നിലനാരകം ... Naregamia alata
നിലനാരകം
Name : Naregamia alata
Family : Meliaceae
കൃഷി ചെയ്യാത്ത ഇടങ്ങളിൽ ശാഖകളായി പടർന്ന് വളരുന്ന
വളരുന്ന ഔഷധസസ്യം.
പുതുമഴക്കുശേഷം
വളർന്ന് മൂന്ന് പത്രകങ്ങളുള്ള ഇലയുടെ കക്ഷങ്ങളിൽ നിന്ന് ഒന്നോ രണ്ടോ
പൂക്കളുണ്ടാവുന്നു.
നിലനാരകസസ്യത്തിന്റെ
എല്ലാഭാഗവും ഔഷധമായുപയോഗിക്കുന്നു. സസ്യത്തിന്റെ ഇലയ്ക്ക് നാരങ്ങയുടെ മണമുണ്ട്.
വേര് തീക്ഷ്ണ ഗന്ധമുള്ളതാണ്. ചുമ, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, യകൃത് രോഗങ്ങൾ, വാതം,
പിത്തം, അൾസർ, ചൊറി, വയറിളക്കരോഗങ്ങൾ, തിമിരം, വിളർച്ച, മലേറിയ എന്നിവയ്ക്ക്
ഔഷധങ്ങളുണ്ടാക്കാൻ നിലനാരകം ഉപയോഗിക്കുന്നു.
വെള്ള നിറമുള്ള പൂക്കൾക്ക് അഞ്ച് ദളങ്ങളുണ്ട്. കേസരനാളം ഒന്നിച്ച്‌ചെർന്ന്
സിലിണ്ടാറാകൃതിയിൽ കാണപ്പെടുന്നതിന്റെ ഉള്ളിൽ ജനിദണ്ഡ് മുകളിലേക്ക് ഉയർന്ന്
കാണപ്പെടുന്നു.
നിലനാരകത്തിന്റെ പൂവ്
7 comments:
ഇത് ആദ്യമായി കാണുന്നു.
ഇതിനു കായുണ്ടാകുകയില്ലെ?
ചിത്രങ്ങള്‍ വീണ്ടും മനോഹരമാക്കി ഇവിടെ.
പുതിയ അറിവ് തന്നെ ഇതു,
ഔഷധ മൂല്യങ്ങളും ഉള്ള ഈ ചെടി
ഇതിനുമുന്‍പ് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല
നന്ദി നമസ്കാരം
മുമ്പ് കണ്ടതായി തോന്നുന്നില്ല. സന്തോഷം,നല്ല ചിത്രങ്ങൾ
ഇടനാടൻ ചെങ്കൽ പറമ്പുകളിൽ ഇടയ്ക്കിടെ മണ്ണ് ഇളക്കിമാറ്റാത്ത സ്ഥലങ്ങളിൽ വരമ്പുകളിലും മണ്ണുകൊണ്ടുള്ള മതിലിന്റെ വശങ്ങളിലും കാണുന്ന ചെടിയാണിത്. കണ്ണൂർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ (തീരപ്രദേശം ഒഴികെ) നിലനാരകം ധാരാളമായി കാണാം. പുതുമഴപെയ്ത് ഏതാനും ദിവസത്തിനുള്ളിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. വിത്ത് വളരെ ചെറുതാണ്. വിത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
പുതിയ അറിവാണ് ,,,,മാഡത്തിന്റെ കൈകൾക്ക് ശക്തി ഉണ്ടാവട്ടെ .........ഈ സസ്യം എവിടെ കിട്ടും
പുതിയ അറിവാണ് ,,,,മാഡത്തിന്റെ കൈകൾക്ക് ശക്തി ഉണ്ടാവട്ടെ .........ഈ സസ്യം എവിടെ കിട്ടും
പുതിയ അറിവാണ് ,,,,മാഡത്തിന്റെ കൈകൾക്ക് ശക്തി ഉണ്ടാവട്ടെ .........ഈ സസ്യം എവിടെ കിട്ടും
Post a Comment