4/30/10

ബീച്ച് ഫെസ്റ്റ്-Muzhappilangad Beach, Kannur.

തീരങ്ങളിൽ ഒരു ആഘോഷം 
 ക്യാമറയുമായി ഞാൻ തീരത്ത് ഇറങ്ങിയപ്പോഴേക്കും സൂര്യൻ കടലിലിറങ്ങുന്നതിനു മുൻപ് മേഘത്തിനു പിന്നിലൊളിച്ചു
അകത്തും പുറത്തും ആഘോഷം. കേരളത്തിലെ സുരക്ഷിതമായ Drive-in-Beach.
ജനത്തിരക്കിനിടയിലെ വാഹനങ്ങൾ; ഏപ്രിൽ15 മുതൽ മേയ്2 വരെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തുന്നു.
ഇവിടെ വന്നത് മുതൽ കടലിൽ കുളിതന്നെ; ഇങ്ങനെ കുളിക്കാൻ എന്ത് രസം!
കുട്ടികളെ കാത്തിരിക്കുന്ന ചെണ്ടകൊട്ടുന്ന ആനകൾ
അകത്തുകടന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാനായുള്ള അനേകം റൈഡുകളിൽ ഒന്ന്. ഭക്ഷണം, വിനോദം, അറിവ്‌പകരൽ, സാംസ്ക്കാരിക പരിപാടികൾ, എന്നിവ എല്ലാദിവസവും തയ്യാർ
 ഇത് ഞാൻ ജനിച്ച്‌വളർന്ന, എന്റെ സ്വന്തം ബീച്ച്; ഇവിടെ വെള്ളം‌കണ്ട് പേടിച്ച ശ്രീക്കുട്ടി അമ്മയോടും അച്ഛനോടും ഒപ്പം...Kizhunna, വട്ടക്കല്ല്

20 comments:

mini//മിനി April 30, 2010 12:49 PM  

ഇത്തവണ 2010ലെ ബീച്ച് ഫസ്റ്റിവലിൽ ഏതാനും ഫോട്ടോകൾ മാത്രമാണ് എടുത്തത്; അന്ന് നല്ല മഴക്ക് സാധ്യത ഉണ്ടായിരുന്നു.
2009 ലെ മുഴപ്പിലങ്ങാട് ബീച്ച് ഫസ്റ്റിന്റെ ചിത്രങ്ങൾ ഇവിടെ കാണാം.
http://mini-chithrasalaphotos.blogspot.com/2009/05/41-beach-festival-2009-muzhippilangad.html

പട്ടേപ്പാടം റാംജി April 30, 2010 1:39 PM  

മുഴുപ്പിലങ്ങാട് ബീച്ചിലെ മഴക്കാറ് നിറഞ്ഞ ചിത്രങ്ങള്‍ നന്നായി ഇഷ്ടപ്പെട്ടു. എന്നുവെച്ച് മറ്റുള്ളവ ഇഷ്ടായില്ല എന്നല്ല ടീച്ചറെ....

ഏ.ആര്‍. നജീം April 30, 2010 1:44 PM  

കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചിലും അങ്ങിനെ ഒന്ന് കറങ്ങി വന്നു... നന്ദിട്ടോ ഞങ്ങളെയും കൂട്ടിക്കൊണ്ടു പോയതിനു...

siva // ശിവ April 30, 2010 2:53 PM  

ഡ്രൈവ് ഇന്‍ ബീച്ചില്‍ വണ്ടിയോടിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ ചോദിച്ചു കടല്‍‌വെള്ളം കൊണ്ട് വണ്ടി തുരുമ്പിക്കില്ലെ എന്ന്. അപ്പൊ നിര്‍ത്തി ബീച്ചിലെ ഡ്രൈവ് :)
പിന്നെ ദാ ഇപ്പോഴാ ആ കഥയോര്‍ക്കുന്നത്.

അലി April 30, 2010 7:34 PM  

മനോഹരമായ ദൃശ്യങ്ങൾ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 30, 2010 9:05 PM  

കണ്ണൂർ എന്നു കേൾക്കുമ്പോൾ ഭയാനകമായ ഒരു ചിത്രമായിരുന്നു ഇതുവരെ മനസ്സിൽ. ഇത്ര സുന്ദരമാണ് അല്ലേ

Anil cheleri kumaran April 30, 2010 9:11 PM  

ഫെസ്റ്റിവല്‍ ഇല്ലാത്ത ഫ്രീ ബീച്ചിന്റെ കുറച്ച് പടങ്ങളാവാം. ബീച്ചിന്റെ ലെങ്ങ്ത്ത് അപ്പോഴേ മുഴുവനായി കാണൂ.
ശിവ: വണ്ടി ഉടനെ കഴുകിയാല്‍ മതി. എത്രയോ പേരു ഓടിക്കുന്നു അവിടെ... പഠിക്കുന്നു...

Unknown May 01, 2010 9:29 AM  

Teacher,
Thanks for sharing the words with UR Grate Photos.
Photos speaks every thing.
Thanks

സുമേഷ് | Sumesh Menon May 01, 2010 3:05 PM  

പടങ്ങള്‍ കൊള്ളാം...

ബീച്ചിലാണോ ജനിച്ചു വളര്‍ന്നത്? :)

poor-me/പാവം-ഞാന്‍ May 01, 2010 3:50 PM  

അവിടെ കടലില്‍ ഉപ്പില്ല എന്നറിഞതില്‍ സന്തോഷം..അകത്തും പുറത്തും ആഘോഷം) (വെള്ളം) ആയിരുന്നു അല്ലെ? ഉപ്പിലിട്ട വണ്ടി ഉപ്പിലിട്ട വണ്ടി എന്ന് കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു ഇപ്പോഴാണ്‍ കണ്ടത്!!!

അരുണ്‍ കരിമുട്ടം May 01, 2010 4:32 PM  

:)

ഹേമാംബിക | Hemambika May 02, 2010 3:16 AM  

ബീച്ച് ഫെസ്റ്റ് എന്ന് കേട്ടപ്പോ കുറെ ബിക്കിനി കൂട്ടങ്ങളെ കാണാം എന്ന് വിചാരിച്ചു ..ഹി ഹി .
നല്ല ബീച് , കഴിഞ്ഞ പ്രാവശ്യം ഞാനവിടെ പോയിരുന്നു .

mini//മിനി May 02, 2010 7:45 AM  

അഭിപ്രായം എഴുതിയ ‘പട്ടേപ്പാടം റാംജി, ഏ.ആർ.നജീം, ശിവ, അലി, ഇൻഡ്യാഹെറിറ്റേജ്, കുമാരൻ, റ്റോംസ് കോനുമഠം, സുമേഷ്, പാവം-ഞാൻ, അരുൺ കായംകുളം, കൂതറ, ഹേമാംബിക,
എല്ലാവർക്കും നന്ദി.
പിന്നെ ഹേമാംബിക പറഞ്ഞത് പോലുള്ള ധാരാളം വിദേശികളെ ബീച്ച് ഫസ്റ്റ് ഇല്ലാത്ത സമയത്ത് കാണാറുണ്ട്.

Unknown May 02, 2010 12:06 PM  

ചിത്രങ്ങളും വിവരണവും ഇഷ്ടപ്പെട്ടു.. ബീച്ചിന്റെ ഫുള്‍ ലെങ്ങ്ത് ചിത്രം കൂടി ക്ലിക്കാരുന്നില്ലേ..

നിരക്ഷരൻ May 03, 2010 11:29 AM  

നല്ല ചിത്രങ്ങള്‍ . അല്‍പ്പം കൂടെ അടിക്കുറിപ്പുകളും, സ്ഥലവിവരണവും ഒക്കെ നല്‍കിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. കാണാത്തവര്‍ക്കും അറിയാത്തവര്‍ക്കും ഉപകാരപ്രദമാകുമല്ലോ.

ഓഫ് ടോപ്പിക്ക് :‌- എന്റെയൊരു സ്വപ്നമാണ് അതിരാവിലെ ഈ ബീച്ചിലൂടെ ഒരു ഡ്രൈവ്. ഗോവന്‍ യാത്രയില്‍ അത് നടക്കില്ല എന്ന് മനസ്സിലായതുകൊണ്ട് പിന്നിടേക്കാക്കി.

mini//മിനി May 03, 2010 3:21 PM  

Jimmy-,
നാല് കിലോമീറ്റർ നീളമുള്ള ബീച്ചിൽ ഞങ്ങൾ (ഞാനും ഭർത്താവും) നടന്നാണ് വന്നത്. സ്വന്തമായ വാഹനം, ഞാൻ ഓടിക്കുമെന്ന് പേടിച്ച് അദ്ദേഹം വിറ്റുകളഞ്ഞു. അതുകൊണ്ട് ഒരറ്റത്ത് പോയി പടമെടുക്കാൻ കഴിഞ്ഞില്ല. ബീച്ചിന്റെ മധ്യഭാഗത്താണ് റോഡ് എത്തിച്ചേരുന്നത്. പിന്നെ എനിക്കിഷ്ടം ഞാൻ ജനിച്ചുവളർന്ന കിഴുന്ന കടപ്പുറമാണ്.(ഒടുവിലത്തെ ചിത്രം)

നിരക്ഷരൻ-,
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി. അടുത്ത തവണ വരുമ്പോൾ അറിയിക്കുമല്ലൊ. ബീച്ചിനെപറ്റി ചെറു വിവരണം കഴിഞ്ഞ വർഷം കൊടുത്തിരുന്നു. അത് എന്റെ ജീവിതാനുഭവങ്ങൾ മാത്രം എഴുതുന്ന ‘മിനിലോക‘ത്തിൽ കാണാം.
ലിങ്ക് കൊടുക്കുന്നു.

http://mini-minilokam.blogspot.com/2009/05/19-beach-festival-2009-muzhappilangad.html

Anya May 03, 2010 8:01 PM  

Lovey photo's all.....
I wish i could walk there on your beach :))))))

Unknown May 04, 2010 3:39 PM  

all good photos...aa parakkottavum...kizhunna beachum orupad ormakalunarthunnu........

Wash'Allan JK | വഷളന്‍ ജേക്കെ May 05, 2010 7:42 AM  

Excellent!

mini//മിനി May 06, 2010 7:09 AM  

Anya-,
Prasanth-,
Vashalan-,
Very very Thanks for visiting my photo blog.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP