57. ഇന്നത്തെ താരം : കമ്മ്യൂണിസ്റ്റ് പച്ച
Family : Asteraceae
പനി മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത ശരീരവേദന മാറ്റാന്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ (അപ്പ) ഇലയിട്ട്, വെള്ളം തിളപ്പിച്ച് നന്നായി കുളിച്ചു. 1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴിഞ്ഞ് ഞങ്ങള്‍ മുറിവിന് പുരട്ടാറുണ്ട്. പനിയില്‍ കുളിച്ച കേരളീയര്‍ കുളിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ‘ഔഷധഗുണം അറിയില്ലെങ്കിലും’ ഇതിന്റെ ഇല കൂടി ചേര്‍ക്കുന്നു.
22 comments:
:)
ഞങ്ങള്‍ ഇതിനെ മുന്നണി ചെടി എന്ന് വിളിക്കും
കമ്മ്യൂണിസ്റ്റ് പച്ച ഇപ്പോള്‍ അധികം കാണാറില്ല..
നന്നായി ഇവിടെ ഓര്‍ത്തത്.
നല്ല ഒരു നാട്ടറിവ്.
:)
levanippo kiloykk 20 roopayaanu vila...
hooo
വെറും അപ്പയല്ല.. കാട്ടപ്പ :)
:)
കമ്മ്യൂണിസ്റ്റ് എങ്ങനെയാ പച്ചയാകുന്നത്..... (ഞാന്‍ ഈ നാട്ടുകാരന്‍ അല്ലേ......)
എന്റെ ചിത്രശാലയില്‍ കടന്ന് വന്ന് അഭിപ്രായം രേഖപ്പെടുത്തിയ വശംവദന്‍ , ദീപക് രാജ്|Deepak Raj ,രാമചന്ദ്രന്‍ വെട്ടിക്കാട്ട് ,ജോണ്‍ ചാക്കോ, പൂങ്കാവ് , വയനാടന്‍ ,കുകാരന്‍|kumaran, ശ്രീലാല്‍ ,കുക്കു, മോഹനം എന്നിവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.
പിന്നെ കണ്ണൂരില്‍ പനി കൂടുന്നതിനനുസരിച്ച് ഇതിന്റെ വിലയും കൂടി 20ന് മേലെ ആയിട്ടുണ്ട്.
എന്റെ അയല്‍വാസി വത്തക്ക(തണ്ണിമത്തന്‍)വാങ്ങാന്‍ കടയില്‍ പോയി പറഞ്ഞു,“ഉള്ളില്‍ ഞങ്ങളുടെ പാര്‍ട്ടിയും പുറത്ത് നിങ്ങളുടെ പാര്‍ട്ടിയും ആയ ഒരു വത്തക്ക എടുത്താട്ടെ”.
അപ്പ എന്നു പേരുള്ള ചെടി നമ്മുടെ നാട്ടിലുണ്ട്.ഈ ചെടിക്ക് ആദ്യകാലത്ത് കാട്ടപ്പ എന്നാണ് പേര് ഉണ്ടായത്. എന്നാല്‍ 1975 ന് ശേഷം ഇതിനെ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും കൂടി വിളിച്ചത് കമ്മ്യൂണിസ്റ്റ് പച്ച എന്നാണ്. ചിലപ്പോള്‍ ഇവര്‍ പച്ച നിറത്തില്‍ കടന്നു കൂടിയ കമ്മ്യൂണിസ്റ്റ് കാരാവും.
കാട്ടപ്പേന്റെ ചപ്പ് എട്ത്ത് കൈക്ക് ഒരച്ചാല്‍ ചോന്ന നെറം വെരും. അതല്ലെ ഐന കമ്യൂണിസ്റ്റ് കാട്ന്ന് വിളിക്ക്ന്നത്..
അന്നും ഇന്നും എന്നും ...ഒരേയൊരു കമ്മ്യൂണിസ്റ്റ് പച്ച
മാക്രോ മോഡില്‍ ഇട്ട് പടം എടുത്താല്‍ കൂടുതല്‍ നന്നായിരിക്കും ....ഒരു സംശയം ഉണ്ട് ഈ കമ്മ്യൂണിസ്റ്റ് പച്ച എന്ന പേര് എങ്ങനെ ഉണ്ടായി.....പലരോടും ചോദിച്ചു...ആര്‍ക്കും ശരിക്കും അറിയില്ല ....ചേച്ചിക്ക് അറിയാമോ ??
കമ്മ്യൂണിസ്റ്റുകാര്‍ പോലീസിന്റെ അടി കൊള്ളുമ്പോള്‍ തേക്കുന്നതു കൊണ്ടാണോ
ഈ പേരുവന്നത്. പിന്നെ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ്കാര്‍ ജാസ്തി
ആണെങ്കിലും മുറിവില്‍ വേറെ ഒരു വട്ടയിലയാണ് ഉപയോഗിച്ചിരുന്നത്.
കുട്ടിക്കാലത്തൊക്കെ അത് ഉപയോഗിച്ചിരുന്നത് കൊണ്ട് നന്ദിയോടെ
സ്മരിക്കുന്നു അന്ന് കുട്ടികള്‍ പര്‍പ്പടയില എന്നോ കാഞ്ഞിരം കുരുന്നോഎന്നൊക്കെ വിളിക്കും . ഇതു പോലെ ശാസ്ത്രീയമായൊന്നും അരിയില്ലേ
ശ്രീലാല്‍ (-
ഈ ചെടിയുടെ ഇല ഉരച്ചാല്‍ ചുകപ്പ് നിറം വരില്ല,കേട്ടോ,
കണ്ണനുണ്ണി (-
അഭിപ്രായത്തിനു നന്ദി, പിന്നെ ഇതു പോലെ കോണ്‍ഗ്രസ്സ് ഗ്രാസ്സ് എന്നു പേരുള്ള ഒരു ചെടിയുണ്ട്, പാര്‍ത്തീനിയം എന്നാണ് പേര്, ഞാന്‍ കണ്ടിട്ടില്ല.
വിഷ്ണു (-
അടുത്ത തവണ ഞാന്‍ മാക്രോ ട്രൈ ചെയ്യാം.നന്ദി.
സന്തോഷ് (-
മുറിവ് പറ്റിയാല്‍ ഉപയോഗിക്കുന്ന ധാരാളം ചെടികളില്‍ ഒന്ന് മാത്രമാണ് ഈ ചെടി. ഈ ചെടിയുടെ ‘ഉണങ്ങിയ കമ്പ്‘ കൊണ്ട് ഉണ്ടാകുന്ന മുറിവ് പഴുത്ത് വളരെ അപകടമായി മാറും. പിന്നെ കാട്ടപ്പ എന്നായിരുന്നു ആദ്യ പേര്. ഒരു കാലത്ത് ആരാലും ശ്രദ്ധിക്കാതെ പാഴ്‌നിലങ്ങളില്‍ നിറഞ്ഞ് വളര്‍ന്നപ്പോള്‍ ഈ പേര് വന്നതാവാം എന്നാണ് തോന്നുന്നത്. ഓരോ കാലഘട്ടത്തിലും (10-15വര്‍ഷം വരെ)ഓരോ സ്പീഷിസില്‍പ്പെട്ട ചെടികളായിരിക്കും പ്രത്യേക കാലാവസ്ഥയില്‍ ആ സ്ഥലത്ത് വളരുന്ന ‘dominant plant‘. ഇപ്പോള്‍ മറ്റു ചില ചെടികളാണ്.
ആരു പറഞ്ഞു ചോക്കില്ലാന്ന്..?
ചെറുപ്പത്തിലെ ഓര്‍മ്മപ്പുറത്താണേ. അടുത്താഴ്ച നാട്ടില്‍പ്പോയിട്ട് ഒന്ന് ഉരച്ച് നോക്കിയിട്ടു തന്നെ കാര്യം .. :)
ചെടി ഒന്നു കൂടി നന്നായി ഉരച്ചു നോക്കി; അങ്ങനെ ചുകപ്പ് നിറം വരാത്ത കൈകൊണ്ടാണ് ടൈപ്പ് ചെയ്യുന്നത്. ഇത് ഒരു കുറ്റിച്ചെടിയാണ്. രൂക്ഷമായ ഒരു ഗന്ധം ഉണ്ട്. സ്ക്കൂളില്‍ വെച്ച് കുട്ടികള്‍ ചെറിയ മുറിവുമായി വന്നാല്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലച്ചാറാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ ആദ്യം പുരട്ടുന്നത്. കാലിന് വേദനയും വീക്കവും വന്നപ്പോള്‍ ഈ ചെടിയുടെ ഇലകളിട്ട് തിളപ്പിച്ചവെള്ളത്തില്‍ 10 മിനിട്ട് മുക്കി വെച്ചപ്പോള്‍ വേദനയും വീക്കവും മാറുന്നുണ്ട്.അഭിപ്രായങ്ങള്‍ക്ക് നന്ദി.
എന്നാലെനിക്ക് മാറിപ്പോയതായിരിക്കും. ക്ഷമിക്കൂ..
പക്ഷെ, കൈ ചോപ്പിക്കുന്ന ആ ചെടിയേതാണപ്പാ..?
പറഞ്ഞ വിഡ്ഢിത്തങ്ങള്‍ക്കെല്ലാം മാപ്പ്.. ചോപ്പിക്കുന്ന ഇലയെന്ന് ഞാനീ പറഞ്ഞോണ്ടിരുന്നത് ജാതിച്ചപ്പാണ്...
മാറിപ്പോയാല്‍ നാറിപ്പോകും എന്ന് 8 ആം ക്ലാസില്‍ അബ്ദുള്ളക്കുട്ടിമാഷ് പഠിപ്പിച്ചത് ഇപ്പോള്‍ ഓര്‍ക്കുന്നു :)
ഈ ഭീകരസസ്യത്തെക്കുറിച്ചു് കൂടുതൽ പറയാനുണ്ടു്:
Eupatorium odoratum എന്നതു് ഈ ചെടിയുടെ പഴയ പേരാണു്. സൂര്യകാന്തിച്ചെടിയോടു് കൂടുതൽ അടുപ്പമുള്ള ഇതിന്റെ പേരു് പിന്നീടു് Chromolaena odoratum എന്നു മാറ്റുകയുണ്ടായി.
കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച എന്നും ഐക്യമുന്നണിപ്പച്ച എന്നും ഐമുപ്പച്ച എന്നും അറിയപ്പെടുന്ന ഈ ചെടി ഒരു അലങ്കാരച്ചെടി എന്ന രൂപത്തിൽ കരീബിയൻ ദ്വീപുകളിൽനിന്നും 1840ൽ കൽക്കത്താ ബൊട്ടാണിക്കൽ ഗാർഡനിലെത്തി. പിൽക്കാലത്ത് കിഴക്കേ ഇന്ത്യയിലും കപ്പലുകൾ വഴി വിദൂരപൂർവ്വദേശങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ നാലുപാടുമുള്ള ഉഷ്ണമേഖലാരാജ്യങ്ങളിലെമ്പാടും അതിഭീഷണമായി പടർന്നുകയറി. ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ മൂന്നു കളകളിൽ ഒന്നു് എന്ന സ്ഥാനമാണു് അമേരിക്ക (USDA) ഈ ചെടിക്ക് നൽകിയിരിക്കുന്നതു്.
പല ദേശങ്ങളിലും പലപേരുകളിൽ അറിയപ്പെടുന്നു: ഗാന്ധി ഗുലാബി (ആസ്സാം), സയാം വീഡ് (ഇന്തോനേഷ്യ), കർപ്പൂരപ്പുല്ല് (ബർമ്മ), കമ്യൂണിസ്റ്റ് കള (വിയറ്റ്നാം) എന്നിങ്ങനെയൊക്കെ.
കേരളത്തിൽ 1950കളിലാണു് കമ്യൂണിസ്റ്റുകളും അതേ സമയത്തുതന്നെ ഈ ചെടിയും പ്രചാരത്തിൽ വന്നതു്. പെട്ടെന്നു് എല്ലായിടത്തും വളർന്നുപടരാൻ ഈ ചെടിയ്ക്കുള്ള അസാമാന്യ കഴിവുകൊണ്ടാണത്രേ ഈ പേരു വന്നതു്. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സർക്കാർ(1957)നുശേഷമാണു് പേരു് പ്രചുരപ്രചാരത്തിലെത്തിയതു്. (വിയറ്റ്നാമിലടക്കം!).
കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച വേലികെട്ടാനും തോൽവളമായും അപൂർവ്വമായി അടുപ്പിൽ തീ കത്തിക്കാനും ഉപയോഗിച്ചിരുന്നു. എങ്കിലും 1980കളോടെ കമ്യൂണിസ്റ്റ് പച്ചയുടെ പ്രഭാവം ഇവിടെ ഗണ്യമായി കുറഞ്ഞു.
കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ ഈസ്റ്റ് തിമൂറിൽ ഇവ വ്യാപകമായി വളർന്നുപടരാൻ തുടങ്ങി. ഇന്നു് കിഴക്കൻ തിമൂ പപ്പുവാ ന്യൂഗിനിയയിലേയും മറ്റും പ്രാദേശികവിളകൾക്കു് ഏറ്റവും വലിയ ഭീകരതയായി മാറിയിരിക്കുന്നു ക്രോമോലേന. അതിവേഗം കിഴക്കോട്ടു് പടർന്നുകൊണ്ടിരിക്കുന്ന ഈ ചെടിയുടെ ആക്രമണത്തിനെതിരേ ആസ്ത്രേലിയ ഇപ്പോൾ തന്നെ ശക്തമായ മുൻകരുതലുകൾ എടുത്തുതുടങ്ങിയിട്ടുണ്ടു്. ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയുടെ ഈ സൈറ്റിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ കാണാം.
From: http://www.ehs.cdu.edu.au/chromolaena/proceedings/first/1asia.htm#anchor405296
Chromolaena odorata is a neotropical weed that was introduced to Asia in mid or late 1800s. Biswas (1934) reported that C. odorata was accidentally introduced from the West Indies in the ballast of cargo boats into Singapore whence it spread to humid tropical regions of Southeast and South Asia. Ramachandra Rao (1920) reported rapid spread of this weed in Burma and Assam and Bengal in India. Possibly, it has spread to Bunna and India through Malaysia and parts of Thailand. Since then, it has spread to Indonesia, Philippines, Laos, Cambodia, Vietnam, China, Sri Lanka, Nepal, Bhutan and Bangladesh. It was introduced to Southwestern part of India from Eastern India during the Second World War, supposedly through the contaminated clothings from the retuming soldiers (Bennett and Rao, 1968).
In 1980 C. odorata has become a problem in the island of Rota in the Marianas archipelago. In 1984-85, the weed has been identified as a menace in other islands of the Marianas namely, Saipan, Tinian, Aguijan and Guam. Now, it has spread to Yap, Palau, and Pohnpei in the Caroline Islands.
The distribution of C. odorata is limited to warm and humid tropical regions. The existence of strong and universal correlations between the distribution of vegetation and two major features of climate: namely temperature and precipitation has been emphasized by Woodward and Williams (1987). Climatograph shown in Figure 1 clearly distinguishes four major climates based on temperature and precipitation (Brower and Zar, 1977). The hydrological budget, i.e., the overall sum of precipitation minus evaporation (from leaf and soil surfaces) and run-off, a measure of water that is available to the plants and the thermal climate collectively influence the plant distribution. Annual minimum temperature may effectively limit plant distribution and perhaps vegetation type, by exceeding the lethal threshold for survival (Woodward, 1986).
(Cross words for search engines: Eupolin, Cromolaena, Biological weed control,Noxiuos Plants, Pareuchaetes pseudoinsulata, Gall Moth, Gall Fly, USDA)
ക്രോമോലേനാ ഒഡോറാറ്റയ്ക്കു് ഭീഷണമായ രീതിയിൽ വളർന്നുപിടിക്കാൻ സഹായകമാവുന്നതു് അതിന്റെ അതിശക്തമായ കീടപ്രതിരോധകകഴിവുകളാണു്.
ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ സാധാരണക്കാർക്കിടയിൽ മുറിവുകൾക്കു് ആന്റിസെപ്റ്റിൿ ആയി ഇതിന്റെ നീരു് വ്യാപകമായി ഉപയോഗിക്കുന്നുണ്ടു്.
കമ്യൂ ണിസ്റ്റ് പച്ചയുടെ ഇലനീരിൽനിന്നും എടുക്കുന്ന സത്താണു് Eupolin. ഹെർബൽ മെഡിസിൻ എന്ന നിലയിൽ വിയറ്റ്നാമിൽ ഇതു് ഓയിന്റ്മെന്റ് രൂപത്തിൽ ലഭ്യമാണു്.
(DOI: 10.1046/j.1524-475X.2001.00305.x)
ഈ ചെടിയുടെ ഔഷധഗുണത്തെക്കുറിച്ച് പല ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ടു്. ഉദാ: യൂറോപ്യൻ ജെർണ്ണൽ ഓഫ് ഡെർമറ്റോളജി, .
ശ്രീലാല്‍ (..
ചെടിയെപറ്റി കൂടുതല്‍ മനസ്സിലാക്കി അഭിപ്രായം എഴുതിയതിനു നന്ദി. തങ്കള്‍ പറഞ്ഞ തളിരില കൈയില്‍ ഉരച്ചാല്‍ ചുകപ്പാവുന്നത് ജാതിവൃക്ഷമാണ് അതായത് തേക്ക് മരം.മലബാറില്‍ മാത്രമാണ് ഈ മരത്തെ ജാതി എന്ന് പറയുന്നത്. തെക്കോട്ട് പോയാല്‍ ജാതി എന്ന് പറയുന്നത് ജാതിക്ക എന്ന സുഗന്ധവസ്തു നല്‍കുന്ന സസ്യത്തെയാണ്.
ViswaPrabha|വിശ്വപ്രഭ (..
ഒരുപാട് ഒരുപാട് നന്ദിയുണ്ട്.കണ്ണൂര്‍ പട്ടണത്തില്‍ കമ്മ്യൂണിസ്റ്റ് പച്ച ഒരു കിലോയ്ക്ക് 40 രൂപ വരെ നിരക്കില്‍ വില്‍ക്കുന്നുണ്ട് എന്ന പത്രവാര്‍ത്ത വായിച്ചപ്പോഴാണ് ഒരു ഫോട്ടൊ പോസ്റ്റ് ചെയ്യാന്‍ തോന്നിയത്. അത്കൊണ്ട് എത്രയോ പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. പിന്നെ update ചെയ്ത് ബോട്ടണി പഠിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പേരുമാറ്റം അറിയാഞ്ഞത്. ഈ ചെടി നാടുമുഴുവന്‍ നിറഞ്ഞ് വളര്‍ന്ന കാലത്താണ് എന്റെ ഡിഗ്രി പഠനം. പിന്നീട് പച്ചില വളത്തിന്റെ പ്രധാന ഐറ്റം ആയതോടെ നാട്ടില്‍ നിന്നും കമ്മ്യൂണിസ്റ്റ് പച്ച കുറേ ഒഴിവായി. ഇത്രയും ആഴത്തില്‍ ചെടിയെപറ്റി പൂര്‍ണ്ണവിവരങ്ങള്‍ അറിയിച്ചതിനു വളരെ നന്ദി. ഇനിയും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഫേസ്ബുക്കില്‍ ആരോ പോസ്ടിയ ഒരു പൂചെടിയുടെ ചിത്രത്തില്‍ നടന്ന കമന്റില്‍ കമ്യൂണിസ്റ്റ് പച്ച എന്ന പേരിന്റെ ഉറവിടം തേടിയാണ് ഇവിടെത്തുന്നത്.
സംഗതി കൊള്ളാം! ഈ സാധനം ഇത്രേം ഭീകരമാണെന്ന് ഞാന്‍ ഇപ്പഴാ അറിയുന്നെ തന്നെ!!! ദൈവമേ!!!
Post a Comment