
sasita90@gmail.com അയച്ചുതന്നിട്ടുണ്ട്.
ടിച്ചർ സന്തോഷവതിയായി വിശ്രമജീവിതം നയിക്കുന്നു എന്നറിയിച്ചതിൽ അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു.
Post a Comment