8/3/09

58. വേടന്‍ വരവായി...

കര്‍‌ക്കിടക ദുരന്തങ്ങള്‍‌ക്ക് അറുതി വരുത്താന്‍
വേടന്‍ വരുന്നു
ഓരോ വീട്ടിലും വിഷമങ്ങള്‍‌ക്ക് അറുതി വരുത്തി
ഐശ്വര്യം നിറക്കാന്‍
കര്‍‌ക്കിടകമാസം വേടന്‍ കയറിയിറങ്ങുന്നു. ഒപ്പം ചെണ്ടമുട്ടിന്റെ താളത്തിനൊത്ത പാട്ടുമായി

ഉത്തര മലബാറിലെ വീടുകളില്‍
വേടനെ പ്രതീക്ഷിക്കാം. പഴമയുടെ ഗന്ധം വിട്ടുമാറാത്ത ചില നാട്ടിന്‍‌പുറങ്ങളില്‍ ദുരന്തനിവാരണത്തിനായി വരുന്ന വേടനെ ഇന്നും നമുക്ക് കാണാം.



11 comments:

ത്രിശ്ശൂക്കാരന്‍ August 03, 2009 6:03 PM  

കാണാത്ത കാഴ്ചകള്‍ കാണിച്ചുതന്നതിന് നന്ദി

അനില്‍@ബ്ലോഗ് // anil August 03, 2009 6:58 PM  

കൊള്ളാം.
ഉത്തരമലബാര്‍ ഇത്തരം സംഗതികളുടെ ഒരു ഭണ്ഡാരമാണല്ലെ.

രാജന്‍ വെങ്ങര August 03, 2009 10:50 PM  

അയ്യോന്റപ്പാ...നിങ്ങ ഇതെടുത്തിട്ടുറ്റ്വാ...ഞാന്‍ ഇതു പോസ്റ്റാന്‍ മനസ്സില് വിചാരിച്ചറ്റേ ഉള്ളൂ...

ശ്രീലാല്‍ August 03, 2009 11:36 PM  

നന്നായി. ഇല്ലാതാവുന്ന കാഴ്ചകള്‍ പകര്‍ത്തിവെക്കണം.

നമ്മുടെ നാട്ടില്‍(ശ്രീകണ്ഠപുരം) നിന്ന് വേടനൊക്കെ അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായി.
കണ്ണൂരില്‍ ഏത് സ്ഥലത്താണിത് ?

കിണ്ണത്തില്‍ ണിം.ണീം.. മുട്ടിയിട്ടായിരുന്നു വേടന്റെ പാട്ട്...

siva // ശിവ August 04, 2009 6:47 AM  

ഇതൊക്കെ എനിക്ക് പുതിയ കാഴ്ചകള്‍.... നന്ദി...

കുഞ്ഞന്‍ August 04, 2009 10:01 AM  

മാഷെ..

ഒരു സംസ്കാരത്തെ തന്നെ കാണിക്കുന്ന ചിത്രം.

ചില ഓണ്‍ ടോക്ക്.. വേടന്‍ എന്നു പറയുമ്പോഴും അത് ഏതെങ്കിലും ദൈവത്തിന്റെ അവതാര രൂപമാണൊ? കുട്ടികളാണൊ ഈ പഞ്ഞമാസത്തെ ഓടിക്കാന്‍ ഇത്തരം വേഷം കെട്ടുന്നത്? ഇങ്ങനെ വേടന്‍ വരുമ്പോള്‍ വീട്ടുകാര്‍ സാധരണ ഗതിയില്‍ എന്തൊക്കെയാണ് ചെയ്യുന്നത്? അതായിത് വിളക്കുകത്തിച്ചു വയ്ക്കുകയൊ നെല്ലും പറയും മറ്റും വയ്ക്കുകയൊ ചെയ്യുമൊ? ചെണ്ടകൊട്ടല്ലാതെ എന്തെങ്കിലും കീര്‍ത്തനങ്ങള്‍ ചൊല്ലുമൊ?...ഇത്തരം കാര്യങ്ങള്‍ എനിക്ക് അറിവില്ലാത്തതും ഒരു ഭൂപ്രദേശത്തിന്റെ സംസ്കൃതി മനസ്സിലാക്കാനുമാണ്,അത് മറ്റുള്ളവര്‍ക്കും ഉപകാരമാകുമല്ലൊ..!

Jayasree Lakshmy Kumar August 04, 2009 4:23 PM  

കേട്ടറിവു മാത്രമേ ഉള്ളു ഇത്തരം ആചാരങ്ങലെ കുറിച്ച്. പോസ്റ്റിനു നന്ദി

ദീപക് രാജ്|Deepak Raj August 04, 2009 8:19 PM  

തെക്കര്‍ക്ക്‌ പരിചിതമല്ലാത്ത കാഴ്ച... ഞാനും തെക്കനാ..

Anoop Narayanan August 04, 2009 10:39 PM  

മലയാളം വിക്കിപീഡിയയില്‍ ആടി വേടനെക്കുറിച്ച് ഒരു ലേഖനമുണ്ട്. ആ ലേഖനത്തിലേക്ക് താങ്കള്‍ ഇവിടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുമെങ്കില്‍ അതു ഈ തലമുറകള്‍ക്കും വരും തലമുറകള്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും.

mini//മിനി August 05, 2009 4:16 PM  

ത്രിശ്ശൂക്കാരന്‍ (..
അഭിപ്രായത്തിന് നന്ദി.
അനില്‍@ബ്ലോഗ് (..
അഭിപ്രായത്തിനു നന്ദി.
രാജന്‍ വെങ്ങര (..
എഴുതിയ ആളെ എന്തോ ഒരു പരിചയം തോന്നുന്നു. ചെണ്ടമുട്ട് കേട്ടപ്പൊതന്നെ ക്യാമറശരിയാക്കി. കുറെ കൊല്ലത്തിനു ശേഷം വരുന്നതാ. വീട്ടില്‍ ആദ്യമായിട്ടാ(സാധാരണ വീട് പൂട്ടി ജോലിക്കും പഠിക്കാനും പോയിരിക്കും)അവര്‍ അരിയും പണവും പച്ചക്കറികളും വാങ്ങി ഗേറ്റ് കടന്ന ഉടനെ നെറ്റില്‍ കയറ്റി. കമന്റിന് നന്ദി.
ശ്രീലാല്‍ (..
കുറെ കൊല്ലത്തിന് ശേഷം വീട്ടില്‍ വരുന്നതാ. ഗ്രാമമല്ല, പട്ടണമായി മാറുകയാണ്. ചക്കരക്കല്ല്’ കേട്ടിട്ടുണ്ടോ-ചാലോട് വഴി ചക്കരക്കല്ല്. പിന്നെ കര്‍ക്കിടകത്തിന്റെ ആദ്യ പകുതിയില്‍ വരുന്ന വേടനാണിത്. ശേഷം വരുന്ന ആടിയെപറ്റി കേട്ടറിവ് മാത്രമാണ്. നന്ദി-ശ്രീലാല്‍.
Siva//ശിവ (..
അഭിപ്രായത്തിന് നന്ദി.
കുഞ്ഞന്‍ (..
കര്‍ക്കിടക മാസത്തെ ആദ്യപകുതിയില്‍ വീട്‌തോറും കയറിവരുന്നതാണ് വേടന്‍. പത്ത് വയസ്സിനടുത്ത ആണ്‍,പെണ്‍ കുട്ടികളാണ് ഈ വേഷം കെട്ടുന്നത്.(പണ്ട് പ്രൈമറി സ്ക്കൂളില്‍ പഠിപ്പിക്കുമ്പോള്‍ രണ്ടാഴ്ച ക്ലാസ്സില്‍ വരാത്ത കുട്ടിയെ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം നമ്മുടെ നാട്ടില്‍ വേടന്‍ ഇല്ലാത്തതു കൊണ്ട് മറ്റൊരു സ്ഥലത്ത് വേടന്‍ കെട്ടാന്‍ പോയി എന്നാണ്.)നിലവിളക്കും നിറനാഴിയും തേങ്ങ പച്ചക്കറി ഉപ്പ് മുളക് ഇവയോടെ വീട്ടുകാര്‍ വേടനെ സ്വീകരിക്കും. വേടന്‍ സംസാരിക്കുകയില്ല. ഒപ്പം ഒരു ചെണ്ടമുട്ടുകാരനും രണ്ടൊ മൂന്നോ പാട്ടുകാരും കാണും.ഹിന്ദുക്കളുടെ വീട്ടിലെത്തിയാല്‍ മാത്രം ചെണ്ടമുട്ടി കീര്‍ത്തനം പാടും. അവതാരത്തെയും ആചാരത്തെയും പറ്റി കൃത്യമായി അവരോട് ചോദിക്കേണ്ടി വരും. അതിനിടയില്‍ രണ്ട് പാത്രത്തില്‍ (പണ്ട് കിണ്ണമായിരുന്നു)കറുപ്പ് മഞ്ഞ എന്നീ നിറമുള്ള ചായം ചേര്‍ത്ത വെള്ളം (ഗുരുസി)വിളക്കിനടുത്ത് വെക്കും.ദക്ഷിണയായി പണവും വിളക്കിനു മുന്നില്‍ വെച്ചതും ശേഖരിച്ച് യാത്രയാവുന്നതിനു മുന്‍പ്, ഗുരുസി, കറുപ്പ് വീടിന്റെ തെക്കോട്ടും മഞ്ഞ വടക്കോട്ടും ഒഴിക്കും.(മഞ്ഞളിന്റെ കൂടെ ചുണ്ണാമ്പ് ചേര്‍ത്ത് ചുകപ്പ് ഗുരുസിയാണ് പണ്ട് കാലത്ത് ഉപയോഗിച്ചത്. വെറ്റിലമുറുക്ക് ഒഴിവായതിനാല്‍ മഞ്ഞതന്നെ ഒഴിച്ചു). വേടന്‍ മലയ സമുദായക്കാരാണ് കെട്ടുന്നത്. ഉച്ചവരെയാണ് ഇവര്‍ ഗൃഹസന്ദര്‍ശ്ശനം നടത്തുന്നത്. ഇതില്‍ ചെണ്ടമുട്ടുന്നു. കര്‍ക്കിടകത്തിന്റെ രണ്ടാം പകുതിയില്‍ വരുന്നതാണ് ആടി എന്ന് കേട്ടറിവ് മാത്രമാണ് എനിക്കുള്ളത്. ആടി വണ്ണാ‍ന്‍ സമുദായക്കാരാണ് കെട്ടുന്നത്. കിണ്ണത്തില്‍ മുട്ടിയാണ് ആടി വരുന്നത് എന്ന് പറയപ്പെടുന്നു. (ഇതില്‍ കുട്ടികളുടെ പങ്ക് ബാലപീഠനമല്ലെ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്)
Lakshmy (..
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ദീപക് രാജ് (..
അഭിപ്രായത്തിനു നന്ദി.
പി അനൂപ് (..
വിക്കിപീഡിയയില്‍ പോയി വായിച്ചു. അപ്പ്‌ലോഡ് ചെയ്യാന്‍ പരിശ്രമിക്കാം.കൂടുതല്‍ അറിയിച്ചതിന് നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage August 12, 2011 6:58 AM  

പുതിയ കാഴ്ചകള്‍ കാണിച്ചതിനു നന്ദി

കുഞ്ഞന്‍ ചോദ്യം ചോദിച്ചതു കൊണ്ട്‌ കുറച്ചു കൂടൂതല്‍ അറിയാന്‍ കഴിഞ്ഞു
ബാക്കി കൂടി റ്റീച്ചര്‍ പിന്നീടെഴുതും എന്നു വിശ്വസിക്കുന്നു

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP