11/30/10

നായ്ക്കുരണ


നായ്ക്കുറണ
Name       :   Mucuna puriens
Family   :     Fabaceae
കുറ്റിച്ചെടികൾ ധാരാളമായി കാണുന്ന ചെറുകാടുകളിൽ ചുറ്റിപടർന്ന് വളരുന്ന സസ്യം. മറ്റു പയർ വർഗ്ഗങ്ങളെപ്പോലെയുള്ള ഇലകളും ഒപ്പം കുലകളായി തൂങ്ങിക്കിടക്കുന്ന പൂക്കളും കായകളും കാണാം. നീലകലർന്ന വയലറ്റ് നിറമുള്ള പൂക്കൾ ഉണങ്ങിയാൽ കറുപ്പ് നിറമായി മാറുന്നു. 
പൂക്കൾ ഉണങ്ങി കറുപ്പ് നിറമായാൽ രോമാവരണം ഉള്ള ഫലങ്ങൾ പുറത്ത് കാണാം. ഫലത്തെ പൊതിയുന്ന രോമാവരണം ശരീരത്തിൽ സ്പർശ്ശിച്ചാൽ നല്ല ചൊറിച്ചിൽ ഉണ്ടാകും. ഉണങ്ങി പാകമായ വിത്ത് വാതരോഗം ശമിക്കാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. കൂടാതെ വേരും ഇലയും ഫലത്തെ പൊതിയുന്ന രോമാവരണവും പലതരം ഔഷധങ്ങളായി ഉപയോഗിക്കുന്നു.

17 comments:

mini//മിനി November 30, 2010 7:48 AM  

ഒരുകാലത്ത് അദ്ധ്യാപകരെ ക്ലാസ്സിൽ നിന്ന് ഓടിക്കാനും ക്ലാസ്സിന് ലീവ് ലഭിക്കാനും വേണ്ടി, ഞാൻ പഠിപ്പിച്ച ‘ബോയ്സ് ഹൈസ്ക്കൂളിലെ’ വിദ്യാർത്ഥികൾ റെയിൽ‌പ്പാളത്തിനു സമീപം വളർന്നിരുന്ന നായ്ക്കുരണയുടെ രോമമുള്ള വിത്ത് ഉപയോഗിച്ചിരുന്നു.

ചെകുത്താന്‍ November 30, 2010 9:22 AM  

ചൊറിഞ്ഞ് വരുന്നുണ്ടെനിക്ക്

അസീസ്‌ November 30, 2010 10:10 AM  

അന്ന് അധ്യാപകരെ ഓടിക്കാന്‍ കുട്ടികള്‍ ഉപയോഗിച്ചു

ഇന്ന് ടീച്ചര്‍ അതിന്റെ ഫോട്ടോ എടുത്തു ബ്ലോഗിലിട്ടു.

ഫോട്ടോ നന്നായിട്ടുണ്ട്. .

റ്റോംസ്‌ || thattakam .com November 30, 2010 10:40 AM  

ഞങ്ങളുടെ സ്കൂളില്‍ പണ്ട് ഒരു വിദ്വാന്‍ ഇത് ഒപയോഗിച്ചതായി കേട്ടിണ്ട്.ഇവിടെ പറയാന്‍ കോളില്ല. പെണ്‍കുട്ടികളുടെ മൂത്രപുരയിലായിരുന്നു സംഭവം. പിന്നെ കഥ ഞാന്‍ പറയാതെ തന്നെ ഊഹിച്ചോള് .കാണുന്നതിപ്പോഴാ..നന്ദി ടീച്ചറെ

vipin November 30, 2010 10:55 AM  

പഴുക്കാന്‍ തുടങ്ങുന്നല്ലേ ഉള്ളൂ , പറമ്പില്‍ നായ്കുരണ ഉണ്ടെങ്കില്‍ കാറ്റ് കാലത്ത് നല്ല രസമാണ് .ടീച്ചര്‍മാരെ ഓടിക്കാന്‍ മാത്രമല്ല കുളക്കടവിലും പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നു ! കാട് പിടിച്ച സ്ഥലങ്ങളില്‍ പോകുമ്പോ ഭീഷണി കൊടിതൂവയും നായ്കുരണയും കൊളുത്തിമുള്ളും കാരമുള്ളും തൊട്ടാവാടിയും ഒക്കെയല്ലേ , ആ സുഖമുള്ള വേദനകള്‍ അനുഭവിക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് യോഗമില്ലല്ലോ !!

MyDreams November 30, 2010 12:57 PM  

ഒരുകാലത്ത് അദ്ധ്യാപകരെ ക്ലാസ്സിൽ നിന്ന് ഓടിക്കാനും ക്ലാസ്സിന് ലീവ് ലഭിക്കാനും വേണ്ടി, നായ്ക്കുരണയുടെ രോമം എടുത്തു പേപ്പറില്‍ ചുറ്റി വെച്ച് പക്ഷേ ................ ചൊറിഞ്ഞു ...


ഇപ്പൊ ഒരമകള്‍ വീണ്ടും ചൊറിയുന്നു

ഞാന്‍ ഒന്ന് ചൊറിയട്ടെ

faisu madeena November 30, 2010 2:15 PM  

ഇത് കുറച്ചു കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ ..എന്റെ ബ്ലോഗില്‍ നിന്ന് ഒന്ന് രണ്ടു പേരെ ഒഴിവാക്കാനാ ..ശല്യങ്ങള്‍ ..ഞാന്‍ എപ്പോ പോസ്റ്റിട്ടാലും അപ്പൊ വന്നു കമെന്റും..

മിനി ടീച്ചര്‍ കണ്ടിട്ടില്ലെലും കേട്ടിട്ടുണ്ട് ...താങ്ക്സ്

faisu madeena November 30, 2010 2:17 PM  

മിനി ടീച്ചര്‍ ,ഇത് കണ്ടിട്ടില്ലെലും ഇതിനെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട് ...

ശ്രീനാഥന്‍ November 30, 2010 6:15 PM  

നല്ല ചിത്രം, കുട്ട്യോൾ കാണണ്ട ടീച്ചറേ, പുലിവാലാ!

poor-me/പാവം-ഞാന്‍ November 30, 2010 6:57 PM  

കുറച്ച് അയച്ചു തരുമോ, നാട്ടിലെ പാവപ്പെട്റ്റ വാത രോഗികള്‍ക്ക് സൌജന്യമായി വിതരണം ചെയ്യാനാണ്‍!!!

ഹരീഷ് തൊടുപുഴ November 30, 2010 10:48 PM  

നല്ല രസമുണ്ട് കാണാൻ കെട്ടോ..

പട്ടേപ്പാടം റാംജി November 30, 2010 11:05 PM  

കണ്ടിട്ടില്ലായിരുന്നു.
ഇപ്പൊ കണ്ടു.

ശ്രീ December 01, 2010 10:33 AM  

കണ്ടിട്ടേ ചൊറിയുന്നു

അബ്ദുള്‍ ജിഷാദ് December 01, 2010 6:16 PM  

ഫോട്ടോ നന്നായിട്ടുണ്ട്...

ഭൂതത്താന്‍ December 01, 2010 9:18 PM  

ചോറിയിപ്പിക്കാന പരിപാടി ..ടീച്ചറെ

Sabu M H December 02, 2010 12:28 PM  

ആദ്യമായിട്ടാണ്‌ കാണുന്നത്.
പുതിയ ഒരു കാര്യം പറഞ്ഞു തന്നതിനു നന്ദി പറയുന്നു.

mini//മിനി December 05, 2010 7:52 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP