10/31/14

കേൻസറിന്റെ ഔഷധം…മുള്ളാത്ത…Anona muricata

Facebookലെ ‘അടുക്കളത്തോട്ടം’ ഗ്രൂപ്പിൽ മുകളിലുള്ള ഫോട്ടൊ ചേർത്ത് ചുവട്ടിൽ എഴുതി; “ഇത് എന്താണെന്ന് പറയുക; ആദ്യം പറഞ്ഞ ആൾക്ക് സമ്മാനം ഉറപ്പ്. സമ്മാനമായി എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’
പിന്നെയങ്ങോട്ട് കമന്റുകളുടെ പ്രവാഹമായിരുന്നു; ആദ്യ പത്ത്മിനിട്ടിനുള്ളിൽ ഉത്തരം പറഞ്ഞിട്ടും കമന്റുകൾ നിലക്കുന്നില്ല. ഒടുവിൽ ഉത്തരം പ്രഖ്യാപിച്ച് സമ്മാനർഹരെ കണ്ടെത്തി. 250 കഴിഞ്ഞിട്ടും കമന്റുകൾ തുടരുകയാണ്. ആ സംഗതി എന്താണെന്നോ?
 കേൻസറിന്റെ ഔഷധംമുള്ളാത്തAnona muricata... പൂവ്
പൂവിന്റെ ചുവട്ടിലെ കാഴ്ച

Botanical Name : Anona muricata
Family : Anonaceae



ഇനി കായ ആവട്ടെ
ചെടിനട്ടിട്ട് 20 വർഷം ആയപ്പോഴാണ് കായ ഉണ്ടായത്; അതും ഒന്നുമാത്രം,
 ഫോട്ടോ എല്ലാം എടുത്തത് ടെറസ്സിൽ കയറിയിട്ടാണ്, 
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളൻചക്ക. മുള്ളഞ്ചക്ക, മുള്ളൻചക്ക, തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' (Soursop) എന്നാണ്. അടുത്തകാലത്ത്‌ മുള്ളൻചക്ക നമ്മുടെ തൊടികളിലേക്ക്‌ തിരികെ എത്തുകയാണ്‌. ഇവയുടെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ‘അസ്‌റ്റോജനിന്‍സ്‌’ എന്ന ഘടകത്തിന്‌ അര്‍ബുദരോഗത്തെ നിയന്ത്രിക്കാന്‍ കഴിയും എന്ന കണ്ടുപിടിത്തമാണ്‌ ഈ മടങ്ങിവരവിനു പിന്നില്‍. മുള്ളൻചക്കയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്

6 comments:

Cv Thankappan October 31, 2014 8:12 PM  

'മുള്ളാത്ത'യുടെ ഫോട്ടോയും, വിവരണവും കൊടുത്തത്‌ പ്രയോജനപ്രദമായിട്ടുണ്ട്.
ആശംസകള്‍

വീകെ November 03, 2014 9:45 PM  

നല്ല പഴം...

കുഞ്ഞൂസ് (Kunjuss) November 03, 2014 10:25 PM  

അറിവ് പകരുന്ന പോസ്റ്റിനു നന്ദി ടീച്ചർ

Manoj മനോജ് November 04, 2014 7:22 AM  

ടീച്ചറെ 1976ലെ ആ റിസര്‍ച്ച് പേപ്പറിന്റെ ലിങ്ക് കിട്ടുമോ?

Sudheer Das November 11, 2014 9:54 PM  

പുതിയ അറിവു പകര്‍ന്നുതന്നതിനു നന്ദി.

Manoj മനോജ് February 05, 2015 8:54 AM  

ഫോളോ അപ്പ്:
ഇതിനു ഒരു മറുവശം കൂടിയുണ്ട്. ആത്ത തുടര്‍ച്ചയായി കഴിച്ചാല്‍ കരളിനും കിഡ്നിക്കും കേടാണെന്ന് ഒരു പഠന റിപ്പോര്‍ട്ട് ഉണ്ട്. (http://www.sciencedirect.com/science/article/pii/S0278691513003347) അത് കൊണ്ട് ക്യാന്‍സര്‍ മാറുമെന്ന് പറഞ്ഞ് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് സൂക്ഷിക്കുക. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെമ്മിപുളി നല്ലതാണെന്നു പറഞ്ഞ് ഗള്‍ഫില്‍ നിന്ന് വന്ന ചിലര്‍ ഗ്ലാസ് കണക്കിനു കുടിച്ച് ഒടുവില്‍ കിഡ്നിയില്‍ കല്ല് വന്ന് ചികിത്സ തേടിയ വിവരം അമൃതയിലുള്ള ഡോക്റ്റര്‍മാര്‍ ജേര്‍ണലില്‍ പബ്ലിഷ് ചെയ്തിരുന്നു. അത് പോലെ ആകാതെ നോക്കുക.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP