ചിത്രപ്രശ്നം 1
ഇതൊരു പെൺപൂവാണ്
മലയാളികൾക്കെല്ലാം നന്നായി അറിയുന്ന ഒരു ചെടിയുടെ പൂവ്
ഏതാണെന്ന് പറയാമോ?
(പേര് പറഞ്ഞാൽ ആൺപൂവിന്റെ ഫോട്ടോ പ്രതീക്ഷിക്കാം)
ഇത് ആൺപൂവ്, എങ്ങനെയുണ്ട്?
ഇപ്പോൾ പിടികിട്ടിയോ?
പൂങ്കുലയും ഇലയും പ്രതീക്ഷിക്കാം, നാളെ, നാളെ,,,
ഇപ്പോൾ പിടികിട്ടിയോ?
പൂങ്കുലയും ഇലയും പ്രതീക്ഷിക്കാം, നാളെ, നാളെ,,,
മലയാളികളുടെ ഇഷ്ടഭക്ഷണമായ ഒരു കാലത്ത് കേരളീയരെ തീറ്റിപ്പോറ്റിയ മരച്ചീനിയുടെ പൂവ്.
Tapioca എന്ന് ഇംഗ്ലീഷിലും മരക്കിഴങ്ങ് എന്ന് എന്റെ കണ്ണൂരിലും പറയുന്ന ഈ സസ്യത്തിന് മരച്ചീനി, കപ്പ എന്നിവ കൂടാതെ മറ്റൊരു പേരും കൂടിയുണ്ട്. (അത് ഞാൻ പറയില്ല)
മണ്ണിനടിയിലെ കിഴങ്ങ് കാണാറുണ്ടെങ്കിലും മണ്ണിനുമുകളിലെ പൂവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
പൂവിന്റെ പേര് പറഞ്ഞവർക്കെല്ലാം നന്ദി.
19 comments:
അറിയാം. പക്ഷെ, പറയില്ല .
അറിയില്ല.. ഉത്തരം ആരെങ്കിലും പറയുമ്പോള്‍ വരാം
njanum parayoolla...
ippo parayan manasilla
ആര്‍ക്കറിയാം .....
ആ കായ കണ്ടിട്ട് മരച്ചീനിയുടെ പൂവുപോലെയുണ്ട്
ആദ്യമായിട്ട് കാണുന്നത്
കപ്പയാണെന്നു തോന്നുന്നു.. എന്തായാലും ചിത്രം നല്ലത്
So fresh and lovely..your pics make me so happy
ഇതൊരു പൂവല്ലേ
പറഞ്ഞതിൽ ശരി ഉള്ളതിനാൽ ആൺപൂവിനെക്കൂടി ഒപ്പം ചേർക്കുന്നു. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
എരുക്കെന്നു പറയാന്‍ വന്നതാ. ഭൂതത്താന്‍ രക്ഷിച്ചു
ഹ ഹ :)
വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിട്ടുണ്ട്.... നന്ദി....
ഇത് കപ്പയുടെ പൂവാണ്..
ആദ്യമായാണ് കപ്പയുടെ പൂവ് ശ്രദ്ധിക്കുന്നത്. നന്ദി
ആശംസകള്‍
മരച്ചീനിയുടെ പൂവിനെപ്പറ്റി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഞങ്ങളുടെ നാട്ടിൽ (കൊല്ലം, തിരുവനന്തപുരം) എന്നെപ്പോലെയുള്ള തിരുമണ്ടന്മാരെ, ‘എടാ മരക്കെഴങ്ങാ..’എന്നാണ് വിളിക്കാറുള്ളത്. എന്നാലും, ഭൂരിപക്ഷം മരക്കെഴങ്ങന്മാരുടേയും വീടുകളിലെ പ്രധാനിയായ ഭക്ഷണമാണിവൻ. ‘മരച്ചീനി’യുടെ ആ മറ്റേ പേര് ഒന്നു രഹസ്യമായി പറയുമോ? (അറിഞ്ഞുകൂടായേ ടീച്ചറേ...)
പൂവ് കണ്ടപ്പോഴേക്കും ഉത്തരം വന്നിരുന്നു.അതു കൊണ്ട് രക്ഷപ്പെട്ടു!.പിന്നെ കിഴങ്ങിനു ഞങ്ങള്‍ മലപ്പുറത്തുകാര്‍ പറയുന്ന പേര്‍ അശ്ലീലമാണെന്നാണ് എന്റെ തിരുവനന്തപുരത്തുകാരി മരുമകള്‍ പറയുന്നത്!
very nice
കപ്പപ്പൂവ്
മാക്രോ ചിത്രം നന്നായിരിക്കുന്നു
Post a Comment