11/30/10
നായ്ക്കുറണ
Name : Mucuna puriens
Family : Fabaceae
കുറ്റിച്ചെടികൾ ധാരാളമായി കാണുന്ന ചെറുകാടുകളിൽ ചുറ്റിപടർന്ന് വളരുന്ന സസ്യം. മറ്റു പയർ വർഗ്ഗങ്ങളെപ്പോലെയുള്ള ഇലകളും ഒപ്പം കുലകളായി തൂങ്ങിക്കിടക്കുന്ന പൂക്കളും കായകളും കാണാം. നീലകലർന്ന വയലറ്റ് നിറമുള്ള പൂക്കൾ ഉണങ്ങിയാൽ കറുപ്പ് നിറമായി മാറുന്നു.
പൂക്കൾ ഉണങ്ങി കറുപ്പ് നിറമായാൽ രോമാവരണം ഉള്ള ഫലങ്ങൾ പുറത്ത് കാണാം. ഫലത്തെ പൊതിയുന്ന രോമാവരണം ശരീരത്തിൽ സ്പർശ്ശിച്ചാൽ നല്ല ചൊറിച്ചിൽ ഉണ്ടാകും. ഉണങ്ങി പാകമായ വിത്ത് വാതരോഗം ശമിക്കാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. കൂടാതെ വേരും ഇലയും ഫലത്തെ പൊതിയുന്ന രോമാവരണവും പലതരം ഔഷധങ്ങളായി ഉപയോഗിക്കുന്നു.
11/25/10
Safe Landing
ചങ്ങല കാണുന്നുണ്ടെങ്കിലും ഇതിലും സെയ്ഫ് ആയി എനിക്ക് ലാന്റ് ചെയ്യാൻ മറ്റൊരിടവും ഇല്ല.
ചിത്രത്തിനു കടപ്പാട്: Sabu M H
http://neehaarabindhukkal.blogspot.com/
http://neehaarabindhukkal.blogspot.com/
Posted by mini//മിനി at 6:56 AM 7 comments
Labels: birds, New Zealand, പ്രകൃതി animals, ഫോട്ടോ
11/23/10
11/19/10
ഞാനും വരുന്നു,
“രാവിലെ മുതൽ പഞ്ചാരയടി തുടങ്ങിയിട്ട് കോറെ നേരമായി; ഇനിയങ്ങനെ വിടില്ല, ഞാനും വരുന്നു”
“നീയും കയറി വാ”
“അയ്യോ എന്നെയൊന്നു പിടിച്ചേ; ഞാനിപ്പം വീഴും”
Posted by mini//മിനി at 6:26 AM 15 comments
11/16/10
11/13/10
ഓരില
ഓരില
Botanical Name : Desmodium gangeticum
Family : Fabaceae
കുറ്റിച്ചെടിയായി പാഴ്‌നിലങ്ങളിൽ വളരുന്ന ഓരില ശാഖകളായി നിലത്ത് പടരുന്നു. അണ്ഡാകൃതിയുള്ള ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. വയലറ്റ് നിറമുള്ള പൂക്കൾ വളരെ ചെറുതാണ്. ചന്ദ്രക്കല പോലെയുള്ള ഫലങ്ങൾ ഉണ്ട്; ഔഷധഗുണമുള്ള വേരുകൾ വളരെ നേർത്തതാണ്.
ദശമൂലത്തിൽ ഉൾപ്പെട്ട ഓരില വാതം, പിത്തം, കഫം, എന്നിവ കുറയ്ക്കാനുള്ള ഔഷധമാണ്. വിഷഹാരിയായ ഓരിലവേര് ഹൃദയപേശികളെ ബലപ്പെടുത്തുന്നതിനാൽ ഹൃദ്‌രോഗത്തിന് ഔഷധമായി ഉപയോഗിക്കുന്നു.
Posted by mini//മിനി at 6:52 AM 12 comments
Labels: plants, ഔഷധസസ്യങ്ങള്, ഫോട്ടോ
11/11/10
ഓലക്കുടയുമായ്...
പണ്ട്, പണ്ട് ഒരു കാലത്ത് ഒരു ഉണ്ണിയുണ്ടായിരുന്നു. ആ ഉണ്ണി കുട വേണമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ.....
അങ്ങനെ ആ ഓലക്കുടയുമായി ഉണ്ണി എഴുത്തുപള്ളിയിൽ പോയി.
: ഈ ഓലക്കുട പിടിച്ചത് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ കുളക്കടവിന് സമീപം.
Posted by mini//മിനി at 6:40 AM 14 comments
Labels: ഫോട്ടോ
11/8/10
ചിത്രപ്രശ്നം 1
ഇതൊരു പെൺപൂവാണ്
മലയാളികൾക്കെല്ലാം നന്നായി അറിയുന്ന ഒരു ചെടിയുടെ പൂവ്
ഏതാണെന്ന് പറയാമോ?
(പേര് പറഞ്ഞാൽ ആൺപൂവിന്റെ ഫോട്ടോ പ്രതീക്ഷിക്കാം)
ഇത് ആൺപൂവ്, എങ്ങനെയുണ്ട്?
ഇപ്പോൾ പിടികിട്ടിയോ?
പൂങ്കുലയും ഇലയും പ്രതീക്ഷിക്കാം, നാളെ, നാളെ,,,
ഇപ്പോൾ പിടികിട്ടിയോ?
പൂങ്കുലയും ഇലയും പ്രതീക്ഷിക്കാം, നാളെ, നാളെ,,,
മലയാളികളുടെ ഇഷ്ടഭക്ഷണമായ ഒരു കാലത്ത് കേരളീയരെ തീറ്റിപ്പോറ്റിയ മരച്ചീനിയുടെ പൂവ്.
Tapioca എന്ന് ഇംഗ്ലീഷിലും മരക്കിഴങ്ങ് എന്ന് എന്റെ കണ്ണൂരിലും പറയുന്ന ഈ സസ്യത്തിന് മരച്ചീനി, കപ്പ എന്നിവ കൂടാതെ മറ്റൊരു പേരും കൂടിയുണ്ട്. (അത് ഞാൻ പറയില്ല)
മണ്ണിനടിയിലെ കിഴങ്ങ് കാണാറുണ്ടെങ്കിലും മണ്ണിനുമുകളിലെ പൂവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
പൂവിന്റെ പേര് പറഞ്ഞവർക്കെല്ലാം നന്ദി.
Posted by mini//മിനി at 6:55 AM 19 comments
11/4/10
സഞ്ചാരികളെയും പ്രതീക്ഷിച്ച്
ഏകാന്തത ഇഷ്ടപ്പെടുന്ന വിദേശ സഞ്ചാരികളെയും പ്രതീക്ഷിച്ച് ഗ്രാമത്തിലെ കടൽതീരത്തൊരു കൊച്ചുവീട്.
വീടിന്റെ വാതിൽ തുറന്നാൽ കാണുന്നത് അറബിക്കടലാണ്. ഫോട്ടോ എടുത്തത് കടൽതീരത്തു വെച്ചാണ്.
kannur, kizhunna
Posted by mini//മിനി at 7:33 AM 5 comments
Labels: beach photos, kizhunna, ഗ്രാമം, ഫോട്ടോ
Subscribe to:
Posts (Atom)