12/25/13

കൃസ്തുമസ് ആശംസകളുമായി നവശ്രിയും ശ്രീപാർവണയും

ഇത്തവണ കൃസ്തുമസ് ആഘോഷിക്കാൻ ഞങ്ങൾ രണ്ടുപേരുണ്ട്.
എല്ലാവർക്കും കൃസ്തുമസ് ആശംസകൾ

11/2/13

ദീപാവലി


എല്ലാവർക്കും ദീപാവലി ആശംസകൾ: ശ്രീപാർവണ

10/24/13

അവസാനത്തെ വിരുന്നുകാരി

ആയിരക്കണക്കിന് ഫോട്ടോകൾ എടുത്ത എന്റെ സ്വന്തം ക്യാമറ തകരാറിലായി. റിപ്പയർ ചെയ്യാൻ കൊടുത്തപ്പോൾ പറയുന്നു, ‘മൂവായിരം രൂപയോളം വരും, പുതിയ ഒന്ന് വാങ്ങുന്നതാണ് നല്ലത്’ എന്ന്. അങ്ങനെ ക്യാമറയുടെ അവസാന ദിനങ്ങളിൽ എടുത്ത ഫോട്ടോകളിൽ ഒന്ന്, ‘നിശാശലഭം’.

9/23/13

സ്ത്രീകൾക്കുള്ളത്

ഇത് സ്ത്രീകൾക്ക് മാത്രം; അവർക്കത് മതി.

9/15/13

തിരുവോണ ആശംസ 2013

തിരുവോണാശംസകൾ

ഓണസദ്യയുണ്ട് വിശ്രമിക്കുന്നവർക്ക് തിരുവോണനാളിലെ നർമ അനുഭവം പഴയ പോസ്റ്റ് വായിച്ച് ചിരിക്കാൻ: ഇവിടെയുണ്ട്

9/7/13

അത്തം വന്നേയ്

അത്തം വന്നു,, കുറുന്തോട്ടി പൂവുമായ്

9/2/13

തറ പറ പന

തറ
പറ
പന

8/15/13

എന്റെ പുസ്തകം, ടെറസ്സിലെ കൃഷിപാഠങ്ങൾ

കർഷകദിനത്തിൽ എന്റെ പഞ്ചായത്തിലെ (ചെമ്പിലോട്) കർഷകർക്കുമുന്നിൽവെച്ച് കൃഷിപാഠങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നതാണ്.

8/1/13

കരിമഷിപോലെ കറുപ്പൻ തേൻ‌കിളി

വീടിന്റെ വരാന്തയിൽ തൂക്കിയിട്ട കമ്പിയിൽ കൂട് കൂട്ടാനായി വന്ന കറുപ്പൻ തേൻ‌കിളി. 

7/17/13

മഴയിൽ കുളിച്ച നിശാഗന്ധി

ഏതാനും ദിവസം മുൻപ് എന്റെ വീട്ടിൽ വിടർന്ന നിശാഗന്ധികളിൽ ഒന്ന്

7/10/13

കാലടി

എനിക്ക് മുൻപെ പോയവരുടെത്

6/17/13

കിണറ്റിൻ‌കരയിൽ

വെറും അഞ്ച് പടവ് മാത്രം,,, പത്ത് വയസ്സുവരെ ഇതിലുള്ള വെള്ളം കുടിച്ചാണ് വളർന്നത്.

6/4/13

സൈക്കിൾ‌യജ്ഞം

വെക്കേഷൻ കാലത്ത് നടത്തിയ സൈക്കിൾ‌യജ്ഞം; ഒന്നാം ക്ലാസ്സിലായി, ഇനിയിതുപോലെ ഒന്നിനും നേരമില്ല.

5/13/13

അക്ഷയ ഐശ്വര്യദീപം

അക്ഷയ ഐശ്വര്യവുമായി പൊൻ‌വിളക്കിൽ പൊന്നിൻ ജ്വാലകൾ എരിയട്ടെ

5/5/13

പ്രതീക്ഷകൾ

ഇരട്ടതലച്ചി ബുൾബുൾ കൂട്ടിലിട്ട മുട്ടകൾ
ഇങ്ങനെയൊരു ഫോട്ടോ എടുത്തതോടെ പക്ഷിയുടെ പ്രതീക്ഷകൾ തകരുകയാണ്. എനിക്ക് കണ്ടെത്താൻ കഴിഞ്ഞ ബുൾബുൾ കൂട്ടിലെ മുട്ടകളെല്ലാം കുഞ്ഞാവുന്നതിന് മുൻപെ കാക്കകൾ അടിച്ചുമാറ്റാറാണ് പതിവ്. ഇനിയൊരു പക്ഷിക്കൂട് എനിക്ക് കാണാൻ കഴിയാതിരിക്കട്ടെ,,,

4/26/13

തവളകൾക്കായി ഒരു ദിവസം

ഒരുകാലത്ത് കണ്ണൂർ ശ്രീ നാരായണ കോളേജിലെ സുവോളജി ലാബിലെ മേശപ്പുറത്തുള്ള പലകയിൽ മലർത്തികിടത്തിയിട്ട് തലക്കും കൈകൾക്കും കാലുകൾക്കും ആണിയറ്റിച്ചുകയറ്റി തറപ്പിച്ചശേഷം എന്റെ കൈയാൽ മരണത്തിനിടയാക്കിയ എല്ലാ തവളകളുടേയും നിത്യശാന്തിക്കായി ഞാൻ ഷൂട്ട് ചെയ്ത കൊച്ചുതവളയുടെ ചിത്രം സമർപ്പിക്കുന്നു.
 ഏപ്രിൽ 27  തവള സംരക്ഷണ ദിനം.

4/25/13

മതമുള്ള ഞണ്ടുകൾ

ഇത് കർത്താവിന്റെ വഴിയെ പോകുന്നത്,,  മുതുകിലൊരു കുരിശ്
ഇത് ദൈവത്തിന്റെ ഞണ്ട്,, രണ്ടല്ല, മൂന്നാമതൊരു കണ്ണുകൂടി,, മുക്കണ്ണൻ
മറ്റു മതവിശ്വാസികളുടെ ഞണ്ടുകൾക്കായി നോക്കിയപ്പോൾ,, കിട്ടിയത്, മതമില്ലാത്ത ഞണ്ട്
ഒടുവിൽ മതമുള്ളവനേയും മതമില്ലാത്തവനേയും ഒന്നിച്ച് കറിവെച്ച് കഴിച്ചു,,,

4/14/13

വിഷു ആശംസകൾ 2013

വിഷു ആശംസകൾ

4/8/13

ഉടുമ്പ്

ദെ, വന്നു,,, വീടിന്റെ കിണറ്റിനരികിൽ
ദാ, പോകുന്നു,,, ആരും കാണുന്നില്ലെന്ന് വിചാരിച്ചു വന്നതാ, അപ്പൊഴാ ഒരു ക്യാമറ!

4/5/13

പേറ്റുനോവ്

ശ്ശ് ശ്,,, ശല്ല്യപ്പെടുത്തരുത്,, 

3/31/13

ഈസ്റ്റർ ആശംസകൾ

പ്രകൃതി ചായം‌പൂശിയ നൽകിയ ഈസ്റ്റർ മുട്ടകൾ

3/26/13

വാൽനക്ഷത്രം

ഇന്നലെ ഉദിച്ചുയർന്ന വാൽനക്ഷത്രം

3/17/13

റോഡ് വികസനത്തിന്റെ ഇരകൾ

റോഡ് വികസനത്തിന് രക്തസാക്ഷി ആവാൻ
മരങ്ങളെ ഒറ്റയടിക്ക് കൊല്ലാൻ കഴിയാത്തതുകൊണ്ട് പതുക്കെ മരിക്കാനുള്ള സാഹചര്യം ഒരുക്കുന്ന റോഡ് വികസനം.
കണ്ണൂർ ജില്ലയിലെ കാൽടെക്സ് ജങ്ഷനിൽ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങളെ പരിസ്ഥിതി പ്രവർത്തകരെ പേടിച്ച് വട്ടത്തിലാക്കി പതുക്കെ കൊല്ലുന്ന സൂത്രങ്ങൾ. മരങ്ങൾ ഡിവിഡിവി ആണെന്ന് പത്രത്തിൽ കണ്ടു. എന്നാൽ ഡിവിഡിവി അല്ല എന്നാണ് എനിക്ക് തോന്നുന്നത്. 

3/8/13

വനിതാദിനം ഉയരത്തിലാവാം

ഇന്ന് വനിതാദിനമായതിനാൽ പോസ്റ്റ് ഉയരങ്ങളിൽ ആവട്ടെ,, കുരുമുളക് പറിക്കാനായി തെങ്ങിന്മേൽ കയറിയത് ഞാൻ തന്നെയാണ്.
‘എല്ലാവർക്കും വനിതാദിന ആശംസകൾ’

3/3/13

പരിശോധന

കൊമ്പും കയറും വടിയുമായ് വന്നു,,, ഇനി ഇവിടമൊന്ന് പരിശോധിക്കട്ടെ,

2/22/13

വഴക്ക്

             “മിണ്ടാതിരിക്കെടി, തർക്കുത്തരം പറയുന്നോ,,, അടിച്ച്, പല്ല്‌തെറിപ്പിക്കും ഞാൻ,,,”
             “ഓ പിന്നെ, അടിക്കാനിങ്ങട്ട് വാ,,, അടങ്ങിയൊതുങ്ങി കഴിയുന്നതാ കിഴവന് നല്ലത്, ഗാർഹികപീഡനത്തിന് കേസ് കൊടുക്കും ഞാൻ, അപ്പോൾ അഴിയെണ്ണും, കേട്ടോ”

2/20/13

ആകാശവാണി, വാർത്തകൾ വായിക്കുന്നത്,,,

മറന്നുപോയ ശബ്ദവസന്തം

2/14/13

കദളിവാഴകൈയിലിരുന്ന്

കാക്കയൊന്ന് വിരുന്ന് വിളിച്ചു,,, 
വാലന്റൈൻസ് ദിനമാണേയ്,,

2/9/13

ഇനിയെത്ര നാൾ

വില കൂടിയാലും കുറഞ്ഞാലും,,,,

1/27/13

സിമട്രി

ഇരുവശത്തേക്കും വിടർന്ന മഞ്ഞപാർവ്വതി പൂക്കൾ 

1/13/13

അശോകമരത്തിൽ ഉറങ്ങുന്നവൾ

അശോക മരത്തിൽ ഉറങ്ങുന്ന ബുൾബുൾ,, 

1/9/13

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും

എന്നെയെന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു?
പൂന്തത്ത

1/1/13

വാഴക്കുല 2013

വീട്ടുപറമ്പിൽ ഉണ്ടായ നാടൻ മൈസൂർ പഴമാണ്; ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം തിന്നു. ബ്ലോഗ് പോസ്റ്റ് ചെയ്ത ഉടനെ രണ്ട് പഴവും അകത്താക്കും,, കുലയുടെ ബാക്കി ചുവട്ടിലുണ്ട്, ദെ നോക്കു,,
ഇത് നാളെ രാവിലെ ചായയോടൊപ്പം,
ഇന്നലെ രാവിലെ ഈ കുല ദ, ഇതുപോലെ ആയിരുന്നു,,
ഇന്നലെ ഇതുപോലെ ഏതാനും പഴങ്ങൾ പഴുത്തപ്പോഴാണ് കുലവെട്ടിയത്; ഭാഗ്യം അണ്ണാനും വവ്വാലും കണ്ടില്ല അവരുടെ നിർഭാഗ്യം,, 
ഇനി മൂന്ന് മാസം മുൻപത്തെ കാഴച,,
വാഴച്ചുവട്ടിൽ രാത്രി ഒളിച്ചിരുന്ന് വവ്വാൽ തേനുണ്ണുന്ന ഫോട്ടോ എടുത്തിട്ടുണ്ട്; അതിപ്പോൾ പുറത്ത് വിടുന്നില്ല. 
ഇനി പബ്ലിഷ് ചെയ്ത് പഴം തിന്നട്ടെ, 
എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ പുതുവർഷാശംസകൾ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP