ഓരില
ഓരില
Botanical Name : Desmodium gangeticum
Family : Fabaceae
കുറ്റിച്ചെടിയായി പാഴ്‌നിലങ്ങളിൽ വളരുന്ന ഓരില ശാഖകളായി നിലത്ത് പടരുന്നു. അണ്ഡാകൃതിയുള്ള ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. വയലറ്റ് നിറമുള്ള പൂക്കൾ വളരെ ചെറുതാണ്. ചന്ദ്രക്കല പോലെയുള്ള ഫലങ്ങൾ ഉണ്ട്; ഔഷധഗുണമുള്ള വേരുകൾ വളരെ നേർത്തതാണ്.
ദശമൂലത്തിൽ ഉൾപ്പെട്ട ഓരില വാതം, പിത്തം, കഫം, എന്നിവ കുറയ്ക്കാനുള്ള ഔഷധമാണ്. വിഷഹാരിയായ ഓരിലവേര് ഹൃദയപേശികളെ ബലപ്പെടുത്തുന്നതിനാൽ ഹൃദ്‌രോഗത്തിന് ഔഷധമായി ഉപയോഗിക്കുന്നു.
12 comments:
ഹ്യദയമില്ലാത്തവര്‍ക്കെന്താനാ മിനീ ...
വെറും ഓരില എന്ന് പറയരുത് ..വെളുത്ത ഓരില എന്ന് പറ ..രണ്ടു തരം ഉണ്ട് , വെളുപ്പും കറുപ്പും ..കാട്ടോരിലയുടെ ഇലതണ്ടില്‍ നിന്ന് ചിറകു പോലെ വശങ്ങളിലേക് പ്രൊജെക്ഷന്‍ ഉണ്ട് ..പിന്നെ വഴിയില്‍ നില്‍ക്കുമ്പോള്‍ ഈ ചെടി ഒരു ശല്യം ആണ് , ഉണങ്ങിയ കായ തുണിയില്‍ പറ്റിപ്പിടിക്കും ..
ചെകുത്താന്‍-,
ചെകുത്താനേ ചെടി നോക്കിയാൽ മതി ഹൃദയം അവിടെ കിടന്നോട്ടെ. നന്ദി.
I want U to rebel !!!-,
ഔഷധസസ്യങ്ങൾ(നേശമണി) വായിച്ചപ്പോഴും, വിക്കിപീഡിയ&ഗൂഗിൾ തപ്പിയപ്പോഴും ഞാൻ പഠിക്കുമ്പോഴും ആകെ ഒരു ഓരിലയാ ഞാൻ കണ്ടത്. താങ്കൾ പറയുന്ന സസ്യം എനിക്കറിയാം അതിന്റെ വിവരങ്ങൾ തന്നാൽ നല്ലത്. ആ ചെടിയുടെ ഫോട്ടോ എന്റെ ക്യാമറയിൽ ഉണ്ട്.
അഭിപ്രായം എഴുതിയതിന് നന്ദി.
ജയൻ ഡോക്റ്ററേ,, ഒന്നു വന്നേ,,,
ഓരില ഇതു മാത്രമേ ഞാനും കേട്ടിട്ടുള്ളു കണ്ടിട്ടുള്ളു, മറ്റവന്‍ ആരെടാ അതിന്റെ പടം ഉടന്‍ തന്നെ കാണാം എന്നു പ്രതീക്ഷിക്കുന്നു
ഒരു കുടുംബത്തിലായി ആയുര്‍വേദവും ഓരില മൂവില എന്ന രണ്ടെണ്ണമാണു പെടുത്തുന്നത്
ഇനി മറ്റവന്‍ ഊര്‍പ്പം ആയിരിക്ക്കുമോ അവനാണ് കായ കൊണ്ട് ശല്ല്യം ചെയ്യുന്നവന്‍
ഓരില തന്നെ.
കാട്ടുപയർ, കാട്ടുഴുന്ന്, കാട്ടുമുളക് ഇവയൊക്കെ കണ്ടിട്ടുണ്ട്.
കാട്ടോരില കണ്ടിട്ടില്ല. ഉണ്ടാവാം.
രണ്ടായാലും ‘ഓരില’എന്ന് സാമാന്യമായി വിളിക്കപ്പെടുന്നത് ഈ ചിത്രത്തിൽ കാണുന്ന ചെടിയാണ്.
ഔഷധനിർമ്മാണത്തിനും ഇതു തന്നെയാണ് ഉപയോഗിക്കുന്നത്.
I want U to rebel !!!
ആ ചെടിയുടെ പടം അയച്ചുതന്നാൽ ഉപകാരം. അറിവ് ആരിൽ നിന്നു കിട്ടിയാലും സ്വീകരിക്കും.
വൈദ്യര്‍ക്ക് വാതമോ?
മിനി ചേച്ചിയുടെ കയ്യില്‍ ഫോട്ടോ ഉണ്ടെന്നല്ലേ പറഞ്ഞത് , ദയവു ചെയ്തു അതിടാമോ .....അമ്മമ്മ പണ്ട് പറഞ്ഞു തന്നതാണ് കാട്ടോരില ആണെന്ന് .
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
അഭിപ്രായം എഴുതിയതിന് നന്ദി.
jayanEvoor-,
അഭിപ്രായം എഴുതിയതിന് നന്ദി. മറുപടി പറഞ്ഞതിനും നന്ദി.
കുമാരന്‍ | kumaran-,
കുമാരാ വൈദ്യരോട് കളിക്കേണ്ട, കേട്ടോ, അഭിപ്രായം എഴുതിയതിന് നന്ദി.
I want U to rebel-,
അയച്ചു തന്നിട്ടുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
thanks for info :)
ഈദ് മുബാറക്
അഭിപ്രായം രേഖപെടുത്തുക:
www.yathravazhikal.blogspot.com
www.finepix.co.cc
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഒപ്പം പെരുന്നാൾ ആശംസകൾ.
എല്ലാവരും ഇത് ‘ഓരില‘യാണെന്നു പറഞ്ഞാൽ പിന്നെ എനിക്കു അഭിപ്രായവ്യത്യാസമില്ല..
അത് ഓരില തന്നെ...!!
Post a Comment