11/5/14

Angry Babies with an Angry Bird

 യാത്ര ഗൾഫിലേക്കല്ല, സ്ക്കൂളിലേക്കാണ്

10/31/14

കേൻസറിന്റെ ഔഷധം…മുള്ളാത്ത…Anona muricata

Facebookലെ ‘അടുക്കളത്തോട്ടം’ ഗ്രൂപ്പിൽ മുകളിലുള്ള ഫോട്ടൊ ചേർത്ത് ചുവട്ടിൽ എഴുതി; “ഇത് എന്താണെന്ന് പറയുക; ആദ്യം പറഞ്ഞ ആൾക്ക് സമ്മാനം ഉറപ്പ്. സമ്മാനമായി എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’
പിന്നെയങ്ങോട്ട് കമന്റുകളുടെ പ്രവാഹമായിരുന്നു; ആദ്യ പത്ത്മിനിട്ടിനുള്ളിൽ ഉത്തരം പറഞ്ഞിട്ടും കമന്റുകൾ നിലക്കുന്നില്ല. ഒടുവിൽ ഉത്തരം പ്രഖ്യാപിച്ച് സമ്മാനർഹരെ കണ്ടെത്തി. 250 കഴിഞ്ഞിട്ടും കമന്റുകൾ തുടരുകയാണ്. ആ സംഗതി എന്താണെന്നോ?
 കേൻസറിന്റെ ഔഷധംമുള്ളാത്തAnona muricata... പൂവ്
പൂവിന്റെ ചുവട്ടിലെ കാഴ്ച

Botanical Name : Anona muricata
Family : Anonaceae



ഇനി കായ ആവട്ടെ
ചെടിനട്ടിട്ട് 20 വർഷം ആയപ്പോഴാണ് കായ ഉണ്ടായത്; അതും ഒന്നുമാത്രം,
 ഫോട്ടോ എല്ലാം എടുത്തത് ടെറസ്സിൽ കയറിയിട്ടാണ്, 
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളൻചക്ക. മുള്ളഞ്ചക്ക, മുള്ളൻചക്ക, തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' (Soursop) എന്നാണ്. അടുത്തകാലത്ത്‌ മുള്ളൻചക്ക നമ്മുടെ തൊടികളിലേക്ക്‌ തിരികെ എത്തുകയാണ്‌. ഇവയുടെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ‘അസ്‌റ്റോജനിന്‍സ്‌’ എന്ന ഘടകത്തിന്‌ അര്‍ബുദരോഗത്തെ നിയന്ത്രിക്കാന്‍ കഴിയും എന്ന കണ്ടുപിടിത്തമാണ്‌ ഈ മടങ്ങിവരവിനു പിന്നില്‍. മുള്ളൻചക്കയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്

9/8/14

ഇപ്പം ശരിയാക്കിത്തരാം

‘എന്നെ അകത്താക്കിയിട്ട് അമ്മയും ചേച്ചിയും ചേർന്നിട്ട് ഇതൊക്കെയാണ് പരിപാടി; ഇന്ന് തിരുവോണമാണ് പോലും, ഇപ്പം ശരിയാക്കിത്തരാം’  ശ്രീപാർവണ

9/2/14

ചുമർ ചിത്രകല കാൻ‌വാസിൽ

TAMP  ഒരുക്കിയ ‘പഞ്ചവർണ്ണം’ ചുമർചിത്ര പ്രദർശനത്തിൽ നിന്ന്,, 
സ്ഥലം: ജില്ലാ ലൈബ്രറി ഹാൾ, കണ്ണൂർ

8/8/14

കല്ലിൽ കൊത്തിയ തവള

കിണറ്റിലെ തവള

7/1/14

ഒളിഞ്ഞുനോട്ടം

ശ്രീപാർവണ

6/5/14

മുങ്ങുന്നതിന് മുൻപ്

ഇനിയെത്രനാൾ ഇതുപോലെ ഉണ്ടാവും? വളപട്ടണം പുഴയിലെ ദ്വീപുകൾ,,,
 ലോകപരിസ്ഥിതി ദിനം 

3/10/14

പൂവിനുള്ളിൽ പൂക്കൾ വിരിയും,,,

വേനലിൽ വിരിയുന്ന വസന്തം

2/28/14

ജാലകകാഴ്ചയിൽ ഒരു ദ്വീപ്

വെള്ളത്തിലിറങ്ങിയാൽ പൊങ്ങാനറിയാതെ മുങ്ങാൻ മാത്രമറിയുന്ന ഞാൻ ആദ്യമായി നടത്തിയ ബോട്ട് യാത്രയിൽ കാണപ്പെട്ട ജീവനുള്ള ദ്വീപ്

2/5/14

എന്റെ പ്രീയപ്പെട്ട ദിനത്തിന്റെ ഓർമ്മയ്ക്ക്

ഫിബ്രവരി 5, എന്റെ പ്രീയപ്പെട്ട ദിവസം,, 
ഒരുകാലത്ത് ഒന്നുമല്ലാത്തെ എനിക്ക് തിരിച്ചറിവ് ഉണ്ടായ ദിവസം.

1/25/14

ചക്കകൾ പലവിധമുലകിൽ സുലഭം

ഒരു പൂങ്കുലയിലെ അനേകം പൂക്കൾ ഒന്നിച്ച് ചേർന്ന് ഒറ്റ പഴമായി വളർന്ന് വലുതാവുമ്പോൾ അവയെ “ചക്ക” എന്ന് നമ്മൾ മലയാളികൾ വിളിക്കുന്നു. ആൺ‌പൂക്കളും പെൺ‌പൂക്കളും വേറെ വേറെ പൂങ്കുലകളിൽ വിടരുമ്പോൾ അവയിലെ പെൺപൂക്കൾ പരാഗണത്തിനുശേഷം ഒന്നായി ചേർന്ന് ഒറ്റ ഫലമായി വളരുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചക്കകൾ ഉണ്ടാവുന്നത് പലതരം ചെടികളിലാണ്. നമുക്ക് പലതരം ചക്കമരങ്ങളേയും ചക്കകളെയും പരിചയപ്പെടാം:
ഇത് നാടൻ ചക്ക; വേണമെങ്കിൽ വേരിലും കായ്ക്കും
ഇത് ചക്കമരം; അതായത് പ്ലാവ്
ഇത് ബിലാത്തി ചക്ക; ശീമച്ചക്ക എന്നും പറയും
ഇത് ബിലാത്തിപ്ലാവ്; ശീമപ്ലാവ് എന്നും പറയാം
ഇത് കൈതച്ചക്ക; പൈനാപ്പിൾ എന്ന് വിളിക്കാം, നല്ല രുചിയാണ്
ഇത് നാടൻ ആത്തച്ചക്ക; വംശനാശം വരാൻ ഇടയുണ്ട്. 
ആത്തച്ചക്കയുടെ ശാഖ; പൂവും കാണാം
ഇത് സീതാപഴം; ആത്തച്ചക്ക പോലേത്തന്നെയാ, പേര് എങ്ങനെ വന്നുവെന്ന് അറിയില്ല
ഇത് മുള്ളൻ ചക്കമരത്തിന്റെ ശാഖ; ചക്ക ഇനിയും ആയിട്ടില്ല
മുള്ളാത്ത എന്ന് വിളിക്കാം; പലരോഗങ്ങൾക്കും ഒപ്പം കേൻസറിനും മരുന്നായി ഇലകൾ ഉപയോഗിക്കുന്നു.

1/1/14

പുതുവത്സരാശംസകൾ 2014

തിരിഞ്ഞുനോക്കുമ്പോൾ 2014
എല്ലാവർക്കും ഐശര്യവും സന്തോഷവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു;  ശ്രീപാർവണ 

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP