7/12/09

54. ഗുഹയുടെ മുന്നിലിരിക്കുന്ന വനിതാരത്നങ്ങള്‍

They are sitting in the cave at Kizhunna beach, Kannur.

തിരമാലകള്‍ നിര്‍മ്മിച്ച ഈ ഗുഹയുടെ 90% മണല്‍ നിറഞ്ഞപ്പോഴാണ് ഇവിടെ വന്ന് ഇങ്ങനെ ഈ കവാടത്തില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ഏതാനും ദിവസം കഴിഞ്ഞാല്‍ ഇവിടെ ഇറക്കി വെച്ച മണല്‍ വാരിയെടുക്കാന്‍ അറബിക്കടല്‍ തന്നെ ഓടി വരും. അന്ന് കരിമ്പാറകളും കടലും ചേര്‍‌ന്ന് കെട്ടിമറിയുന്നത് കാണാന്‍ ജീവനില്‍ കൊതിയുള്ളവര്‍ ഇവിടെ വരില്ല.

പിന്‍‌കുറിപ്പ്: ഫോട്ടൊ അധികം തപ്പി നോക്കി സമയം കളയേണ്ട, ആ കൂട്ടത്തില്‍ ഞാനില്ല. I am not present in this Photo.

9 comments:

അനില്‍@ബ്ലോഗ് // anil July 12, 2009 7:05 PM  

ഹ ഹ !
തപ്പിക്കഴിഞ്ഞാ പിന്‍കുറിപ്പ് കാണുന്നത്.
:)

താരകൻ July 12, 2009 10:29 PM  

നല്ല പിക്നിക് സ്പോട്ട്..

ഗോപക്‌ യു ആര്‍ July 12, 2009 10:54 PM  

തപ്പുമെന്നറിയാമെങ്കിൽ
പിന്നെ ഫോട്ടൊ കൊടുത്തുകൂടെ?
മുകളിലുള്ളത് മിനിയാണോ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് July 13, 2009 3:26 PM  

അതെ കഷ്ടായി..!

:)

mini//മിനി July 13, 2009 7:48 PM  

ഫോട്ടൊ എടുത്തതു ഞാനായതു കൊണ്ടും പിന്നില്‍ അറബിക്കടലുള്ളതു കൊണ്ടും ക്യാമറ സെറ്റ് ചെയ്ത് കൂടെയിരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.

Anil cheleri kumaran July 13, 2009 9:50 PM  

..ഇവിടെ ഇറക്കി വെച്ച മണല്‍ വാരിയെടുക്കാന്‍ അറബിക്കടല്‍ തന്നെ ഓടി വരും...
അതു കൊള്ളാം.

രഘുനാഥന്‍ July 14, 2009 10:48 AM  

എനിക്കപ്പോഴേ തോന്നി ..മിനി അതില്‍ ഇല്ലെന്ന്...അത് കൊണ്ട് ഞാന്‍ തപ്പിയില്ല....

Areekkodan | അരീക്കോടന്‍ July 15, 2009 3:20 PM  

കൊള്ളാം.

mini//മിനി July 17, 2009 4:06 PM  

അനില്‍@ബ്ലോഗ്,..നന്ദി :)
താരകന്‍,.. ഇവിടെ ഇപ്പോള്‍ വിദേശടൂറിസ്റ്റുകള്‍ വരാറുണ്ട്. അവരറിയാതെ വീഡിയോ പിടിച്ച് സൂം ചെയ്തിട്ടുണ്ട്. അത് ആരെയും കാണിക്കാന്‍ പറ്റില്ല:)
ഗോപക് യു ആര്‍, വഴിപോക്കന്‍[vazhipokkan], .. ഈ ബ്ലോഗ്‌പണി നാട്ടുകാര്‍ അറിയില്ല. അതാ ഫോട്ടോ കൊടുക്കാഞ്ഞത്.
കുമാരന്‍|kumaran,.. രഘുനാഥന്‍,.. Areekkodan|അരീക്കോടന്‍,.. ചിത്രം നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP