6/23/12

നിലപ്പന… Curculigo orchioides

Name : Curculigo orchioides
Family : Hypoxidaceae
വഴിയോരങ്ങളിലും കൃഷിചെയ്യാത്ത ഇടങ്ങളിലും വളരുന്ന പനയുടെ രൂപമുള്ള ചെറിയ പുൽച്ചെടിയായ നിലപ്പനയുടെ ഇലകളുടെ അറ്റം കൂർത്തിരിക്കും. മണ്ണിനടിയിൽ കിഴങ്ങ് വളരുന്നു. 
നിലപ്പനയുടെ പൂക്കൾക്ക് നല്ല മഞ്ഞനിറമാണ്. വിത്തിൽ‌നിന്നും മണ്ണിൽ തൊടുന്ന ഇലയുടെ അറ്റത്തുനിന്നും കിഴങ്ങിൽ നിന്നും പുതിയചെടികൾ മുളച്ചുവരുന്നു.
നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും. നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത്‌ ശരീരത്തിന് നല്ലതാണ്. നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും. നിലപ്പനയിൽ നിന്നാണ് ചിലയിനം അരിഷ്ടങ്ങളും മരുന്നുകളും ഉണ്ടാക്കുന്നത്.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം.
നിലപ്പനയുടെ പൂവ്

9 comments:

Mohamedkutty മുഹമ്മദുകുട്ടി June 23, 2012 8:45 AM  

നിലപ്പന കണ്ടു, മുത്തങ്ങയെന്നത് വേറെയാണോ?

Mohamedkutty മുഹമ്മദുകുട്ടി June 23, 2012 8:50 AM  

മുത്തങ്ങയും നിലപ്പനയും ഇവിടെ മുറ്റത്തു തന്നെ കണ്ടു. വിത്യാസം മനസ്സിലായി.മുത്തങ്ങയുടെ ഇല വീതി കുറവാണ്.

Philip Verghese 'Ariel' June 23, 2012 10:02 AM  

നിലപ്പന കണ്ടിട്ടുണ്ട് പക്ഷെ ഇതിന്റെ
പേരും ഗുണവും അറിവില്ലായിരുന്നു
ഔഷധ ഗുണം നിലപ്പനയിലൂടെ പകര്‍ന്നതില്‍ നന്ദി
എന്നെത്തെയും പോലെ ചിത്രവും മനോഹരം. നന്ദി
ഒരു പുതിയ സൃഷ്ടി ചേര്‍ത്തു. കണ്ടോ എന്തോ?
ചിരിയോ ചിരി. :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage June 23, 2012 11:04 AM  

മുസലീ എന്നാണിവന്റെ സംസ്കൃത പേര്‍
മുസലീഖദിരാദി കേട്ടിട്ടുണ്ടാകും അല്ലെ?

പിന്നെ റ്റീച്ചര്‍ പറഞ്ഞ ശരീരത്തിനു നല്ലത്‌ വാജീകരണവും ആണ്‌

Naturalfriend June 23, 2012 8:07 PM  

ടീച്ചറെ,എല്ലാ പോസ്റ്റുകളും നന്നായിട്ടുണ്ട്.ആശംസകള്‍..

mini//മിനി June 23, 2012 10:48 PM  

@indiaheritage-,
‘മുസലി’ എന്ന് ഹിന്ദിയിൽ പറയുന്ന പേരല്ലെ?
ഔഷധഗുണങ്ങൾ പൂർണ്ണമായി വിവരിച്ചിട്ടില്ല,, ‘ഡോ. എസ്. നേശമണി’ യുടെ ‘ഔഷധസസ്യങ്ങൾ’ എന്ന പുസ്തകത്തിൽ നിന്നും വിക്കിപീഡിയയിൽ നിന്നും തപ്പിയെടുത്താണ് സസ്യവിവരങ്ങൾ ഞാൻ ശേഖരിക്കുന്നത്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage June 25, 2012 8:23 AM  

സംസ്കൃതം വാക്കാണ്‌ മുസലി അത്‌ ഹിന്ദിക്കാരും ഉപയോഗിക്കുന്നു പലപേരുകളും അങ്ങനെ അല്ലെ :)

പ്രവീണ്‍ ശേഖര്‍ June 25, 2012 9:26 PM  

nice..അമ്മൂമ്മയുടെ വീട്ടില്‍ പോകുന്ന സമയത്ത് ഈ ചെടി കണ്ടതായി ഓര്‍ക്കുന്നു

ajith June 27, 2012 1:14 AM  

ഈ മുസലിയെക്കൊണ്ടാണ് കുന്നത്ത് കാരന്‍ മുസലി പവര്‍ ഉണ്ടാക്കി കുറെക്കാലം തട്ടിപ്പ് നടത്തിയത് അല്ലേ. നിലപ്പനയെന്നും മുസലിയെന്നും കേട്ടിട്ടുണ്ട്. രണ്ടുപേരും ഒന്നാണെന്ന് ഇപ്പോള്‍ അറിയുന്നു. നന്നായി ഇനിയാരെങ്കിലും ചോദിച്ചാല്‍ പറയാല്ലോ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP