അഗ്നിശൃംഖലയിൽ അണിചേർന്ന്
വിലക്കയറ്റം, പാചകവാതക ക്ഷാമം; പ്രതിഷേധം അറിയിക്കാൻ നമ്മൾ റോഡരികിൽ അടുപ്പ്‌കൂട്ടി പാചകം ചെയ്യാൻ പോവുകയാണ്, ബസ്സിൽ നിന്നും ഇറങ്ങി...
അടുപ്പ് കൂട്ടാൻ പറ്റിയ ഇടം നോക്കട്ടെ,
ഇതാ ഇവിടെ ഒരടുപ്പ് കൂട്ടാൻ സ്ഥലം ബാക്കിയുണ്ട്,
‘പാല്പായസത്തിന് പഞ്ചസാര ഇത്രേം മതിയോ?’
നന്നായി ഇളക്കട്ടെ, നല്ല ചൂട്,
ഇവിടെ മരച്ചീനിയാണല്ലൊ!
തൊട്ടപ്പുറത്ത് കട്ടൻകാപ്പിയുണ്ട്, കാപ്പിയും കിഴങ്ങും നല്ല കോമ്പിനേഷൻ;
മഞ്ചേശ്വരം മുതൽ പാറശാല വരെ, അടുപ്പ്‌കൂട്ടി സമരം
ഇനി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാം
17 comments:
അഗ്നിശൃംഖലയിൽ അണിചേർന്നവരിൽ ഒരാളുടെ കുറവുണ്ട്; ഫോട്ടോഗ്രാഫറായ എന്റേത്...
സമരോത്സവം
Great ..... slap UPA Govt...
നന്നായി.
:)
Wonderful...!
ദൈർഘ്യമേറിയ ഭക്തിരഹിത പൊങ്കാലയുടെ പുതിയ മുഖം.
ആവേശം മൂത്ത് ക്യാമറ വിറകാകാഞ്ഞത് ഭാഗ്യം....
ഇങ്ങനെ പെരുവഴിയിൽ വരെ എരിച്ചു കളയാൻ ഇന്ധനം സ്റ്റോക്കുണ്ടെങ്കിൽ ഗ്യാസിന്റെ പ്രശ്നം ഒരു പ്രശ്നം അല്ലല്ലൊ....(ദേ....ഞാനോടി...)
സമരം ഉഷാറായി, ഇഷ്ടപ്പെട്ടു. ഇവിടം കൊണ്ട് സമരം നിറുത്തരുത്. എല്ലാ വീട്ടിലും ബയോഗ്യാസ് പ്ലാന്‍റും സോളാര്‍ എനര്‍ജി ഉപയോഗിക്കലും മഴവെള്ളക്കൃഷിയും നടപ്പിലാക്കാന്‍ ഇതുപോലെ ഒത്തൊരുമിച്ച് ജനങ്ങളെ സഹകരിപ്പിക്കാന്‍ ഇടതുപക്ഷത്തിനായാല്‍ , കേരളത്തിലെ ഊര്‍ജ്ജപ്രതിസന്ധിക്കും കുടിവെള്ള പ്രശ്നത്തിനും വലിയൊരളവില്‍ പരിഹാരമാകും.
ഒലക്ക!
മുപ്പതുലക്ഷം പേര്‍ പങ്കെടുക്കും എന്ന് പറഞ്ഞിട്ട് ഒരുലക്ഷം ആളുകള്‍ പോലും പങ്കെടുത്തില്ല!
ചേച്ചീ, ചുമ്മാ ആളുകളെ കൊല്ലുന്ന പാര്‍ട്ടിയില്‍ നില്‍ക്കല്ലേ!
വേണേല്‍ കണ്ണൂരാന്റെ കൂടെ ജയാമ്മയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നോ!
സമരപ്പൊങ്കാലയ്ക്കഭിവാദ്യങ്ങള്‍!
wel done
നിരാഹാരമൊക്കെ കിടന്നായിരുന്നു ചരിത്രപരവും ജനപക്ഷത്ത് നിന്നുമുള്ള സമരങ്ങള്‍ നടന്നിരുന്നത്. എന്താവശ്യത്തിനാണോ അതിനെയും സമരങ്ങളെ തന്നെയും അവഹേളിക്കുന്ന രീതിയില്‍ റോഡരുകില്‍ പായസവും ബിരിയാണിയും വെച്ച് കഴിച്ച് കാലത്തോടൊപ്പം സി പി എം മാറി എന്ന സത്യാവസ്ഥ അടുത്ത കാലത്ത് നാം കണ്ടിരുന്നതിനെ സാക്ഷ്യപ്പെടുത്തുകയായിരുന്നു ഈ സമരാഭാസം. ഒരു സമരം നടത്തുവാനുള്ള ത്രാണി നഷ്ടപ്പെട്ട സി പി എമ്മിന് സമരങ്ങള്‍ സ്പോണ്സര്‍ ചെയ്യുന്നതിലേക്കും ഇത്തരം നാണം കെട്ട ആഭാസങ്ങള്‍ നടത്തുന്നതിലേക്കും പാര്‍ട്ടിയെ കൊണ്ടെത്തിച്ച കഴിവ് കെട്ട നേതൃത്വം കൊട്ടേഷന്‍ സംഘത്തിനു ആശയം അടിയറവു വെച്ചതില്‍ അത്ഭുതം ലവലേശമില്ല.
:)
എന്തെല്ലാം സമരമുറകളാണ് ഓരോ ദിവസവും നാം കാണുന്നത്..
ഇനീപ്പൊ.. ഗ്യാസ് കമ്പനിക്കാരു വല്ല കുഴപ്പവും ഉണ്ടാക്കുമോന്നാ എന്റെ പേടി. വിറകടുപ്പിനേക്കുറിച്ചുള്ള ചിന്ത പോലുമില്ലാതിരുന്ന വീട്ടമ്മമാരെയല്ലെ പഴയ വിറകടുപ്പിലേക്ക് നിമിഷ നേരം കൊണ്ട് വലിച്ചിട്ടത്...!!
അതവരെങ്ങാനും തുടരാൻ തീരുമാനിച്ചാൽ ഗ്യാസു കമ്പനിക്കാരു പൂട്ടിപ്പോയതു തന്നെ...!!
ഏതാനും വർഷമായി വിറകടുപ്പ് അപ്രത്യക്ഷമായ എന്റെ വീട്ടിലും ഇപ്പോൾ വിറക് കത്തിച്ചാണ് പാചകം. നല്ലൊരു മാവ് രക്തസാക്ഷിയായി.
ഇത് വെറും ഫോട്ടോ ബ്ലോഗാണ്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ടീച്ചര്‍ മാത്രം ചിത്രത്തിനു പുറത്തു
കൊള്ളാം ചിത്രങ്ങള്‍ :-)
lal salam
Post a Comment