പനികൂർക്ക
പനികൂർക്ക
Name : Coleus aromaticus
Family : Lamiaceae
വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ വളർത്താവുന്ന ഒരു ഔഷധസസ്യം. പനികൂർക്കയുടെ ഇലപറിച്ച് അമർത്തിയാൽ പ്രത്യേക സുഗന്ധമുള്ള നീര് പുറത്തുവരും. ഇങ്ങനെ ഇലയും തണ്ടും പിഴിഞ്ഞെടുത്ത നീര് കുട്ടികൾക്ക് ജലദോഷം, ചുമ എന്നിവ ശമിക്കാൻ നൽകാറുണ്ട്. മൂത്ര വിരേചനത്തിനും നല്ലതാണ്. പുളിലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.
അപൂർവ്വമായി മാത്രം പുഷ്പിക്കുന്ന സസ്യമാണ് പനികൂർക്ക. ശാഖകൾ അടർത്തിമാറ്റി നടാം.
13 comments:
പനിക്കൂർക്കയുടെ ഹൃദയഹാരിയായ ഗന്ധം!
കൊള്ളാം....
നന്നായിട്ടുണ്ട്...
ഒരു ഫോട്ടോ ആണെന്നേ തോന്നുന്നില്ല.ശരിയ്ക്കും കന്മുന്നില്‍ നില്‍ക്കുന്നതുപോലെ.
ഫോട്ടൊ നന്നായിട്ടുണ്ട്.. ഒപ്പിയെടുത്തതുപോലെ.
ഞങ്ങളുടെ വീട്ടു പറമ്പിലും ചെടിച്ചട്ടിയിലല്ലാതെ തന്നെ ധാരാളം ഉണ്ടായിരുന്നു...
ഇപ്പോൾ കണി കാണാൻ പോലും ഇല്ല...!!
പടം കൊള്ളാം.
തെക്കൻ കേരളത്തിൽ ‘ഞവരപ്പച്ച‘ എന്നാണ് ഇതിന് പറയുന്നതെന്ന് തോന്നുന്നു. പണ്ടൊക്കെ ഇത് ഇറേസർ ആയും ഉപയോഗിച്ചിരുന്നു (സ്ലേറ്റ് പെൻസിൽ കൊണ്ടെഴുതിയത് മായ്ക്കാൻ).
എന്തായാലും ഒരില ചവച്ചിറക്കിയാൽ തൊണ്ടവേദനയുണ്ടെങ്കിൽ നല്ല ആശ്വാസം കിട്ടുമെന്നുറപ്പ്.
ഇതൊന്നും ഇപ്പോള്‍ കാണാനേയില്ല..
കൊള്ളാം.. വളരെ നന്നായി..
:)
പനി കൂര്‍ക്കയും മിനി ടീച്ചറും....
വായ്പുണ്ണിനു പനികൂര്‍ക്കയുടെ ഇല ഉപയോഗിക്കാറുണ്ട് ( അല്ലെങ്കില്‍ കരിനൊച്ചിയുടെ ഇല )
അതേ തെക്കന്‍ കേരളത്തില്‍ ഇതിന് ഞവര എന്നാണ് പറയുന്നത്,
ഇതിന്റെ ഇലയും പച്ച ഇഞ്ചിയും ചതച്ച് പിഴിഞ്ഞ നീര് തേനില്‍ ചാലിച്ച് കുട്ടികള്‍ക്ക് കൊടുത്താല്‍ , പനി , വിരശല്യം തുടങ്ങിയവ ഉണ്ടാകില്ല, രണ്ടാഴ്ചയില്‍ ഒരിക്കല്‍ കൊടുത്താല്‍ ഈ അസുഖങ്ങള്‍ വരാതിരിക്കാന്‍ നല്ലത്.
ഇത് നട്ട് വളര്‍ത്താനായി പ്രത്യേക പരിചരണം ഒന്നും തന്നെ വേണ്ടതില്ല.
informative
എന്റെ പനികൂർക്ക നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment