മുറികൂട്ടി... Hemigraphis colorata
Name : Hemigraphis colorata
Family : Acanthaceae
Commonly available decorative plant.
This is a prostrate herb with rooting branches. leaves 6 to 10 cm long and sparkling silvery violet underneath red purple. Sometime produce single white small flowers
An unbelievable wound healer. It cures fresh wound, cuts, ulcers, inflammation, it is used internally for anemia.
This is a prostrate herb with rooting branches. leaves 6 to 10 cm long and sparkling silvery violet underneath red purple. Sometime produce single white small flowers
An unbelievable wound healer. It cures fresh wound, cuts, ulcers, inflammation, it is used internally for anemia.
മുറികൂട്ടി,,,
ശരീരത്തിലുണ്ടാവുന്ന മിറിവുകളെ കൂട്ടുന്നത് ആയതിനാൽ മുറികൂട്ടി എന്ന പേര് വന്നു. മുറിയൂട്ടി, മുറിവൂട്ടി, മുറികൂടി, മുക്കുറ്റി എന്ന പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്. ഇലകൾ കൈയിൽ വെച്ച് തിരുമ്മി പിഴിഞ്ഞ നീര് മുറിവിൽ പുരട്ടിയാൽ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങും. ചൊറി, ചിരങ്ങ് എന്നിവ മാറാനും ഈ ചെടിയുടെ നീര് ഉപയോഗിക്കുന്നു.
നിലത്ത് പറ്റി ശാഖകളായി പടർന്ന് വളരുന്ന ചെടിയുടെ ഇലയുടെ മുകൾവശം പച്ച കലർന്ന ചാരനിറവും അടിവശം ചുവപ്പ് കലർന്ന വയലറ്റ് നിറമാണ്.
അലങ്കാരചെടിയായും വളർത്തുന്ന ഈ സസ്യത്തിന് ചില കാലങ്ങളിൽ വെള്ള നിറമുള്ള കൊച്ചു പൂക്കൾ കാണാം.
വീട്ടുപറമ്പിൽ മുറികൂട്ടി ഉണ്ടെങ്കിൽ മുറിവുകൾ ഉണ്ടായാൽ പെട്ടെന്ന് തന്നെ ഏതാനും ഇലകൾ പറിച്ച്, അവ പിഴിഞ്ഞെടുത്ത നീര് മുറിവിൽ പുരട്ടാം. ഈർപ്പമുള്ള, ജൈവാംശമുള്ള മണ്ണിൽ ശാഖകൾ മുറിച്ച് നട്ട് വളർത്താം; സൂര്യപ്രകാശം കുറച്ച്‌മാത്രം മതിയായതിനാൽ വൃക്ഷതണലിലും നന്നായി വളരും.
നിലത്ത് പടരുന്ന ഈ ചെടിയുടെ പർവ്വസന്ധികളിൽ നിന്ന് വേരുകൾ ഉണ്ടാവുന്നതിനാൽ, വർഷങ്ങളോളം നശിക്കാതെ വളർന്നുകൊണ്ടേയിരിക്കും.
12 comments:
ഓഹോ ..ഇത് സംഭവം കൊള്ളാലോ ..
ശ്ശൊ ഇതാണൊ മുറികൂട്ടി( വിക്കിയിലും ഇതു തന്നെയാ കൊടൂത്തിരിക്കുന്നേ)..
പക്ഷേ വീതി കുറഞ്ഞ നീണ്ട ഇലയുള്ള ഒരു ചെടിയായിരുന്നു വീട്ടിലുള്ള മുറികൂട്ടീ...ഇതിന്റെ വേറേ വകഭേദം ആണോ എന്നറിയില്ല....
BTW, ഈ ചെടി എത്തും മുമ്പേ കാന്താരിമുളകിന്റെ ഇലയായിരുന്നു നുമ്മടെ ഒറ്റമൂലി..ചിലപ്പോ കമ്മ്യൂണിറ്റ് പച്ചേം.
ആദ്യമായിട്ട് കാണുകയാ
ഇതിനെയും മുക്കുറ്റി എന്നു വിളിക്കുമൊ?
മുക്കുറ്റി എന്ന പേരില്‍ വേറൊരു ചെടി ഉണ്ടല്ലൊ നമ്മുടെ ദശപുഷ്പത്തില്‍ പെട്ടത്
മുറുക്കിത്തുപ്പി എന്നു പേരുള്ള ചെടിയുടെ ഇല പോലിരിക്കുന്നു. പക്ഷെം മുറുക്കിത്തുപ്പിയിട്ടില്ലാ താനും...?!
ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. ശാസ്ത്രീയ നാമം പറഞ്ഞു തന്നതിനു നന്ദി.
@മുറിവ് ഉണ്ടായാൽ രക്തപ്രവാഹം കുറക്കാനും അണുക്കൾ കടക്കാതെ പെട്ടെന്ന് മുറിവ് ഉണങ്ങാനുമായി അനേകം സസ്യങ്ങൾ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് മുറികൂട്ടി. ഈ ചെടി ജലാംശമുള്ള മണ്ണിൽ പടർന്ന് വർഷങ്ങളോളം വളരുന്നതുകൊണ്ടും ഇടിച്ച് പിഴിഞ്ഞാൽ ചാറ് വരുന്ന ധാരാളം ഇലകൾ ഉള്ളതുകൊണ്ടും എളുപ്പത്തിൽ ഉപയോഗിക്കാം. മറ്റുള്ള ചില ചെടികൾ ഏകവർഷസസ്യങ്ങളായതിനാൽ വേനൽക്കാലത്ത് ഉണങ്ങിപ്പോവും. മുക്കുറ്റി എന്നും പേരുണ്ടെന്ന് ഒരു സൈറ്റിൽ നിന്ന് ലഭിച്ചതാണ്. അലങ്കാരചെടിയായി വളർത്താറുണ്ടെന്ന് ഗൂഗിൾ പറയുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
വിക്കിയിലും ഇതിന്റെ ഫോട്ടോ ഞാൻ കൊടുത്തിട്ടുണ്ട്.
മഴ കൂടി പെയ്താലോ..ആകെ കാടാകും ഇത്.. മുറികൂടി മുറികൂടി പറമ്പു നിറയെ..ഹഹ
nickelodeon games, utorrent
എന്റെ വീട്ടില്‍ ഇതു ധാരാളമുണ്ട്. എപ്പോഴും മുറിവു പറ്റിയാല്‍ ഉടനെ ഉപയോഗിക്കാന്‍ പാകത്തില്‍ മുറ്റത്തിനടുത്തു തന്നെ വളര്‍ത്തുന്നു.പെട്ടെന്നു കാടു പിടിച്ചു വളരുന്ന ചെടിയാണിത്.
നല്ല പോസ്റ്റ് ....
മുറികൂട്ടി നോക്കിയിട്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നല്ല ഒരു അറിവ്
നന്ദി ടീച്ചറേ......
Post a Comment