12/29/10

അമ്മക്കിളി

‘കോഴിയമ്മയും മക്കളും’

12/24/10

ക്രിസ്തുമസ് സന്ദേശവുമായി നക്ഷത്രപൂക്കൾ

സ്നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും
സമാധാനത്തിന്റെയും
സഹനത്തിന്റെയും
ഐക്യത്തിന്റെയും
പ്രതീക്ഷയുടെയും
നന്മയുടെയും
ഐശര്യത്തിന്റെയും
പാപമോചനത്തിന്റെയും
ശാന്തിയുടെയും
വിശുദ്ധിയുടെയും
സന്തോഷത്തിന്റെയും
ക്രിസ്‌മസ് ആശംസകൾ

12/20/10

ക്ഷണിക്കാതെ വന്ന അതിഥി

കമ്പ്യൂട്ടർ നോക്കാനായി ഇടയ്ക്കിടെ വീട്ടിനകത്ത് വരുന്ന തവള, ഏതാണ്ട് ഒരു സെന്റീമിറ്റർ നീളം. ഏറ്റവും ചെറിയ ഈ തവള, സുരക്ഷിതസ്ഥാനമായി കണ്ടത് മനുഷ്യവാസമുള്ള വീട് ആയിരിക്കാം.

12/16/10

പനികൂർക്ക

പനികൂർക്ക
Name  :  Coleus aromaticus
Family  :   Lamiaceae
വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ വളർത്താവുന്ന ഒരു ഔഷധസസ്യം.  പനികൂർക്കയുടെ ഇലപറിച്ച് അമർത്തിയാൽ പ്രത്യേക സുഗന്ധമുള്ള നീര് പുറത്തുവരും. ഇങ്ങനെ ഇലയും തണ്ടും പിഴിഞ്ഞെടുത്ത നീര് കുട്ടികൾക്ക് ജലദോഷം, ചുമ എന്നിവ ശമിക്കാൻ നൽകാറുണ്ട്. മൂത്ര വിരേചനത്തിനും നല്ലതാണ്. പുളിലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.
അപൂർവ്വമായി മാത്രം പുഷ്പിക്കുന്ന സസ്യമാണ് പനികൂർക്ക. ശാഖകൾ അടർത്തിമാറ്റി നടാം.

12/13/10

ഒന്ന് ചുറ്റിയടിക്കട്ടെ,

ഇത് കേരളമല്ല, എന്നാലും ഒന്ന് കറങ്ങിനടക്കട്ടെ,

12/9/10

കരാത്തെ children in action

വരുന്നു ഞങ്ങൾ വയലുകൾ കടന്ന്
 സ്വയം രക്ഷക്ക് ഇത്തിരി ആയുധപരിശീലനം
മെയ്യും മനസ്സും ഒന്നായി മാറി; കണ്ണും കൈയും ഒന്നിച്ച് ചേർന്ന്,
ഇതേൽ‌പിടിച്ച് മുകളിലോട്ട് കയറാൻ കഴിയുമോന്ന് നോക്കട്ടെ,
ഇനി യൂനിഫോം ഇല്ലാതെ പാർക്കിൽ

12/5/10

പത്ത്മണിപൂവ്

ഇത്തിരി നേരത്തേക്ക് മാത്രം വിടരുന്ന പത്ത്മണിപൂവ്,
ഒരു കുഞ്ഞുപൂവ്

11/30/10

നായ്ക്കുരണ


നായ്ക്കുറണ
Name       :   Mucuna puriens
Family   :     Fabaceae
കുറ്റിച്ചെടികൾ ധാരാളമായി കാണുന്ന ചെറുകാടുകളിൽ ചുറ്റിപടർന്ന് വളരുന്ന സസ്യം. മറ്റു പയർ വർഗ്ഗങ്ങളെപ്പോലെയുള്ള ഇലകളും ഒപ്പം കുലകളായി തൂങ്ങിക്കിടക്കുന്ന പൂക്കളും കായകളും കാണാം. നീലകലർന്ന വയലറ്റ് നിറമുള്ള പൂക്കൾ ഉണങ്ങിയാൽ കറുപ്പ് നിറമായി മാറുന്നു. 
പൂക്കൾ ഉണങ്ങി കറുപ്പ് നിറമായാൽ രോമാവരണം ഉള്ള ഫലങ്ങൾ പുറത്ത് കാണാം. ഫലത്തെ പൊതിയുന്ന രോമാവരണം ശരീരത്തിൽ സ്പർശ്ശിച്ചാൽ നല്ല ചൊറിച്ചിൽ ഉണ്ടാകും. ഉണങ്ങി പാകമായ വിത്ത് വാതരോഗം ശമിക്കാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. കൂടാതെ വേരും ഇലയും ഫലത്തെ പൊതിയുന്ന രോമാവരണവും പലതരം ഔഷധങ്ങളായി ഉപയോഗിക്കുന്നു.

11/25/10

Safe Landing

ചങ്ങല കാണുന്നുണ്ടെങ്കിലും ഇതിലും സെയ്ഫ് ആയി എനിക്ക് ലാന്റ് ചെയ്യാൻ മറ്റൊരിടവും ഇല്ല.
ചിത്രത്തിനു കടപ്പാട്: Sabu M H
http://neehaarabindhukkal.blogspot.com/

11/23/10

കൂടണയും മുൻപ്

നീർക്കാക്ക

11/19/10

ഞാനും വരുന്നു,

“രാവിലെ മുതൽ പഞ്ചാരയടി തുടങ്ങിയിട്ട് കോറെ നേരമായി; ഇനിയങ്ങനെ വിടില്ല, ഞാനും വരുന്നു”
“നീയും കയറി വാ”
“അയ്യോ എന്നെയൊന്നു പിടിച്ചേ; ഞാനിപ്പം വീഴും”

11/16/10

പെരുന്നാൾ ആശംസകളുമായി

എല്ലാവർക്കും നിറങ്ങളിൽ ചാലിച്ച പെരുന്നാൾ ആശംസകൾ

11/13/10

ഓരില

    രില
Botanical Name      : Desmodium gangeticum
Family :   Fabaceae
കുറ്റിച്ചെടിയായി പാഴ്‌നിലങ്ങളിൽ വളരുന്ന ഓരില ശാഖകളായി നിലത്ത് പടരുന്നു. അണ്ഡാകൃതിയുള്ള ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. വയലറ്റ് നിറമുള്ള പൂക്കൾ വളരെ ചെറുതാണ്. ചന്ദ്രക്കല പോലെയുള്ള ഫലങ്ങൾ ഉണ്ട്; ഔഷധഗുണമുള്ള വേരുകൾ വളരെ നേർത്തതാണ്.
ദശമൂലത്തിൽ ഉൾപ്പെട്ട ഓരില വാതം, പിത്തം, കഫം, എന്നിവ കുറയ്ക്കാനുള്ള ഔഷധമാണ്. വിഷഹാരിയായ ഓരിലവേര് ഹൃദയപേശികളെ ബലപ്പെടുത്തുന്നതിനാൽ ഹൃദ്‌രോഗത്തിന് ഔഷധമായി ഉപയോഗിക്കുന്നു.

11/11/10

ഓലക്കുടയുമായ്...

പണ്ട്, പണ്ട് ഒരു കാലത്ത് ഒരു ഉണ്ണിയുണ്ടായിരുന്നു. ആ ഉണ്ണി കുട വേണമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ..... 
അങ്ങനെ ആ ഓലക്കുടയുമായി ഉണ്ണി എഴുത്തുപള്ളിയിൽ പോയി.
: ഈ ഓലക്കുട പിടിച്ചത് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ കുളക്കടവിന് സമീപം.

11/8/10

ചിത്രപ്രശ്നം 1

ഇതൊരു പെൺപൂവാണ്
മലയാളികൾ‌ക്കെല്ലാം നന്നായി അറിയുന്ന ഒരു ചെടിയുടെ പൂവ്
ഏതാണെന്ന് പറയാമോ?
(പേര് പറഞ്ഞാൽ ആൺ‌പൂവിന്റെ ഫോട്ടോ പ്രതീക്ഷിക്കാം)
ഇത് ആൺ‌പൂവ്, എങ്ങനെയുണ്ട്?
ഇപ്പോൾ പിടികിട്ടിയോ?
പൂങ്കുലയും ഇലയും  പ്രതീക്ഷിക്കാം, നാളെ, നാളെ,,,
 മലയാളികളുടെ ഇഷ്ടഭക്ഷണമായ ഒരു കാലത്ത് കേരളീയരെ തീറ്റിപ്പോറ്റിയ മരച്ചീനിയുടെ പൂവ്.
Tapioca എന്ന് ഇംഗ്ലീഷിലും മരക്കിഴങ്ങ് എന്ന് എന്റെ കണ്ണൂരിലും പറയുന്ന ഈ സസ്യത്തിന് മരച്ചീനി, കപ്പ എന്നിവ കൂടാതെ മറ്റൊരു പേരും കൂടിയുണ്ട്. (അത് ഞാൻ പറയില്ല)
മണ്ണിനടിയിലെ കിഴങ്ങ് കാണാറുണ്ടെങ്കിലും മണ്ണിനുമുകളിലെ പൂവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
പൂവിന്റെ പേര് പറഞ്ഞവർക്കെല്ലാം നന്ദി.

11/4/10

സഞ്ചാരികളെയും പ്രതീക്ഷിച്ച്

ഏകാന്തത ഇഷ്ടപ്പെടുന്ന വിദേശ സഞ്ചാരികളെയും പ്രതീക്ഷിച്ച് ഗ്രാമത്തിലെ കടൽ‌തീരത്തൊരു കൊച്ചുവീട്.
വീടിന്റെ വാതിൽ തുറന്നാൽ കാണുന്നത് അറബിക്കടലാണ്. ഫോട്ടോ എടുത്തത് കടൽതീരത്തു വെച്ചാണ്.
kannur, kizhunna

10/31/10

ആലീന്ത് അഥവാ ഈന്താല്

ഇതാണ് ആലീന്ത്, പിന്നെ ഈന്താല് എന്ന് പറഞ്ഞാലും തെറ്റില്ല,
ഈന്തിനു മുകളിൽ ആല് മുളച്ചതോ? ആലിന്റെ മുകളിൽ ഈന്ത് മുളച്ചതോ? അതല്ല രണ്ടും ഒന്നിച്ച് വളർന്ന് ഒന്നായ്ച്ചേർന്നതോ?
പിന്നെ ചുവട്ടിലെ ആ ചെരിപ്പുകൾ അമ്പലത്തിനകത്ത് പോയവർ അഴിച്ചു വെച്ചതാണ്.
അരയാലും ഈന്ത് മരവും ഒന്നിച്ച്‌ ഒന്നായിചേർന്ന് കണ്ടെത്തിയത് കണ്ണുർ ജില്ലയിലെ മക്രേരി അമ്പലത്തിന്റെ പ്രവേശനകവാടത്തിനു മുന്നിലാണ്. അതി പുരാതനമായതും ഐതീഹ്യങ്ങൾ കൂടിച്ചേർന്നതുമായ മക്രേരി അമ്പലം പെരളശ്ശേരി അമ്പലവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന അമ്പലത്തിന്റെ ദൃശ്യം പിന്നിലായിക്കാണാം.
ആലിന്റെയും ഈന്തിന്റെയും കൂടെ ഒരു ചന്ദനവും കൂടിച്ചേരാനായി വളരുന്നുണ്ട്.
ആലീന്തിന്റെ കൂടെ പൂങ്കുലയുമായി ചേർന്നിരിക്കുന്ന ഈന്ത് ആൺ‌സസ്യമാണ്,
ഈന്തിനെകുറിച്ച് കൂടുതൽ കാര്യങ്ങൾ  ഇവിടെ കാണാം.

10/28/10

ഇത്തിരി ദൂരം ഈ വഴി നടക്കാം

നെൽ‌കൃഷി വാഴക്കും മരച്ചീനിക്കും വഴിമാറിക്കൊടുത്തപ്പോൾ

10/24/10

അറിയുമോ ഈ ചെടികളെ?

ഇതുപോലുള്ള സ്ഥലം മുൻപ് കണ്ടിട്ടുണ്ടോ?
അടുത്ത് പോയി നോക്കാം; ഈ ചെടികളെ പരിചയമുണ്ടോ?
ഇതാണ് നെൽ‌ച്ചെടികൾ, അവയെല്ലാം വയലിൽ വളരുന്നു
കുറച്ചു ദിവസം കഴിഞ്ഞാൽ ഈ നെൽച്ചെടി പൂവിട്ട് കായ്ക്കും; അങ്ങനെയുള്ള നെല്ലിൻകുലകൾ ഈ ഫോട്ടോയിൽ കാണാം
ഇതാണ് നെല്ലിന്റെ കായ; നെന്മണികൾ. ഇതിന്റെ ഉള്ളിലുള്ള വിത്തിനെ ‘അരി’ എന്ന് മലയാളികൾ പറയും. അരി വേവിച്ച് ചോറ് ആക്കിയത് ദിവസവും തിന്നുന്നത്‌കൊണ്ടാണ് നമ്മൾ മലയാളികൾ ഇപ്പോഴും ജീവനോടെയുള്ളത്.

10/20/10

സാഗരം സാക്ഷി

വസന്തം വന്നാൽ ഒരിക്കൽക്കൂടി തളിർക്കുമോ?
കടൽഭിത്തിയിൽ വളർന്ന കുറ്റിച്ചെടി ഉണങ്ങിയപ്പോൾ... കിഴുന്ന, കണ്ണൂർ.

10/17/10

മഞ്ഞിൽ വിരിഞ്ഞ പൂവ്

മഞ്ഞണിഞ്ഞ പ്രഭാതത്തിൽ മഞ്ഞപൂമ്പോടിയുമായി

10/13/10

കുടുംബം നമുക്ക് ശ്രീകോവിൽ

“എടീ നീയാ പിള്ളേരെ മര്യാദക്ക് നോക്ക്, കണ്ണുതെറ്റിയാൽ കാക്കയും പരുന്തും വന്ന് അടിച്ച്‌മാറ്റും”
“മുട്ടയിട്ടതും അടയിരുന്നതും ഞാനാ, അപ്പോൾ പോറ്റാനും എനിക്കറിയാം”
“ഇവളോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല, ഞാനൊന്ന് പരിസരം നിരീക്ഷിക്കട്ടെ; ... കൊക്കരെ ക്കോ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP