10/24/10

അറിയുമോ ഈ ചെടികളെ?

ഇതുപോലുള്ള സ്ഥലം മുൻപ് കണ്ടിട്ടുണ്ടോ?
അടുത്ത് പോയി നോക്കാം; ഈ ചെടികളെ പരിചയമുണ്ടോ?
ഇതാണ് നെൽ‌ച്ചെടികൾ, അവയെല്ലാം വയലിൽ വളരുന്നു
കുറച്ചു ദിവസം കഴിഞ്ഞാൽ ഈ നെൽച്ചെടി പൂവിട്ട് കായ്ക്കും; അങ്ങനെയുള്ള നെല്ലിൻകുലകൾ ഈ ഫോട്ടോയിൽ കാണാം
ഇതാണ് നെല്ലിന്റെ കായ; നെന്മണികൾ. ഇതിന്റെ ഉള്ളിലുള്ള വിത്തിനെ ‘അരി’ എന്ന് മലയാളികൾ പറയും. അരി വേവിച്ച് ചോറ് ആക്കിയത് ദിവസവും തിന്നുന്നത്‌കൊണ്ടാണ് നമ്മൾ മലയാളികൾ ഇപ്പോഴും ജീവനോടെയുള്ളത്.

21 comments:

mini//മിനി October 24, 2010 7:17 AM  

ഒരു നെൽ‌വയൽ കണ്ടെത്താൻ വളരെ പ്രയാസപ്പെട്ടു. ആദ്യ ഫോട്ടോ മലപ്പുറം ജില്ലയിലുള്ളത്. അടുത്ത ചിത്രങ്ങൾ വീട്ടിൽ നിന്ന് അല്പം അകലെയുള്ള അവശേഷിച്ച നെൽ‌കൃഷിയുടെ ഫോട്ടോ പല കാലത്തായി എടുത്തതാണ്.
ഒരുകാലത്ത് വയലിൽ ഇറങ്ങി കൃഷി ചെയ്ത, പത്തായത്തിലെ നെല്ല് കുത്തി അരിയാക്കിയ ഓർമ്മയിൽ ഒരു പോസ്റ്റ്.

ANTHIVILAKK October 24, 2010 7:50 AM  

ഇനി ഓർമകളുടെ പച്ചപ്പ്‌ മാത്രമായിരിക്കും ബാക്കി

poor-me/പാവം-ഞാന്‍ October 24, 2010 10:39 AM  

അരിക്കായയുടെ മരത്തിന്റെ പടമിട്ടതിനു നന്ദി

കാക്കര kaakkara October 24, 2010 10:46 AM  

പടമൊക്കെ നന്നായിട്ടുണ്ട്... അടികുറിപ്പിനോട്‌ വിയോജിപ്പ്‌... ആശയതലത്തിൽ...

അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളവർ കുറച്ച്‌ നെൽപാടം വാങ്ങി കൃഷി ചെയ്ത്‌ മാതൃക കാണിക്കട്ടെ... അപ്പോൾ കാര്യം പിടി കിട്ടും... എന്തുകൊണ്ട്‌ കർക്ഷകൻ നെല്ലിനെ കയ്യൊഴിയുന്നു...

കാടിനെകുറിച്ച് വേവലാതിപ്പെടുന്നവന്റെ വീട്ടുമുറ്റത്ത്‌ ഒരു മരമെങ്ങിലും കാണണം...

“ഒരുകാലത്ത് വയലിൽ ഇറങ്ങി കൃഷി ചെയ്ത, പത്തായത്തിലെ നെല്ല് കുത്തി അരിയാക്കിയ ഓർമ്മയിൽ ഒരു പോസ്റ്റ്.” ഇപ്പോൾ കൃഷിയുണ്ടോ?

chithrakaran:ചിത്രകാരന്‍ October 24, 2010 11:48 AM  

സ്വന്തം അച്ഛനമ്മമാരേപ്പോലും മറ്റൊരാള്‍ കാണിച്ചു തന്നാല്‍ മാത്രമേ തിരിച്ചറിയാനാകു എന്ന മലയാളിയുടെ തന്തയില്ലായ്മയിലേക്ക് ഒരു ചൂണ്ടു പലകയാണല്ലോ ഈ പോസ്റ്റ് !!!
അന്നത്തെ ദൈവമായി കാണണമെന്നാണ് ചിത്രകാരന്റെ അച്ഛന്‍ പഠിപ്പിച്ചുതന്നിട്ടുള്ളത്.
ഈ ദൈവീകദര്‍ശനത്തിനു വളരെ നന്ദി മിനി ടീച്ചറെ.

ഗിനി October 24, 2010 4:11 PM  

good post n good captions... :)

റിയാസ് (മിഴിനീര്‍ത്തുള്ളി) October 24, 2010 4:51 PM  

ഹായ്..........

Sabu M H October 24, 2010 4:58 PM  
This comment has been removed by the author.
Sabu M H October 24, 2010 4:59 PM  

പാടം നികത്തി പണിത ഫ്ലാറ്റുകളുടെ മുന്നിൽ മാലയിട്ട്‌ ഫ്രേയിമിട്ട്‌ വെയ്ക്കാൻ ഒരു പടമായി..

ശ്രീനാഥന്‍ October 24, 2010 5:14 PM  

നന്നായി, ചിത്രങ്ങളും തലക്കെട്ടുകളും. മലയാറ്റൂരിന്റെ ‘വേരുകളി’ ലല്ലേ കുട്ടികൾ നെൽ‌പ്പാടം കണ്ട് അമ്പരക്കുന്നത്?’ അപ്പാ, ഇത് വന്ത് അരിശിനച്ചെടിയാ?

Jimmy October 24, 2010 5:52 PM  
This comment has been removed by the author.
Jimmy October 24, 2010 5:53 PM  

നെല്‍ മരത്തിന്റെ ചിത്രങ്ങള്‍ നന്നായിരിക്കുന്നു....

അലി October 24, 2010 6:33 PM  

കൊള്ളാം ടീച്ചറെ.

jayanEvoor October 24, 2010 7:13 PM  

നല്ല പടങ്ങൾ.


പക്ഷേ, കാക്കര പറഞ്ഞ മാതിരി, നെൽക്കൃഷി കുറഞ്ഞതിനെ വിമർശിക്കാൻ നമുക്ക് അവകാശമില്ല. നമ്മൾ നെല്ലു കൃഷിചെയ്യുന്നില്ലല്ലോ!

എനിക്ക് പലപ്പോഴും ആത്മനിന്ദ തോന്നാറുണ്ട്... പക്ഷേ ലാഭകരമായി കൃഷി നടത്തുക അത്ര എളുപ്പമല്ലല്ലോ...

റിട്ടയർ ചെയ്താൽ കൃഷിയുമായി നട്ടിൽ കൂടണം എന്ന ആഗ്രഹം ഒരു എക്സ്ക്യൂസ് ആയി മനസ്സിൽ കൊണ്ടു നടക്കുന്നു!

Sureshkumar Punjhayil October 24, 2010 8:32 PM  

Njan ippozum vide paniyedukkunnu chechy...!!!

കാവലാന്‍ October 24, 2010 9:22 PM  

ഹഹഹ.......

നെല്ലിനെ പുനര്‍ജ്ജീവിപ്പിക്കണമെങ്കില്‍ നെല്‍വയല്‍ ടൂറിസം,നെല്‍ വയലിനു നടുക്ക് ഉഴിച്ചില്‍ കേന്ദ്രം,പഞ്ചനക്ഷത്ര ഹോട്ടല്‍ മുതലായവ തുടങ്ങുകയല്ലാതെ ഒരു വഴിയുമില്ല.

കാഴ്ചകൾ October 25, 2010 7:41 AM  

Rice ഉണ്ടാകുന്ന ചെടി കൊള്ളാം.

കാഴ്ചകൾ October 25, 2010 7:41 AM  
This comment has been removed by the author.
mini//മിനി October 25, 2010 11:06 AM  

8 വർഷം മുൻപ് ഇവിടെ അടുത്ത് ഗ്രാമപ്രദേശത്തുള്ള ഒരു സ്ക്കൂളിൽ ഒന്നാക്ലാസ്സിലെ കുട്ടികളോട്, ‘അരി ഉണ്ടാവുന്നത് എങ്ങനെയാണെന്ന്?’ ചോദിച്ചപ്പോൾ ആർക്കും ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല. ഇന്നത്തെ മാറിയ വിദ്യാഭ്യാസ രീതിയിൽ ചിലപ്പോൾ കുട്ടികൾ ഉത്തരം പറയും.
ഒരിക്കൽ ഡിഗ്രി പഠിക്കുന്ന മകൾക്ക് ഹെർബേറിയം ഉണ്ടാക്കാൻ പൂങ്കുലയുള്ള നെൽച്ചെടിക്ക് വേണ്ടി ഓണക്കാലത്ത് വയലുകളിൽ തപ്പിനോക്കിയിട്ട് എനിക്ക് കിട്ടിയില്ല; ഒടുവിൽ കിട്ടിയത് റോഡരികിൽ വൈക്കോൽ ലോറി നിർത്തിയിടുന്ന സ്ഥലത്തു നിന്ന്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
മലയാറ്റൂരിന്റെ ‘വേരുകൾ’ ലെ കഥാപാത്രത്തോട് മകളുടെ ചോദ്യം “ഇത് അരശിച്ചെടിയാണോ” എന്നത് പുസ്തകം ഇറങ്ങിയ കാലത്ത് വായിച്ചപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആശ്ചര്യം തോന്നുന്നില്ല.

Manoj മനോജ് October 28, 2010 7:08 AM  

കുട്ടികളെ പഠിപ്പിക്കുന്ന ശൈലി :)

വി.എ || V.A October 28, 2010 11:56 PM  

പഠിപ്പിക്കലിൽ ഇങ്ങനെയും ചേർക്കാം- തമിഴ്നാട്, ആന്ധ്ര മുതലായ അന്യ സംസ്ഥാനങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യമാണ് ‘അരി’. ഈ നെൽച്ചെടിയുടെ നീണ്ട ഇലകൾ, പച്ചയായും ഉണക്കിയും മൃഗങ്ങൾക്ക് തീറ്റയായി നൽകും. നെല്ലിലെ അരി മാറ്റിയ ശേഷമുള്ള പുറംതൊലിക്ക് ‘ഉമി’യെന്നാണ് പേര്, അത് എരിച്ച് കരിയാക്കി പല്ലു തേച്ചുവൃത്തിയാക്കാനും മറ്റും ഉപയോഗിച്ചിരുന്നു. ഇന്ന് നമ്മൾ താമസിക്കുന്ന കെട്ടിടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്, ഈ സ്ഥലങ്ങളൊക്കെയും നെൽകൃഷി ചെയ്തിരുന്ന ‘വയലുകൾ’എന്നറിയപ്പെട്ടിരുന്നു............( ‘നെല്ലിന്റെ കായ’ വേണ്ട, ‘നെല്ല്’ മതി. പുറംതൊലിയോടുചേർന്ന നെല്ല് തന്നെയാണ് ‘വിത്ത്’...ക്ഷമിക്കണം.) നർമ്മപ്രധാനം ഈ കാഴ്ചവസ്തുക്കൾ... ആശംസകൾ........

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP