1/24/10

ഇത്തിരി വെളിച്ചത്തിന്റെ ഓർമ്മകളിൽ...My Light... (മിനി ചിത്രശാലയിൽ 100 പോസ്റ്റ് ആയി)ജീവിതത്തിൽ കടന്നുപോയ അനേകം വർഷങ്ങളിൽ, എന്റെ രാത്രികളിൽ വെളിച്ചം നൽകിയത് ഇത് പോലുള്ള ചിമ്മിനി വിളക്കുകൾ ആയിരുന്നു. എന്റെ നാട്ടുകാർ ഉറങ്ങുന്ന സമയത്തെ രാത്രികളിൽ; ഞാൻ വായിച്ചതും പഠിച്ചതും ചിത്രം വരച്ചതും ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലായിരുന്നു. പിന്നിട് ജോലി കിട്ടി പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ; ഒരു സുപ്രഭാതത്തിൽ വൈദ്യുതബൾബിന്റെ പ്രകാശത്തിൽ, ഞാൻ ആ വിളക്കിനെ തള്ളിപ്പറഞ്ഞു. ഇപ്പോൾ അമ്മയുടെ പുരാവസ്തു ശേഖരത്തിൽ നിന്നും തപ്പിയെടുത്ത്, എണ്ണ പകർന്ന് കത്തിക്കാൻ പരിശ്രമിക്കുന്നു. കൂട്ടത്തിൽ എന്റെ പ്രീയപ്പെട്ട, അല്പം കറുത്തമഷി കൂടി.


13 comments:

mini//മിനി January 24, 2010 6:38 AM  

‘മിനി ചിത്രശാല’ 100 പോസ്റ്റ് ഫോട്ടോ ആയതിനാൽ അല്പം മാറ്റമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് തോന്നി. മഷിക്കുപ്പിയുടെ പുറത്ത് 1990ലെ ഒരു date കാണുന്നു. ആ സമയത്ത് ഇതുപോലുള്ള വിളക്കുകൾ മാത്രമായിരുന്നു എന്റെ വെളിച്ചം. കരിയും പൊടിയും മാറ്റാതെ അതേപടി എടുത്തതാണ്.

poor-me/പാവം-ഞാന്‍ January 24, 2010 7:03 AM  

Good subject.Paint it and present it before others.glad to read your yesterdays...
u r invited to my blog ...

കുഞ്ഞൻ January 24, 2010 9:48 AM  

പഴയതിനെ തള്ളിപ്പറയാത്തതിന് ഒരു സലാം..!

2005 വരെ കരണ്ടില്ലായിരുന്നുവെന്ന് കേൾക്കുമ്പോൾ എന്തോ എനിക്കങ്ങ്..

അതുപോട്ടെ നൂറാം പോസ്റ്റിന് 100 അഭിനന്ദനങ്ങൾ..ഈ ചെറിയ കാലയളവ് കൊണ്ട് നൂറ് പോസ്റ്റുകൾ...ഗ്രേറ്റ്..!

SAJAN SADASIVAN January 24, 2010 10:15 AM  

സെഞ്ച്വറി തികച്ചല്ലോ?!!
അഭിനന്ദനങ്ങള്‍:)

റ്റോംസ് കോനുമഠം January 24, 2010 10:45 AM  

സെഞ്ച്വറി ......................
100 not out
അഭിനന്ദനങ്ങള്‍
www.tomskonumadam.blogspot.com

mini//മിനി January 24, 2010 2:21 PM  

poor-me/പാവം-ഞാൻ (.
പുരാവസ്തുക്കൾ അതിന്റെ വിലയറിയാതെ എത്രയോ നശിപ്പിച്ചു കളഞ്ഞു. അഭിപ്രായത്തിനു നന്ദി.

കുഞ്ഞൻ (.
വായിച്ചപ്പോൾ ആകെ കൺഫ്യൂഷൻ ആയോ? പഠിച്ച് ജോലി കിട്ടി പതിനഞ്ച് കൊല്ലം സർക്കാറിന്റെ ശമ്പളം വാങ്ങിയ ശേഷം- അതായത് 1991ൽ -ആയിരുന്നു വൈദ്യുതി എന്റെ വീട്ടിലും പരിസരത്തും വന്നത്. അതിനു ശേഷം ഈ കമ്പ്യൂട്ടർ വരെ എത്തി. ഇപ്പോൾ പഴയതെല്ലാം ഞാൻ ക്യാമറയിൽ ആക്കാൻ നോക്കുന്നു. അഭിപ്രായത്തിനു നന്ദി.

SAJAN SADASIVAN (.
അഭിപ്രായത്തിനു നന്ദി.

റ്റോംസ് കോനുമറ്റം (.
അഭിപ്രായത്തിനു നന്ദി.

കുമാരന്‍ | kumaran January 24, 2010 7:57 PM  

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...

നല്ല ചിത്രം.

Micky Mathew January 24, 2010 8:46 PM  

100ന്റെ അഭിനന്ദനങ്ങൾ..
റിപ്പബ്ലിക്ക് ദിനാശംസകള്‍

ബിന്ദു കെ പി January 24, 2010 8:51 PM  

നൊസ്റ്റാൾജിയാ!!
നൂറാം പോസ്റ്റ് വരെ എത്തിനിക്കുന്ന ഈ ബ്ലോഗിന് ആശംസകൾ..

Jimmy January 25, 2010 10:30 AM  

പഴമയുടെ ഓർമ്മക്കുറിപ്പുകൾ...
നൂറാം പോസ്റ്റിന്‌ അഭിനന്ദനങ്ങൾ..

Dethan Punalur January 25, 2010 1:01 PM  

ശരിയാ, ഇനി 'മഷിയിട്ടു' നോക്കണം ഇത്തരം കാഴ്ചകൾകാണണമെങ്കിൽ..!

ഏ.ആര്‍. നജീം January 25, 2010 9:40 PM  

ജീവിതത്തിൽ കടന്നുപോയ അനേകം വർഷങ്ങളിൽ, "എന്റെയും" രാത്രികളിൽ വെളിച്ചം നൽകിയത് ഇത് പോലുള്ള ചിമ്മിനി വിളക്കുകൾ ആയിരുന്നു.

mini//മിനി January 28, 2010 6:22 AM  

കുമാരൻ|kumaran (.
ഓർമ്മയുണ്ട്. നല്ല ഓർമ്മയുണ്ട്. അഭിപ്രായത്തിനു നന്ദി.

Micky Mathew (.
അഭിപ്രായത്തിനു നന്ദി.

ബിന്ദു കെ പി (.
അഭിപ്രായത്തിനു നന്ദി.

Jimmy (.
അഭിപ്രായത്തിനു നന്ദി.

Dathan Punalur (.
അഭിപ്രായത്തിനു നന്ദി.

ഏ. ആർ. നജീം (.
ഈ തീവ്രപ്രകാശത്തിൽ ഇരുന്ന് അകലെയുള്ളവരെ കണ്ട് സമസാരിക്കുമ്പോൾ ഇന്നലെ മുന്നിലുണ്ടായിരുന്ന ആ വെളിച്ചത്തെ ഓർക്കാൻ നല്ല രസം തോന്നുന്നു. അക്കാലത്ത് നാട്ടുകാർ ചോദിക്കുന്ന ചോദ്യം ഇതായിരുന്നു, “കരണ്ട് ഇല്ലാഞ്ഞിട്ടും നിങ്ങളെങ്ങനെയാ പഠിച്ചത്?” പഠിച്ചത് ഞാൻ മാത്രമല്ല, ഡിഗ്രിയും പീ.ജി.യും കഴിഞ്ഞ നാല് സഹോദരങ്ങളും ഉണ്ട്. ഞാനടക്കം എല്ലാവരും സർക്കാർ ജോലി ചെയ്ത് പണം വാങ്ങുന്നു. അഭിപ്രായത്തിനു നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP