ചക്കകൾക്ക് നല്ലകാലം
പ്ലാവ്
Name : Artocarpus heterophyllus
Name : Artocarpus heterophyllus
Family: Moraceae
കഠിനമരമാണ് പ്ലാവിനെ പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. കഠിനമരത്തിൽ ഉൾപ്പെട്ടതിനാൽ പ്ലാവിന്റെ തടി വീട്ടുപകരണങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു; കാതലിന് മഞ്ഞ നിറമാണ് . പ്ലായില അഥവാ പ്ലാവില ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലാവില കുമ്പിള് കുത്തി, പണ്ട് സ്പൂണിന് പകരം ഉപേയാഗിച്ചിരുന്നു. ചക്കചുളയും ചക്കക്കുരുവും പോഷകസമൃദ്ധമായ ആഹാരമാണ്.
വേണമെങ്കിൽ വേരിലും കായ്ക്കും ചക്കകൾ
ചക്ക മുറിച്ചാൽ
ചക്കചുളകൾ
ചക്കക്കുരു
3 comments:
ചേച്ചി ചുട്ട അടി വങ്ങുവേ! മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കോ! കര്‍ക്കിടത്തിലെ ചുട്ട ചക്കക്കുരുവിന്റെ മണം ഇപ്പോഴും വിട്ട് മാറിയിട്ടില്ലാട്ടോ.
ചക്കപ്പടങ്ങൾ കേമം!
ചക്ക നോക്കി കൊതിപിടിച്ചവർക്കും അഭിപ്രായം എഴിതിയവർക്കും നന്ദി.
Post a Comment