12/27/09

ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്രകൊഴിഞ്ഞുവീണ തൂവലിനറിയില്ല, മുന്നിലൊരു ചിലന്തിവലയുണ്ടെന്ന്.

12/24/09

എരിവും പുളിയും - Taste of Keralaഈ കാന്താരികളുടെ നടുവിലായി ഒരു ജാമ്പക്ക
നല്ല എരിവും പുളിയും, പോരേ?

12/18/09

നക്ഷത്രപൂവ് - flowers like a red starഎന്റെ പൂന്തോട്ടത്തിലെ ചെടികളിലായി വിടരുന്ന കൊച്ചു  നക്ഷത്രംചുവന്ന നക്ഷത്രപൂവിനെ അല്പം വലുതാക്കി കാണിക്കുന്നു.
'X-mas' Star in my garden

12/14/09

നിറങ്ങളില് നീരാടി - Colours in my gardenകുഞ്ഞു പൂക്കളുടെ നിറങ്ങളുടെ ഒരു ലോകം
flowers with colours

12/9/09

കരിമ്പാറകളിലെ വെളുത്ത സസ്യങ്ങള്‍…white plants
കുട്ടിക്കാലം മുതല്‍ കറുത്ത പാറകളിലൂടെ നടന്നു പോകുമ്പോള്‍, ആകര്‍ഷകമായ വെള്ളനിറമുള്ള കൊച്ചു ചെടികള്‍ കാണാറുണ്ട്. അന്ന് സ്ക്കൂളിലേക്കുള്ള യാത്രയില്‍ ‘പാറപ്പൂവ്’ എന്ന് പേരിട്ട്, ഈ ചെടിയെ ഞാനും മുടിയില്‍ ചൂടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ മാത്രമല്ല, എല്ലാ പാറകളുടെയും നിരപ്പായ ഉപരിതലത്തില്‍ ഈ കൊച്ചു ചെടികളെ കാണാം. സൂം ചെയ്ത് നോക്കുമ്പോള്‍ വെള്ളനിറത്തിനടിയില്‍ ചെറിയ പച്ച ഇലകളും കൊച്ചുപൂവും കാണാം. 

12/4/09

എണ്ണ തേച്ച്‌കുളിക്കു മുന്‍പ്...before a bathനല്ല തണുപ്പ്, ഈ തണുത്ത വെളുപ്പാന്‍‌കാലത്ത്, തണുത്ത വെള്ളത്തില്‍
 മുങ്ങിക്കുളിക്കുന്നതിനു മുന്‍പ് എന്റെ തൂവലില്‍ എണ്ണ തേക്കട്ടെ.

11/26/09

അസ്തമയത്തിനു മുന്‍പ് .. Just before the Sunsetമുടിക്ക് അലങ്കാരമായി സൂര്യന്‍ തന്നെയാവട്ടെ. 
എങ്ങനെയുണ്ട്? എന്റെ തലമുടി,,,

11/23/09

‘നാല്’മണി പൂവ്...Four o'clock flower.
സമയം നാല് മണി കഴിഞ്ഞു,
ഇനി ഞാന്‍ കണ്ണ് തുറക്കട്ടെ.
Mirabilis jalapa

11/19/09

കടല്‍തീരത്തെ ഒരു സുന്ദര സായാഹ്നം - Beauty of the Beach


ഒഴുകിയൊഴുകി തീരം തേടി വരും തിരകള്‍
നോക്കിയിരിക്കാന്‍...
Sound of the Sea

11/14/09

നാല് വശത്തും നോക്കുന്ന ഡാലിയപൂക്കള്‍ശത്രുക്കള്‍ ആരെങ്കിലും വരുന്നുണ്ടോ?
 Dahlia Flowers

11/9/09

ഒരുത്തനെ പുറത്താക്കി, ഇനി അടുത്തവന്‍,,,


“ഒരാള്‍ക്ക് മാത്രം ജീവിക്കാനുള്ള വെള്ളം മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ട് നമ്മള്‍ രണ്ടാളും ചേര്‍ന്ന് മൂന്നാമനെ ഓടിച്ചു. ഇനി എന്റെ തൊട്ടടുത്തുള്ളവനെ അടിച്ച്‌ ഓടിക്കണം”
കൂട്ടില്‍ കുടുങ്ങിയ ആമകള്‍. Three tortoise in a cage

11/6/09

സ്വര്‍ണ്ണവളയിട്ട, 'സ്വര്‍ണ്ണമോതിരം അണിഞ്ഞ’ കൈകള്‍പൊന്നിനു വിലയെത്ര കൂടിയാലും
പെണ്ണിനു പൊന്നണിഞ്ഞാല്‍ ഭംഗിയേറും
... A girl with 'golden bangles and golden rings' just before her marriage...

11/2/09

നന്ത്യാര്‍‌വട്ടം പുഞ്ചിരിക്കുന്നു

പ്രഭാതസൂര്യ കിരണങ്ങള്‍ തന്‍ തലോടലാല്‍
പുഞ്ചിരിക്കുന്നു നന്ത്യാര്‍‌വട്ടം, പൂന്തോട്ടത്തില്‍
...
Laughing flowers in my garden

10/31/09

വാനിനെ മറച്ചുകൊണ്ടങ്ങിനെ വാണു ... spiderചെന്നു ഞാനാരമത്തില്‍ നവ്യമാം പ്രഭാതത്തില്‍
പൊന്നുവാഗ്ദാനം കൊണ്ടു ദിങ്‌മുഖം തുടുത്തപ്പോള്‍
ചിത്രമാം ചിലന്തിതന്‍ വലയൊന്നാകാശത്തില്‍
എത്രയും വിശാലമായി ഉല്ലസിക്കുന്നു തോപ്പില്‍.

10/26/09

മഞ്ഞില്‍ കുളിച്ച ഗ്രാമം


ഇത് ഒരു വിദേശ കാഴ്ച; സ്വിറ്റ്‌സര്‍ലാന്റ്

10/25/09

80. കാല്പാടുകള്‍
ഇതുവഴി പോയവര്‍ തന്‍ കാല്പാടുകള്‍
 തിരമാലകളാല്‍ മായുന്ന കാല്പാടുകള്‍

10/20/09

79. അഗ്നിജ്വാലയായ് ഒരു കൂട്ടം പൂക്കള്‍Name : Ixora coccinea
Family  :  Rubiaceae
ഇത് തെറ്റി, കണ്ണൂരില്‍ ഇത് ചെക്കിപൂവ്.
പല നിറങ്ങളില്‍ കാണുന്ന തെറ്റി പൂന്തോട്ടങ്ങളെ അലങ്കരിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ആരാധനക്ക് മാലകെട്ടാന്‍ പൂവ് ഉപയോഗിക്കുന്നു. തെറ്റിയുടെ പൂവ് വേര് എന്നിവ ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

10/18/09

78. ഈ മനോഹര തീരത്ത്, എന്തോ തിരയുന്നു?


ഈ കല്ലിനടിയില്‍ വെള്ളത്തില്‍ എന്തോ കാണുന്നുണ്ടല്ലൊ!                                

10/15/09

77. കുറുന്തോട്ടിയുടെ കൊച്ചു പൂവ്
കുറുന്തോട്ടി
ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രാധാനപ്പെട്ട ചെറുസസ്യം

10/13/09

76. വളരാന്‍ കൊതിക്കുന്നത്വിരിഞ്ഞു നിവര്‍ന്ന് വളര്‍ന്നുവലുതായി
പടര്‍ന്നു കയറാന്‍ കൊതിയായി

10/6/09

75. ആളില്ലാ കസേലകള്‍ക്കിടയില്‍ തനിയെസ്റ്റേജില്‍ പരിപാടി തുടങ്ങാറായി
കാണികളായി വേറെയാരെയും കാണുന്നില്ലല്ലൊ.

10/1/09

74. സുപ്രഭാതംമാതൃഭൂമിയെയും ഗാന്ധിജിയെയും
മുറുകെപിടിച്ച് എന്റെ അമ്മ

9/28/09

73. ഹരി ശ്രീ ഗണപതയെ നമ:
ഹരിശ്രീ എഴുതിക്കഴിഞ്ഞു.
ഇനി ഞാന്‍ സ്വന്തമായി അരിയില്‍ എഴുതിനോക്കട്ടെ.
ശ്രീക്കുട്ടി 

9/24/09

72. കണ്ണുകെട്ടിയാലും ...
ഈ സുന്ദരിക്ക് ഒരു പൊട്ടുതൊടാന്‍ ...?

9/18/09

71. ബ്യൂട്ടീപാര്‍ലര്‍ബ്യൂട്ടിപാര്‍ലറില്‍ നിയമനം ലഭിച്ച മത്സ്യതൊഴിലാളികള്‍
അവരുടെ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു.കാലുകള്‍ രണ്ടും നന്നായി ക്ലിയറാക്കിയിട്ടുണ്ട്.
 ഇനി അടുത്ത മാസം വന്നാല്‍ മതി.
പോകുന്നതിനു മുന്‍പ് കൌണ്ടറില്‍ പണം അടച്ചേക്കണം.

9/14/09

70. ഉമ്മം - ‘ഔഷധവും വിഷവും’


പേര് : ഉമ്മം
Botanical Name : Datura fastuosa
Family : Solanaceae 
പാഴ്‌നിലങ്ങളില്‍ കാണപ്പെടുന്ന ചെറുസസ്യമാണ് ഉമ്മം. ഇതില്‍ നീല പൂവ് ഉള്ളതും വെള്ള പൂവ് ഉള്ളതും ആയി രണ്ട് തരം ഉമ്മം ഉണ്ട്. ആയുര്‍വേദത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ ഈസസ്യം ഉപയോഗിക്കുന്നു. പേപ്പട്ടിവിഷം, പേശിവേദന എന്നിവക്ക് ഔഷധനിര്‍മ്മാണത്തിന് ഉമ്മം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ ഉപയോഗിച്ചാല്‍ മയക്കവും മരണവും സംഭവിക്കാം. 

9/11/09

69. ചില്ലുജാലകത്തിലൂടെ ഒരു വിദേശ കാഴ്ച.


ഒമാന്‍ യാത്രയില്‍ ഒരു ദൃശ്യം.

9/7/09

68. രാത്രിയുടെ യാത്രക്കാരി, നിശാശലഭം

രാത്രി വീട്ടിനകത്ത് വന്നത് ഇരുട്ടുള്ള സ്ഥലം തേടിയാണ്. അപ്പോഴാണ് ഫ്ലാഷ് വന്നത്.

9/4/09

67. മൂത്തു പഴുത്താല്‍ പച്ചയും ചുവപ്പ്

അറിയുമോ ഞങ്ങളെ ???

9/1/09

66. ഓണം വന്നേ...


മിനി ബ്ലോഗുകളില്‍ കടക്കുന്ന എല്ലാവര്‍ക്കും
 ശ്രീക്കുട്ടിയുടെയും മിനിയുടെയും 
ഓണാശംസകള്‍

8/31/09

65. മുള്ളില്‍ വിരിഞ്ഞ പൂവ്.


 യൂഫോര്‍ബിയ
അടുത്തകാലത്ത് പൂന്തോട്ടം കീഴടക്കി ചെടിച്ചട്ടിയില്‍ നിറഞ്ഞ് പുഷ്പിച്ച യൂഫോര്‍ബിയ  സസ്യത്തിന് പല നിറങ്ങളിലുള്ള പൂക്കള്‍ കാണപ്പെടുന്നു. ഭംഗിയുള്ള മുള്ളുകള്‍ ഈ സസ്യത്തിനുണ്ട്. 

8/27/09

64. എനിക്കുറക്കം വരുന്നേ,,,

            എന്നെ തനിച്ചാക്കി
            ബാക്കി പൂ പറിക്കാന്‍
                മറ്റുള്ളവരെല്ലാം പോയിരിക്കയാ,,,

8/23/09

63. ഇത്രയും മൂര്‍ച്ച മതിയോ?


മുള്ളുകള്‍ എത്ര മൂര്‍ച്ചവരുത്തിയിട്ടും ഈ മനുഷ്യരില്‍ നിന്ന്
ഒരു രക്ഷയുമില്ല.

8/17/09

62. കനകമയം ഈ കനകാംബരം


സ്വര്‍ണ്ണജലാശയത്തില്‍ മുങ്ങി നീരാടി
പൊങ്ങുന്നു ഞാന്‍, നോക്കുവിന്‍ നിങ്ങളെന്നെ...

8/15/09

61. സ്വാതന്ത്ര്യദിനാശംസകള്‍

എനിക്കും കിട്ടി ദേശീയപതാകയും ബലൂണും

8/14/09

60. തിരകള്‍ കവിത എഴുതുകയാണ്.

എത്രയോ തവണ കണ്ടതാണെങ്കിലും ഇപ്പോഴാണ് എനിക്ക് മനസ്സിലായത്;
കണ്ണൂര്‍ പയ്യാമ്പലം തീരത്തെ ഈ തിരകള്‍, ഇവിടെ മണ്‍‌മറഞ്ഞ എല്ലാവര്‍ക്കും വേണ്ടി, കടല്‍‌തീരത്ത് കവിതകള്‍ എഴുതുകയാണെന്ന്.

8/8/09

59. ഇനിയും പോരട്ടെ, പഴയ പത്രക്കെട്ടുകള്‍

വാര്‍ത്തകളെല്ലാം വായിച്ചു കഴിഞ്ഞവയാ, എനിക്കു കീറിക്കളയാന്‍ പ്രത്യേകം എടുത്തുവെച്ചിട്ടുണ്ട്.

8/3/09

58. വേടന്‍ വരവായി...

കര്‍‌ക്കിടക ദുരന്തങ്ങള്‍‌ക്ക് അറുതി വരുത്താന്‍
വേടന്‍ വരുന്നു
ഓരോ വീട്ടിലും വിഷമങ്ങള്‍‌ക്ക് അറുതി വരുത്തി
ഐശ്വര്യം നിറക്കാന്‍
കര്‍‌ക്കിടകമാസം വേടന്‍ കയറിയിറങ്ങുന്നു. ഒപ്പം ചെണ്ടമുട്ടിന്റെ താളത്തിനൊത്ത പാട്ടുമായി

ഉത്തര മലബാറിലെ വീടുകളില്‍
വേടനെ പ്രതീക്ഷിക്കാം. പഴമയുടെ ഗന്ധം വിട്ടുമാറാത്ത ചില നാട്ടിന്‍‌പുറങ്ങളില്‍ ദുരന്തനിവാരണത്തിനായി വരുന്ന വേടനെ ഇന്നും നമുക്ക് കാണാം.7/29/09

57. ഇന്നത്തെ താരം : കമ്മ്യൂണിസ്റ്റ് പച്ച

Name : Eupatorium odoratum
Family : Asteraceae
പനി മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത ശരീരവേദന മാറ്റാന്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ (അപ്പ) ഇലയിട്ട്, വെള്ളം തിളപ്പിച്ച് നന്നായി കുളിച്ചു. 1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴിഞ്ഞ് ഞങ്ങള്‍ മുറിവിന് പുരട്ടാറുണ്ട്. പനിയില്‍ കുളിച്ച കേരളീയര്‍‌ കുളിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ‘ഔഷധഗുണം അറിയില്ലെങ്കിലും’ ഇതിന്റെ ഇല കൂടി ചേര്‍‌ക്കുന്നു.

7/21/09

56. പുസ്തകമങ്ങനെ തിന്നുമടുത്തു...

ഒരു പിടിയും കിട്ടുന്നില്ല;
അമ്മ വരച്ചതാണെന്നാ പറയുന്നത്,

7/17/09

55. കണ്ണൂരിലെ മഞ്ഞള്‍‌വര്‍ഗ്ഗസസ്യം ?

Name : Curcuma cannanurensis
Family : Zingiberaceae
പുതുമഴക്ക് ശേഷം കുറ്റിച്ചെടികളും കല്ലുകളും നിറഞ്ഞ പരിസരങ്ങളില്‍ കാണുന്ന ഒരു സസ്യത്തിന്റെ പൂവ്.
പൂവിന്റെ പിന്നാലെ ഒന്നോ രണ്ടോ ഇലകളോടുകൂടി സസ്യം വളരുന്നു. ഈ ചെടിയെപറ്റി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ മാത്രം കാണപ്പെടുന്ന മഞ്ഞള്‍‌വര്‍ഗ്ഗത്തില്‍‌പ്പെട്ട ചെടി ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ചെടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


7/12/09

54. ഗുഹയുടെ മുന്നിലിരിക്കുന്ന വനിതാരത്നങ്ങള്‍

They are sitting in the cave at Kizhunna beach, Kannur.

തിരമാലകള്‍ നിര്‍മ്മിച്ച ഈ ഗുഹയുടെ 90% മണല്‍ നിറഞ്ഞപ്പോഴാണ് ഇവിടെ വന്ന് ഇങ്ങനെ ഈ കവാടത്തില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ഏതാനും ദിവസം കഴിഞ്ഞാല്‍ ഇവിടെ ഇറക്കി വെച്ച മണല്‍ വാരിയെടുക്കാന്‍ അറബിക്കടല്‍ തന്നെ ഓടി വരും. അന്ന് കരിമ്പാറകളും കടലും ചേര്‍‌ന്ന് കെട്ടിമറിയുന്നത് കാണാന്‍ ജീവനില്‍ കൊതിയുള്ളവര്‍ ഇവിടെ വരില്ല.

പിന്‍‌കുറിപ്പ്: ഫോട്ടൊ അധികം തപ്പി നോക്കി സമയം കളയേണ്ട, ആ കൂട്ടത്തില്‍ ഞാനില്ല. I am not present in this Photo.

7/7/09

53. അതിരാണിപൂവ് - വയല്‍ വരമ്പുകളിലെ സുന്ദരന്‍

അതിരാണി പൂക്കള്‍
Botanical Name : Osbeckia aspera
Family : Melastomaceae
വയല്‍ വരമ്പത്തും പുഴക്കരയിലും കുന്നിന്‍ ചരിവുകളിലും കാണപ്പെടുന്ന ഈ സസ്യത്തിന് ഭം‌ഗിയുള്ള പൂക്കള്‍ ഉണ്ട്. രാവിലെ വിടരുന്ന ഈ പൂക്കള്‍ നല്ല വെയിലത്ത് ഉച്ചയാവുമ്പോഴേക്കും വാടുന്നു.

7/1/09

52. ഇലകള്‍‌ക്കടിയില്‍ ചുവന്ന കടുകുമണികളായി...

ചുവന്ന ഈ ഗോളത്തില്‍ സൂക്ഷിച്ചു നോക്കിയാല്‍
ചിത്രപ്പണികള്‍ കാണാം.

കായ്ച്ചു നില്‍ക്കുന്ന ഒരു അപൂര്‍വ്വ പഴം


നന്നായി പഴുത്തപ്പോള്‍ചുവന്ന കടുകുമണികള്‍


മണിത്തക്കാളി എന്ന് ഞങ്ങളുടെ നാട്ടില്‍ പേരുള്ള ഈ സസ്യത്തിന് ഔഷധഗുണമുണ്ടെന്ന് പറയുന്നു. തുളസിച്ചെടിയെപോലെ വളരുന്നു. പൂവിന് വെള്ളനിറം, കായ പഴുത്താല്‍ കടുകുമണിയുടെ വലിപ്പത്തില്‍ ചുവന്ന പൊട്ടുകളായി കാണാം.
Name : Rivina humilis
Family : Phytolaccaceae


ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP