8/31/11

ഓണം വരുന്നേ,,, Atham flower

പൂവിളി പൂവിളി പൊന്നോണമായ്,,, 
ഇത് എന്റെ സ്വന്തം പാറയാണ്, പനയത്താംപറമ്പ്; മാടായി പാറ അല്ല.
ഇനി അത്തപൂവ് കാണാം
പൂവിനുള്ളിൽ പൂവ് വിരിയും പൊന്നോണം വന്നെ,,,
ഇന്ന് അത്തം

8/29/11

ശലഭത്തിലേക്കുള്ള വഴികൾ...

ഒറ്റക്കൊമ്പുമായി,,, തലയോ? അതൊ വാലൊ?
പൂർണ്ണകായനായി, ഇരിക്കുന്ന കമ്പ് തിന്നുന്നവൻ
ഇലത്തണ്ടിൽ മുറുകെ പിടിച്ചിട്ടുണ്ട്
ഇതും ഒരു രൂപം, മറ്റുള്ളവരെ പറ്റിക്കാൻ
അല്പം അഭ്യാസമൊക്കെ ആവാം, എല്ലാം ഒരാൾ തന്നെയാ

8/25/11

ഇല ചുരുട്ടിയുള്ള ജീവിതം:beedi worker

ബീഡി തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളും, ഒരു കാലത്ത് കണ്ണൂരിന്റെ മുഖമുദ്രയും ശക്തിയും ആയിരുന്നു. ഇന്നും ചിലയിടങ്ങളിൽ അവരെ കാണാം.
കറുപ്പിലും വെളുപ്പിലും ഒരു പരീക്ഷണം നടത്തിയതാണ്.

8/22/11

പൊന്നിൻ ചിങ്ങത്തിലെ പൂത്തിരി

ഒരു കാട്ടുപൂവിൻ പുഞ്ചിരി

8/15/11

സ്വാതന്ത്ര്യത്തിന്റെ നിഴലിൽ

“എടി അന്നമ്മെ, ഇന്ന് സ്വാതന്ത്ര്യദിനമാണ്; നമ്മളെന്നും ഇങ്ങനെ നിഴലിൽ കഴിഞ്ഞാൽ മതിയോ?”
“എടി റോസക്കുട്ടി, വേഗം നടക്ക്; ആ കാലമാടൻ കത്തിക്ക് മൂർച്ച കൂട്ടുന്നത് നീ കാണുന്നുണ്ടോ?”

8/11/11

കർക്കിടക ദുരന്ത നിവാരണത്തിനായി

പതിവുപോലെ കർക്കിടകമാസം വേടൻ വന്നു. ആധിയും വ്യാധിയും ഒഴിവാക്കി ഐശ്വര്യം വർദ്ധിപ്പിക്കാനായി.
കൂടുതൽ ചിത്രങ്ങൾ കാണാൻ
ഫോട്ടോ വീഡിയോ സഹിതം വേടനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ

8/8/11

കാവിലെ കാഴ്ചകൾ

കാവിന്റെ നടയിൽ കരിവീരൻ
പുറം‌ചുമരിൽ തൂങ്ങിനിൽക്കുന്ന പഴുത്ത അടക്കകൾ
വാഴക്കുല പഴുത്തിട്ടില്ല
നന്നായി മുത്തുപഴുത്ത വാഴക്കുല ഇവിടെയുണ്ട്

8/1/11

മുറികൂട്ടി... Hemigraphis colorata

Name : Hemigraphis colorata
Family : Acanthaceae
Commonly available decorative plant.
This is a prostrate herb with rooting branches. leaves 6 to 10 cm long and sparkling silvery violet underneath red purple. Sometime produce single white small flowers
An unbelievable wound healer. It cures fresh wound, cuts, ulcers, inflammation, it is used internally for anemia.
മുറികൂട്ടി,,, 
ശരീരത്തിലുണ്ടാവുന്ന മിറിവുകളെ കൂട്ടുന്നത് ആയതിനാൽ മുറികൂട്ടി എന്ന പേര് വന്നു. മുറിയൂട്ടി, മുറിവൂട്ടി, മുറികൂടി, മുക്കുറ്റി എന്ന പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്. ഇലകൾ കൈയിൽ വെച്ച് തിരുമ്മി പിഴിഞ്ഞ നീര് മുറിവിൽ പുരട്ടിയാൽ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങും. ചൊറി, ചിരങ്ങ് എന്നിവ മാറാനും ഈ ചെടിയുടെ നീര് ഉപയോഗിക്കുന്നു.
നിലത്ത് പറ്റി ശാഖകളായി പടർന്ന് വളരുന്ന ചെടിയുടെ ഇലയുടെ മുകൾവശം പച്ച കലർന്ന ചാരനിറവും അടിവശം ചുവപ്പ് കലർന്ന വയലറ്റ് നിറമാണ്. 
അലങ്കാരചെടിയായും വളർത്തുന്ന ഈ സസ്യത്തിന് ചില കാലങ്ങളിൽ വെള്ള നിറമുള്ള കൊച്ചു പൂക്കൾ കാണാം. 
വീട്ടുപറമ്പിൽ മുറികൂട്ടി ഉണ്ടെങ്കിൽ മുറിവുകൾ ഉണ്ടായാൽ പെട്ടെന്ന് തന്നെ ഏതാനും ഇലകൾ പറിച്ച്, അവ പിഴിഞ്ഞെടുത്ത നീര് മുറിവിൽ പുരട്ടാം. ഈർപ്പമുള്ള, ജൈവാംശമുള്ള മണ്ണിൽ ശാഖകൾ മുറിച്ച് നട്ട് വളർത്താം; സൂര്യപ്രകാശം കുറച്ച്‌മാത്രം മതിയായതിനാൽ വൃക്ഷതണലിലും നന്നായി വളരും. 
നിലത്ത് പടരുന്ന ഈ ചെടിയുടെ പർവ്വസന്ധികളിൽ നിന്ന് വേരുകൾ ഉണ്ടാവുന്നതിനാൽ, വർഷങ്ങളോളം നശിക്കാതെ വളർന്നുകൊണ്ടേയിരിക്കും.   

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP