1/29/10

ശ്രീക്കുട്ടിയുടെ കളികൾ


“വലിയ കുപ്പായം ഇട്ടപ്പോൾ ഞാൻ വലുതായി, കേട്ടോ,, 
ഇപ്പോൾ കോളിംഗ്ബെൽ അടിച്ച് കളിക്കാം. 
ഈ വാതിൽ അടച്ച് പൂട്ടിയത് ഞാൻ രാത്രി പുറത്തിറങ്ങി കളിക്കാതിരിക്കാനാ,, 
പിന്നെ, ഈ ചുമരിലെ ചിത്രങ്ങളെല്ലാം ഞാൻ അച്ഛനെ നോക്കി വരച്ചതാ,, 
‘ഇനി എന്റെ കല്ല്യാണത്തിന് മാത്രമായിരിക്കും ചുമരിൽ പെയിന്റ് ചെയ്യുന്നത് ’, 
എന്നാണ് പറഞ്ഞ് കേട്ടത്. അതുവരെ എനിക്ക് ഇഷ്ടം‌പോലെ വരക്കാം”

1/24/10

ഇത്തിരി വെളിച്ചത്തിന്റെ ഓർമ്മകളിൽ...My Light... (മിനി ചിത്രശാലയിൽ 100 പോസ്റ്റ് ആയി)



ജീവിതത്തിൽ കടന്നുപോയ അനേകം വർഷങ്ങളിൽ, എന്റെ രാത്രികളിൽ വെളിച്ചം നൽകിയത് ഇത് പോലുള്ള ചിമ്മിനി വിളക്കുകൾ ആയിരുന്നു. എന്റെ നാട്ടുകാർ ഉറങ്ങുന്ന സമയത്തെ രാത്രികളിൽ; ഞാൻ വായിച്ചതും പഠിച്ചതും ചിത്രം വരച്ചതും ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലായിരുന്നു. പിന്നിട് ജോലി കിട്ടി പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ; ഒരു സുപ്രഭാതത്തിൽ വൈദ്യുതബൾബിന്റെ പ്രകാശത്തിൽ, ഞാൻ ആ വിളക്കിനെ തള്ളിപ്പറഞ്ഞു. ഇപ്പോൾ അമ്മയുടെ പുരാവസ്തു ശേഖരത്തിൽ നിന്നും തപ്പിയെടുത്ത്, എണ്ണ പകർന്ന് കത്തിക്കാൻ പരിശ്രമിക്കുന്നു. കൂട്ടത്തിൽ എന്റെ പ്രീയപ്പെട്ട, അല്പം കറുത്തമഷി കൂടി.


1/17/10

മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ


നാട്ടിൻ‌പുറത്തെ ഒരു കരാട്ടെ പ്രകടനം. എങ്ങനെയുണ്ട്?

1/11/10

തുമ്പിപ്പെണ്ണേ വാ...


ഒന്ന് വേഗം ഫോട്ടോ എടുത്താട്ടെ, എത്ര നേരമാ ഈ ഫ്ലാഷിനു മുന്നിൽ അനങ്ങാതെ ശ്വാസം പിടിച്ച്  നിൽക്കേണ്ടത്?

1/6/10

ഈന്ത് പൂക്കുന്ന കാലം - Flowering Cycas

ഒരു സസ്യക്കാഴ്ച - Plant show



നമ്മുടെ ഭൂമിയെ പൂക്കളും കാ‍യ്കളും കൊണ്ട് അലങ്കരിക്കുന്ന അനേകം സസ്യങ്ങളുടെ ആദിമപൂർവ്വികനാണ് ഈ കൊച്ചു വൃക്ഷം – ഈന്ത്-Cycas. പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ വഴിമാറി നടന്ന ഒറ്റത്തടി വൃക്ഷം. വംശനാശത്തെ അതിജീവിക്കാനായി ഇപ്പോൾ മനുഷ്യനിൽ‌നിന്നും രക്ഷപ്പെടാനുള്ള പരിശ്രമത്തിലാണ്.



ഇത് ഇലകൾ-leaves. സാധാരണ പന വർഗ്ഗത്തിൽ‌പ്പെട്ട എല്ലാ സസ്യങ്ങളെയും പോലെയാണ് ഈന്തിന്റെയും ഇലകൾ. 
ആഘോഷവേളകളിൽ അലങ്കരിക്കാനായി ഇലകൾ മുറിച്ചെടുക്കാറുണ്ട്.



ഇത് ആൺ‌പൂവ് – Male Cone   
ആണും പെണ്ണും വേറെ വേറെ സസ്യങ്ങളിലാണ്. 
അടുത്ത ചിത്രത്തിൽ പെൺ‌പൂവ് കാണാം. ആൺ‌പൂവ് വിരിഞ്ഞാൽ ആ സസ്യം പിന്നീട് വളരുകയില്ല. 
(ഉയരം കൂടിയ വൃക്ഷത്തിലായതിനാൽ സൂം ചെയ്ത് എടുത്തതാണ്. ഇതിന്റെ മണം ആസ്വദിച്ചപ്പോൾ, അലർജി കാരണം എനിക്ക് 3 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.)



ഇത് പെൺ‌പൂവ് – Female Cone.
പെൺ‌പൂവ് വിരിഞ്ഞ് വിത്തുകൾ ഉണ്ടാവും. വിത്ത് പാകമാവാൻ അനേകം മാസങ്ങൾ വേണം. പെൺ‌സസ്യം വീണ്ടും‌വീണ്ടും വളർന്ന് പുഷ്പിക്കും.
(ഇത് കൈയെത്തും ഉയരത്തിലായിരുന്നു)



പെൺ‌പൂവിന്റെ മുകളറ്റം. 
ഉള്ളിൽ ഒളിപ്പിച്ച വിത്തുകൾ കാണാം.



മുകളിൽ‌നിന്നും നേരെ താഴോട്ട് നോക്കി 
അല്പം‌കൂടി വലുതാക്കി ഒരു ഫോട്ടോ എടുത്തപ്പോൾ



പെൺ‌പൂവിന്റെ പുറം കാഴ്ച.



ഇത് മുകൾഭാഗത്തെ ശില്പവേലകൾ. 
ഇതെല്ലാം ഡിസൈൻ ചെയ്തത് ആരായിരിക്കാം?



പെൺ‌പൂവിനുള്ളിലെ വിത്തുകൾ. ഈ വിത്തുകൾ ഫലത്തിന്റെ (കവചത്തിന്റെ) ഉള്ളിലല്ല; പുറത്താണ്. അതിനാൽ ‘Gymnosperm’ എന്ന സസ്യവിഭാഗമായി അറിയപ്പെടുന്നു. പരാഗണം കഴിഞ്ഞ് മൂത്ത് പാകമായ വിത്തുകൾ ഉണക്കിപ്പൊടിച്ച് ഭക്ഷണമായി ഉപയോഗിക്കാം. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.

1/2/10

പുതുവർഷത്തിലേക്ക് സ്വാഗതം - '2010'


ഞാനിവിടെയുണ്ടേ,,, ഇതിന്റെ പിന്നിൽ ഒളിച്ചിരിക്കയാ,,,

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP