ഉറുമ്പ് തീനിയല്ല,, ഉടുമ്പ്. ചെറിയ ജീവികളെയും ഷട്പദങ്ങളെയും തിന്നു ജീവിക്കുന്ന മോണിറ്റർ ലിസാർഡ്’ എന്ന് പറയുന്ന ഇനം. എന്റെ വീട്ടിനടുത്ത് ഒന്നര മീറ്ററിൽ കൂടുതൽ നീളമുള്ള ഉടുമ്പ് വന്നിരുന്നു. ഫോട്ടോയിൽ ഉള്ളത് ഒരു മീറ്ററിലും കുറവ് വലിപ്പമുള്ളതാണ്. എന്റെ വീട് പട്ടണത്തിന് സമീപമാണെങ്കിലും ആൾതാമസമില്ലാത്ത ആൾപെരുമാറ്റമില്ലാത്ത വീടുകലും പറമ്പുകളും ചുറ്റുപാടും ഉണ്ട്. വീട് ഉള്ള 16 സെന്റ് പുരയിടത്തിൽ മരമല്ലാതെ കാട്ടുചെടികൽ കുറവാണെങ്കിലും പറമ്പിന്റെ അതിരുകൾ ഉയർന്നും താണും സ്ഥിതിചെയ്യുന്നതിനാൽ വന്യജന്തുക്കൾക്ക് താമസിക്കാനുള്ള മാളങ്ങൾ അനേകം ഉണ്ട്. വീട്ടിനകത്ത് ജനാലയിലൂടെയാണ് ഫോട്ടോ എടുത്തത്. ഭക്ഷ്യക്ഷാമം കാരണം അടുക്കളയിൽ നിന്ന് പുറംതള്ളുന്ന ചോറും മത്സ്യ അവശിഷ്ടങ്ങളും ഉടുമ്പ് തിന്നാറുണ്ട്. നാട്ടുകാർ വെള്ളമടിക്ക് തൊട്ടുകൂട്ടാനായി ഉടുമ്പിനെ കൊന്ന് തിന്നാറുണ്ടെങ്കിലും ഗെയിറ്റ് കടന്നുവന്ന് ഉടുമ്പിനെ പിടിക്കാൻ അവർക്ക് ധൈര്യം ഇല്ല. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
9 comments:
ടീച്ചർ ഇത് പല്ലിരാജാവ് അല്ലെ!
ഇത് തന്നെയല്ലേ ഈ ഉറുമ്പ് തീനി ഉറുമ്പ് തീനി
'എന്ന് പറയുന്ന സൂത്രം!
കൊള്ളാം
ഈ വിദ്വാനെ പണ്ട് കണ്ടിട്ടുണ്ട്... ജീവനോടെ.
മിടുക്കിയാണല്ലോ മിനി ടീച്ചര്‍.. ഉടുമ്പ്നെ പിടിച്ചല്ലോ ക്യാമറയില്‍...
ഉടുമ്പിന്റെ തോലുകൊണ്ടാണ് ഗഞ്ചിറ ഉണ്ടാക്കുന്നത് എന്നു കേട്ടിട്ടുണ്ട്. . കാമറക്കണ്ണുകൾ അവസരോചിതമായി തുറപ്പിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ
"അയ്യോ അണ്ണാ പെരിയ ഓന്ത്"
ഉടുമ്പിന്റെ പിടുത്തം എന്നാൽ വിടാത്ത പിടുത്തം
എന്നാണ്. ആ ഉടുമ്പിനെ ടീച്ചര് പിടിച്ചല്ലോ !!!
ഇപ്പൊ ഇവരെ ഒന്നും കാണാൻ കിട്ടാറില്ല
Adipoli Chechy. :)
ഇതിനെ നെയ്യ് ആരോഗ്യത്തിനുത്തമമെന്നാ...പത്മനാഭൻ വൈദ്ദ്യർ പറയുന്നതു.....അങ്ങേരിതു കാണണ്ടാ... ചിത്രത്തിനു ആശംസകൾ
ജുറാസിക് പാര്‍ക്ക്
ഉറുമ്പ് തീനിയല്ല,, ഉടുമ്പ്. ചെറിയ ജീവികളെയും ഷട്പദങ്ങളെയും തിന്നു ജീവിക്കുന്ന മോണിറ്റർ ലിസാർഡ്’ എന്ന് പറയുന്ന ഇനം. എന്റെ വീട്ടിനടുത്ത് ഒന്നര മീറ്ററിൽ കൂടുതൽ നീളമുള്ള ഉടുമ്പ് വന്നിരുന്നു. ഫോട്ടോയിൽ ഉള്ളത് ഒരു മീറ്ററിലും കുറവ് വലിപ്പമുള്ളതാണ്.
എന്റെ വീട് പട്ടണത്തിന് സമീപമാണെങ്കിലും ആൾതാമസമില്ലാത്ത ആൾപെരുമാറ്റമില്ലാത്ത വീടുകലും പറമ്പുകളും ചുറ്റുപാടും ഉണ്ട്. വീട് ഉള്ള 16 സെന്റ് പുരയിടത്തിൽ മരമല്ലാതെ കാട്ടുചെടികൽ കുറവാണെങ്കിലും പറമ്പിന്റെ അതിരുകൾ ഉയർന്നും താണും സ്ഥിതിചെയ്യുന്നതിനാൽ വന്യജന്തുക്കൾക്ക് താമസിക്കാനുള്ള മാളങ്ങൾ അനേകം ഉണ്ട്. വീട്ടിനകത്ത് ജനാലയിലൂടെയാണ് ഫോട്ടോ എടുത്തത്. ഭക്ഷ്യക്ഷാമം കാരണം അടുക്കളയിൽ നിന്ന് പുറംതള്ളുന്ന ചോറും മത്സ്യ അവശിഷ്ടങ്ങളും ഉടുമ്പ് തിന്നാറുണ്ട്. നാട്ടുകാർ വെള്ളമടിക്ക് തൊട്ടുകൂട്ടാനായി ഉടുമ്പിനെ കൊന്ന് തിന്നാറുണ്ടെങ്കിലും ഗെയിറ്റ് കടന്നുവന്ന് ഉടുമ്പിനെ പിടിക്കാൻ അവർക്ക് ധൈര്യം ഇല്ല. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
അപ്പൊ ടീച്ചർ ഉടുമ്പിനേയും വളർത്തുന്നുണ്ടല്ലേ...
വനം വകുപ്പുകാര് അറിയണ്ടാ....!
Post a Comment