4/16/10

വിഷുദിനം, ‘ചിത്രങ്ങളിലൂടെ’ - vishu festival

 വിഷുപ്പക്ഷി പാടുകയായി
“ചക്കയ്ക്കുപ്പുണ്ടോ?”
(അകലെയുള്ള മരത്തിന്റെ മുകളിലെ ശാഖയിൽ ഇരുന്ന് അവൻ പാടുകയാണ്)
കണിക്കൊന്ന തൊട്ടടുത്ത റോഡരികിൽനിന്ന് അപ്പൂപ്പനും ശ്രീക്കുട്ടിയും ചേർന്ന് കയറിപ്പറിച്ചു
പുരപ്പുറത്ത് ചാഞ്ഞ മാവിൽനിന്ന് മാങ്ങാക്കുല കൈയ്യോടെ പറിച്ചു
തെക്കുവശത്തെ വരിക്കപ്ലാവിൽനിന്ന് ചക്ക പറിച്ചെടുത്തു
 കൃഷിചെയ്യാൻ സൂര്യപ്രകാശമുള്ള സ്ഥലം ടെറസ്സ് മാത്രം. പച്ചക്കറിത്തോട്ടം അവിടെയാ
 ടെറസ്സിൽ പൂക്കുന്ന വഴുതന. കായൊക്കെ കണിവെക്കാൻ പറിച്ചു
ടെറസ്സിലെ പന്തലിൽ കായ്ച്ച കയ്പക്ക(പാവൽ). ആ കടലാസുകളുടെ ഉള്ളിലും കയ്പ്പക്കയാ
വിഷുവിനു മുൻപ് ടെറസ്സിലെ വെള്ളരി വിളവെടുത്തു
കണിവെക്കാൻ വെണ്ടയും കയ്പയും
 എല്ലാം കണിവെക്കാനായി പറിച്ചെടുത്തതാ
 വിഷുവിനു മധുരം പകരാനായി ചുട്ടെടുത്ത ഉണ്ണിയപ്പം
 പുതുവർഷത്തെ വരവേൽക്കാൻ ശബ്ദവും വെളിച്ചവും നൽകാൻ, പടക്കങ്ങളും പൂത്തിരികളും
വിഷുക്കണി
 വിഷുക്കണിയുടെ മുന്നിലിരിക്കുന്ന ശ്രീക്കുട്ടിയുടെ വീട്ടുകാർ. ‘ശ്രീക്കുട്ടി, അപ്പൂപ്പൻ, അമ്മൂമ്മ, അമ്മ’
വിഷുക്കണി കണ്ടില്ലെ; ഇനി ശ്രീക്കുട്ടിയുടെ വക ഒരു പൂത്തിരി കത്തിക്കട്ടെ.

28 comments:

മാഷ് April 16, 2010 7:41 AM  

വിഷു ദിനത്തിന്‍റെ പേരില്‍ ആണ് എങ്കിലും ഈ ടെറസ്സ് കാണാന്‍ കഴിഞ്ഞല്ലോ. മിനിയുടെ വീടാ? അല്ല, ചോദിച്ചന്നേ ഉള്ളൂട്ടോ. നമ്മള് പരിചയപ്പെട്ടട്ടില്ല, പുതിയ മാഷാ. ഇനീം എടയ്ക്ക് വരാം.

jayanEvoor April 16, 2010 8:18 AM  

തകർപ്പൻ വിഷു പോസ്റ്റ്!

ഇത് എല്ലാവരും ‘ഇമിറ്റേറ്റ്’ചെയ്തിരുന്നെങ്കിൽ!

Unknown April 16, 2010 9:07 AM  

വളരെ നന്നായിട്ടുണ്ട്. ടെറസ്സ് പച്ചക്കറികൃഷി കണ്ട് അത്ഭുതപ്പെടുന്നു.ഇങ്ങനെയും ചെയ്യാമല്ലൊ. ആളുകള്‍ ഇപ്പോള്‍ എല്ലാറ്റിനും മാ‍ര്‍ക്കറ്റ് ആണ് ആശ്രയിക്കുന്നത്. നന്നെ ചെറിയ ചക്കച്ചെത്ത് പത്ത് രൂപ കൊടുത്തല്ലെ ഇത്തവണ ആളുകള്‍ വിഷുക്കണിക്ക് വേണ്ടി വാങ്ങിയത്. ടെറസ്സ് ഇങ്ങനെ ആവശ്യമുള്ള പച്ചക്കറി കൃഷി നടത്താന്‍ ഉപയോഗിക്കാം എന്നത് നല്ലൊരു സന്ദേശമാണ്. പക്ഷെ ഇപ്പോള്‍ ടെറസ്സ് അപ്രത്യക്ഷമായി വരികയാണല്ലൊ. അല്പം പോലും ടെറസ്സ് നീക്കിവെക്കാതെ മുഴുവന്‍ ഭാഗവും ഓട് മേയുക എന്നതാണ് ഇപ്പോഴത്തെ രീതി. ആര്‍ക്കും സ്വന്തമായി ഭാവനയോ കാഴ്ച്ചപ്പാടോ ഇല്ല. മറ്റുള്ളവരെ അനുകരിക്കുന്നു എന്ന് മാത്രം.

സത്യത്തില്‍ എനിക്ക് ടീച്ചറുടെ ടെറസ്സ് കണ്ടിട്ട് കൊതി തോന്നി. ഈ അടുത്ത് എന്റെ മകള്‍ പാപ്പിനിശ്ശേരിയില്‍ നല്ല വില കൊടുത്ത് പണി തീരാറായ ഒരു വീട് വാങ്ങിയിരുന്നു. അല്പഭാഗം പോലും ടെറസ്സിന് വേണ്ടി മാറ്റി വെച്ചില്ലല്ലൊ എന്ന ദു:ഖം ഇപ്പോഴും എന്നെ അലട്ടുന്നു.

ഫോട്ടോകള്‍ എല്ലാം കൂടി വളരെ ഭംഗി തോന്നി. പക്ഷെ ഇവിടെയും എന്നെ ഒരു അതൃപ്തി കാത്തിരിക്കുന്നുണ്ടായിരുന്നു. അത് പടക്കങ്ങളുടെ ചിത്രമാണ്. പടക്കങ്ങളുടെ ഉപയോഗം ഇപ്പോള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നു. പടക്കങ്ങള്‍ ഉണ്ടാക്കുന്ന വിഷവാതകങ്ങള്‍ നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. പടക്കം പൊട്ടിക്കുന്നവര്‍ അറിയുന്നില്ല ഇവ പുറപ്പെടുവിക്കുന്ന വാതകങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍ ശാശ്വതമായി തങ്ങിനിന്ന് അന്തരീക്ഷമണ്ഡലത്തിന്റെ സന്തുലിതത്വം താറുമാറാക്കി കാലാവസ്ഥാവ്യതിയാനത്തിനും അത് വഴി മനുഷ്യവാസത്തിന് വിലങ്ങ് തടിയാവുന്നു എന്നും.

ഇപ്പോള്‍ വളരെയധികം മാരകശേഷിയുള്ള പടക്കങ്ങളാണ് മാര്‍ക്കറ്റില്‍ വരുന്നത്. ഇന്നലെ എന്റെ കൊച്ചു മകള്‍ ഒരു പൂത്തിരി(കമ്പിത്തിരി) കത്തിച്ചു. നിറയെ പുകയാണ് അതില്‍ നിന്നും ഉണ്ടായത്. ചൈനയില്‍ നിന്നാണ് ഇപ്പോള്‍ പടക്കങ്ങള്‍ വരുന്നത്. ചൈനക്കാര്‍ക്ക് പണം ഉണ്ടാക്കണം എന്നേയുള്ളൂ. മറ്റൊരു എത്തിക്സും അവര്‍ക്ക് ബാധകമല്ല. തൊട്ടടുത്ത വീട്ടുകാര്‍ മത്സരിച്ചാണ് ആഘോഷവേളകളില്‍ ഇപ്പോള്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത്. അധികകാലം ഇത് താങ്ങാന്‍ ഭൂമിയുടെ അന്തരീക്ഷത്തിന് കഴിയില്ല. പടക്കങ്ങള്‍ ഒഴിവാക്കിയാല്‍ അത്രയും അന്തരീക്ഷമലിനീകരണം കുറഞ്ഞേനേ.

ഏതായാലും വൈകിപ്പോയ എന്റെ വിഷു ആശംസകള്‍ സ്വീകരിക്കൂ......

mini//മിനി April 16, 2010 9:26 AM  

ഈ ടെറസ് കൃഷി 16 വർഷം മുൻപേ തുടങ്ങിയതാ. ഓരോ വർഷവും ഓണം കഴിഞ്ഞാൽ പുതിയ മണ്ണ് ഒരുക്കും. മഴക്ക് മുൻപെ എല്ലാം മാറ്റും. എല്ലാം അനുഭവത്തിൽ നിന്ന് പടിച്ചതാ. എല്ലാതരം പച്ചക്കറിയും നടാറുണ്ട്. കണിവെക്കാൻ ടെറസ്സ് ഐറ്റംസാണ് പച്ചക്കറി ഉപയോഗിക്കാറ്.
മാഷ്-,
പുതിയതായി വന്ന മാഷിനു ഇവിടെ സ്വാഗതം.
jayanEvoor-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
കെ.പി.സുകുമാരൻ-,
സുകുമാരേട്ടാ സ്വാഗതം. ടെറസ്സിലെ കൃഷി മറ്റുള്ളവർ(അയൽ‌വാസികൾ) എന്നെ കുറ്റം പറയാറാണു പതിവ്. ടെറസ്കൃഷിയുമായി ബന്ധപ്പെട്ട് പുതിയ ഒരു പോസ്റ്റ് ഇടുന്നുണ്ട്. നന്ദി.

krishnakumar513 April 16, 2010 9:35 AM  

കൊള്ളാം,നന്നായിരിക്കുന്നു...

Junaiths April 16, 2010 12:22 PM  

നല്ലൊരു വിഷു ആഘോഷിച്ചതിനും,ഇവിടെ പങ്കു വെച്ചതിനും നന്ദി,ആശംസകള്‍

Sabu Hariharan April 16, 2010 1:49 PM  

ഒന്നാന്തരം!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 16, 2010 3:31 PM  

റ്റീച്ചറ് ഏതായാലും വിഷു ആഘോഷിച്ചു. ഉറപ്പ്. പക്ഷെ ആ ചക്കയും മാങയും ഒക്കെ ഞങളെ കാണിച്ചു കൊതിപ്പിച്ചതു ശരിയായില്ല.

സുമേഷ് | Sumesh Menon April 16, 2010 4:11 PM  

ടീച്ചറെ,
നല്ല സന്ദേശവുമായി വിഷുദിനാശംസകളും വിശേഷങ്ങളും ഞങ്ങളോട് പങ്കു വച്ചതിനു ആദ്യം അങ്ങോട്ടൊരു നന്ദി പറഞ്ഞോട്ടെ. ഹാപ്പി വിഷു.. :)
പിന്നെ ഉണ്ണിയപ്പം കാട്ടി കൊതിപ്പിച്ചത് ശരിയായില്ലാ, തീരെ ശരിയായില്ല.. :(

വീകെ April 16, 2010 6:40 PM  

ഏറെ കൊതിപ്പിച്ചത് ആ ടെറസ് കൃഷിയാണ്...!!
അഭിനന്ദനങ്ങൾ...

ആ കൃഷി രീതിയൊക്കെ ഒന്നു വിശദമാക്കണോട്ടൊ....
ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ നല്ലതല്ലെ...?

വിഷു ആശംസകൾ....

Anonymous April 16, 2010 8:40 PM  

വിഷുക്കണി നന്നായിട്ടുണ്ട്.
പച്ചകറിയില്‍ സ്വയംപര്യാപ്തത ഉണ്ടെന്നു പറയുന്നത് ഇപ്പോഴത്തെ കേരള അവസ്ഥയില്‍ ചെറിയ കാര്യമല്ല.അഭിനന്ദനങ്ങള്‍.

വിഷു ആശംസകള്‍.

ഷാജി ഖത്തര്‍.

Smija Anuroop April 16, 2010 10:12 PM  

Happy Vishu
Vishu nannai aagoshichu allae....

Muzafir April 17, 2010 7:04 AM  

സഖാവേ കൊള്ളാല്ലോ കൃഷിയൊക്കെ...പക്ഷെ എനിക്കിഷ്ടായത് ആ പടക്കങ്ങള..

വാഴക്കോടന്‍ ‍// vazhakodan April 17, 2010 1:50 PM  

ടെറസില്‍ നിന്നും വിളവെടുത്ത പച്ചക്കറികളാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. അതിനൊരു പ്രത്യേക അഭിനന്ദനം! നല്ലൊരു സന്ദേശം നല്‍കുന്ന പോസ്റ്റ്!

ഒരു യാത്രികന്‍ April 18, 2010 12:13 AM  

മിനീ.. ടെറസ് കൃഷി ഗംഭീരം. അഭിനന്ദിക്കാതെ വയ്യ. സ്കൂള്‍ കോളേജു കാലഘട്ടം മുഴുവന്‍ ഞാന്‍ കൃഷി ചെയ്തു. പിന്നെ നാടുവിട്ടു. പക്ഷെ ഇപ്പോഴും വളരെ സംതൃപ്തി തന്ന ആ നിമിഷങ്ങള്‍
മനസ്സില്‍ സൂക്ഷിക്കുന്നു.......സസ്നേഹം

siva // ശിവ April 18, 2010 10:47 AM  

നല്ലൊരു വിഷുക്കണിയായി ഈ പോസ്റ്റ് ടീച്ചറെ.

Anil cheleri kumaran April 18, 2010 11:50 AM  

എല്ലാവരേയും പോലെ ടെറസിലെ കൊയ്ത്ത് എനിക്കും ഇഷ്ടമായി.

poor-me/പാവം-ഞാന്‍ April 18, 2010 12:49 PM  

റ്റെറസ്സില്‍ വിളഞ പടക്കങള്‍ കണ്ടപ്പോളാണ് ഓറ്ത്തത് ഓ ഇത് ഒരു കണ്ണൂറ്കാരിയുടെ വീടാണല്ലോ എന്ന്!!!!

ദീപു April 19, 2010 10:29 AM  

ടീച്ചറേ, ഈ വിഷുക്കണി കാണാൻ വൈകി...സദ്യയ്ക്കും, പടക്കങ്ങൾക്കും നന്ദി..

മാത്തൂരാൻ April 19, 2010 5:34 PM  

വൈകിയാണെങ്കിലും വിഷു ആശംസകൾ

ഹേമാംബിക | Hemambika April 20, 2010 4:21 PM  

അമ്പടാ കൊള്ളാലോ . എല്ലാം . പ്രത്യേകിച്ച് ടെറസ്സ് കൃഷി .

Wash'Allan JK | വഷളന്‍ ജേക്കെ April 21, 2010 5:39 AM  

നാട്ടില്‍ പോയ പോലെ. കണി കാണാന്‍ അവസരം ഒരുക്കിയതിനു നന്ദി.

**** ഏറ്റവും ഇഷ്ടപ്പെട്ടത് "വിഷുപ്പക്ഷി പാടുകയായി ചക്കയ്ക്കുപ്പുണ്ടോ?” - ചിത്രത്തിന് ഒരു കാവ്യാത്മകത ഉണ്ട്.

**** "കണിക്കൊന്ന തൊട്ടടുത്ത റോഡരികിൽനിന്ന് അപ്പൂപ്പനും ശ്രീക്കുട്ടിയും ചേർന്ന് കയറിപ്പറിച്ചു". അപ്പൂപ്പനെ മരം കയറ്റുമോ ഈ കാ‍ന്താരി?

**** "പുരപ്പുറത്ത് ചാഞ്ഞ മാവിൽനിന്ന് മാങ്ങാക്കുല കൈയ്യോടെ പറിച്ചു" - ഹായ് ഹായ്. പച്ചമാങ്ങ പച്ചമാങ്ങ.

**** "തെക്കുവശത്തെ വരിക്കപ്ലാവിൽനിന്ന് ചക്ക പറിച്ചെടുത്തു" - കൊതിപ്പിക്കല്ലേ. ഇവിടെ ഒരിക്കലും കിട്ടാത്ത സാധനം!

**** "കണിവെക്കാൻ വെണ്ടയും കയ്പയും" - നല്ല symmetry. എന്തു ഭംഗി!

**** "വിഷുവിനു മധുരം പകരാനായി ചുട്ടെടുത്ത ഉണ്ണിയപ്പം" വായില്‍ (ൄ) കപ്പല്‍ \_/ ഓടുന്നു.

Anya April 21, 2010 10:04 PM  

Thanks for so many beautiful photo's
they are all so fantastic !!!
Nice to see your family :))

Hugs Anya :)

mini//മിനി April 22, 2010 7:16 AM  

krishnakumar513-'
അഭിപ്രായത്തിനു നന്ദി.
junaith-,
അഭിപ്രായത്തിനു നന്ദി.
Sabu M H-,
അഭിപ്രായത്തിനു നന്ദി.
അലി-,
അഭിപ്രായത്തിനു നന്ദി.
ഇന്ത്യാഹെറിറ്റേജ്Indiaheritage-,
അഭിപ്രായത്തിനു നന്ദി.
സുമേഷ്|Sumesh Menon-,
അഭിപ്രായത്തിനു നന്ദി.
വീ കെ-,
അഭിപ്രായത്തിനു നന്ദി.
shaji K-,
അഭിപ്രായത്തിനു നന്ദി.
Smija-,
അഭിപ്രായത്തിനു നന്ദി.
Jeevan-,
അഭിപ്രായത്തിനു നന്ദി.
വാഴക്കോടൻ\\Vazhakodan-,
അഭിപ്രായത്തിനു നന്ദി.
ഒരു യാത്രികൻ-,
അഭിപ്രായത്തിനു നന്ദി.
ശിവ//siva-,
അഭിപ്രായത്തിനു നന്ദി.
കുമാരൻ|kumaran-,
അഭിപ്രായത്തിനു നന്ദി.
poor-me|പാവം-ഞാൻ-,
അഭിപ്രായത്തിനു നന്ദി. പടക്കങ്ങൾ ടെറസ്സിലല്ല, വീട്ടുമുറ്റത്താണ്.
ദീപു-,
അഭിപ്രായത്തിനു നന്ദി.
മാത്തുരാൻ-,
അഭിപ്രായത്തിനു നന്ദി.
ഹേമാംബിക-,
അഭിപ്രായത്തിനു നന്ദി.
വഷളൻ(vazhalan)-,
അഭിപ്രായത്തിനു നന്ദി. ഓരോ ഐറ്റവും പ്രത്യേകം കണ്ടെത്തി കമന്റ് എഴുതിയതിനു പ്രത്യേകം നന്ദി.
Anya-,
Thanks to Anya.
Thanks to All.

:) April 22, 2010 3:34 PM  

athu kalakki.. vishukkaniyodoppam sreekuttide vakayavumlle chumaril niraye chithrangal :)

oh aa pachakkarithottam kemaayittundu. kodu kai.

ഏ.ആര്‍. നജീം April 24, 2010 12:34 AM  

അപ്പോ, വിഷു നന്നായി ആഘോഷിച്ചു അല്ലെ..
ആ ആഘോഷങ്ങളില്‍ ഞങ്ങളെ കൂടെ പങ്കു ചേര്‍ത്തതില്‍ സന്തോഷം..
കണിവെള്ളരിയും പടക്കവും ഒക്കെ കണ്ടു. അന്നുണ്ടാക്കിയ സദ്യയും പായസവും കൂടെ പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കെണ്ടാതായിരുന്നുട്ടോ..

പിന്നെ ടെറസ്സിലെ പച്ചക്കറിതോട്ടം വേറൊരു പോസ്റ്റ്‌ ആയി വിശദമായി ഇടണേ... അത് കണ്ടു പലരും കൃഷി തുടങ്ങിയെങ്കില്‍...

mukthaRionism April 24, 2010 12:30 PM  

പൂത്തിരികള്‍..
കെടാതിരിക്കട്ടെ..

mini//മിനി April 30, 2010 11:50 AM  

എന്റെ വിഷുആഘോഷത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP