70. ഉമ്മം - ‘ഔഷധവും വിഷവും’
പേര് : ഉമ്മം
Botanical Name : Datura fastuosa
Family : Solanaceae
പാഴ്‌നിലങ്ങളില്‍ കാണപ്പെടുന്ന ചെറുസസ്യമാണ് ഉമ്മം. ഇതില്‍ നീല പൂവ് ഉള്ളതും വെള്ള പൂവ് ഉള്ളതും ആയി രണ്ട് തരം ഉമ്മം ഉണ്ട്. ആയുര്‍വേദത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ ഈസസ്യം ഉപയോഗിക്കുന്നു. പേപ്പട്ടിവിഷം, പേശിവേദന എന്നിവക്ക് ഔഷധനിര്‍മ്മാണത്തിന് ഉമ്മം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ ഉപയോഗിച്ചാല്‍ മയക്കവും മരണവും സംഭവിക്കാം.
6 comments:
ടീച്ചറേ,
ഉമ്മം പേപ്പട്ടി വിഷത്തിനോ?
അതു ശരിയല്ലെന്ന് തോന്നുന്നു.
കൂടുതല്‍ ഉപയോഗിച്ചാല്‍ മയക്കവും മരണവും സംഭവിക്കാം. റിസ്ക്കെടുക്കണോ
അനില്‍@ബ്ലോഗ് (...
അഭിപ്രായം സംശയമായി എഴുതിയതിനു നന്ദി. പേപ്പട്ടി വിഷത്തിന് ഉമ്മം ആയുര്‍വേദത്തില്‍ ഏറ്റവും നല്ല ഔഷധമാണെന്ന് പറഞ്ഞത് “ ‘ഡോ. എസ്. നേശമണിയുടെ’ ഔഷധസസ്യങ്ങള്‍ എന്ന ശാസ്ത്ര പുസ്തകത്തിലാണ്. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. അല്പം പഴയതാണ്.
ഇതു എടുത്ത് അടിച്ച് പണ്ട് പിള്ളേർ ആത്മഹത്യ ചെയ്യാറുണ്ടെന്ന് തോന്നുന്നു.
ഓ.കെ.
പക്ഷെ അത് ശരിയല്ല ടീച്ചറെ.
ചിലപ്പോള്‍ ദയാ വധത്തിനു വേണ്ടി കൊടുക്കുകയാവും.
:)
കുമാരന്‍| (..
കുട്ടിക്കാലത്ത് കളിവീടുണ്ടാക്കി ചോറും കറിയും വെക്കുമ്പോള്‍ ഉമ്മത്തിന്റെ പൂവോ കായയോ തൊടരുത് എന്ന് മുതിര്‍ന്നവര്‍ വിലക്കിയിരുന്നു. വിഷമായിട്ടാണ് കൂടുതല്‍ അറിയപ്പെട്ടത്.
അനില്‍@ബ്ലോഗ് (..
നാട്ടില്‍ അറിയപ്പെടുന്നത് വിഷമായിട്ടാണ്. ഇവിടെ പുസ്തകത്തില്‍ വായിച്ചത് മാത്രമാണ് ഞാന്‍ എഴുതിയത്. അഭിപ്രായത്തിനു നന്ദി.
Post a Comment