4/30/10

ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.

തീരങ്ങളിൽ ഒരു ആഘോഷം 
 ക്യാമറയുമായി ഞാൻ തീരത്ത് ഇറങ്ങിയപ്പോഴേക്കും സൂര്യൻ കടലിലിറങ്ങുന്നതിനു മുൻപ് മേഘത്തിനു പിന്നിലൊളിച്ചു
അകത്തും പുറത്തും ആഘോഷം. കേരളത്തിലെ സുരക്ഷിതമായ Drive-in-Beach.
ജനത്തിരക്കിനിടയിലെ വാഹനങ്ങൾ; ഏപ്രിൽ15 മുതൽ മേയ്2 വരെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തുന്നു.
ഇവിടെ വന്നത് മുതൽ കടലിൽ കുളിതന്നെ; ഇങ്ങനെ കുളിക്കാൻ എന്ത് രസം!
കുട്ടികളെ കാത്തിരിക്കുന്ന ചെണ്ടകൊട്ടുന്ന ആനകൾ
അകത്തുകടന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാനായുള്ള അനേകം റൈഡുകളിൽ ഒന്ന്. ഭക്ഷണം, വിനോദം, അറിവ്‌പകരൽ, സാംസ്ക്കാരിക പരിപാടികൾ, എന്നിവ എല്ലാദിവസവും തയ്യാർ
 ഇത് ഞാൻ ജനിച്ച്‌വളർന്ന, എന്റെ സ്വന്തം ബീച്ച്; ഇവിടെ വെള്ളം‌കണ്ട് പേടിച്ച ശ്രീക്കുട്ടി അമ്മയോടും അച്ഛനോടും ഒപ്പം...Kizhunna, വട്ടക്കല്ല്

4/16/10

വിഷുദിനം, ‘ചിത്രങ്ങളിലൂടെ’ - vishu festival

 വിഷുപ്പക്ഷി പാടുകയായി
“ചക്കയ്ക്കുപ്പുണ്ടോ?”
(അകലെയുള്ള മരത്തിന്റെ മുകളിലെ ശാഖയിൽ ഇരുന്ന് അവൻ പാടുകയാണ്)
കണിക്കൊന്ന തൊട്ടടുത്ത റോഡരികിൽനിന്ന് അപ്പൂപ്പനും ശ്രീക്കുട്ടിയും ചേർന്ന് കയറിപ്പറിച്ചു
പുരപ്പുറത്ത് ചാഞ്ഞ മാവിൽനിന്ന് മാങ്ങാക്കുല കൈയ്യോടെ പറിച്ചു
തെക്കുവശത്തെ വരിക്കപ്ലാവിൽനിന്ന് ചക്ക പറിച്ചെടുത്തു
 കൃഷിചെയ്യാൻ സൂര്യപ്രകാശമുള്ള സ്ഥലം ടെറസ്സ് മാത്രം. പച്ചക്കറിത്തോട്ടം അവിടെയാ
 ടെറസ്സിൽ പൂക്കുന്ന വഴുതന. കായൊക്കെ കണിവെക്കാൻ പറിച്ചു
ടെറസ്സിലെ പന്തലിൽ കായ്ച്ച കയ്പക്ക(പാവൽ). ആ കടലാസുകളുടെ ഉള്ളിലും കയ്പ്പക്കയാ
വിഷുവിനു മുൻപ് ടെറസ്സിലെ വെള്ളരി വിളവെടുത്തു
കണിവെക്കാൻ വെണ്ടയും കയ്പയും
 എല്ലാം കണിവെക്കാനായി പറിച്ചെടുത്തതാ
 വിഷുവിനു മധുരം പകരാനായി ചുട്ടെടുത്ത ഉണ്ണിയപ്പം
 പുതുവർഷത്തെ വരവേൽക്കാൻ ശബ്ദവും വെളിച്ചവും നൽകാൻ, പടക്കങ്ങളും പൂത്തിരികളും
വിഷുക്കണി
 വിഷുക്കണിയുടെ മുന്നിലിരിക്കുന്ന ശ്രീക്കുട്ടിയുടെ വീട്ടുകാർ. ‘ശ്രീക്കുട്ടി, അപ്പൂപ്പൻ, അമ്മൂമ്മ, അമ്മ’
വിഷുക്കണി കണ്ടില്ലെ; ഇനി ശ്രീക്കുട്ടിയുടെ വക ഒരു പൂത്തിരി കത്തിക്കട്ടെ.

4/10/10

മാന്തളിർ മേനിയിൽ ഇരിക്കുന്ന ഒരു Butterfly

ഈ വാൽ എങ്ങിനെ?  
എന്റെ പേര് അറിയുമോ?

4/7/10

കാന്താരിപ്പെണ്ണുങ്ങൾ ചേർന്ന 'Display'

Display
“വരുന്നു നമ്മൾ കാന്താരികൾ”
,,,
എത്ര തവണ പറഞ്ഞിട്ടും നേരെ നിൽക്കണില്ല, എന്ത് ചെയ്യാനാ?

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP