7/3/12

അനന്തശയനം... Epiphyllum oxypetalum

ഒരു വർഷത്തെ കാത്തിരിപ്പാണ്, വിടരാതിരിക്കാനാവില്ലെനിക്കൊരിക്കലും,, 
പിന്നെ ഫോട്ടോ എടുക്കാതിരിക്കുന്നത് എങ്ങനെ?
Name : Epiphyllum oxypetalum
Family : Cactaceae
This is a large epiphytic cactus is called Dutchman's-Pipe Cactus and also known as the Queen of the night.
നിശാഗന്ധി എന്നറിയപ്പെടുന്ന കള്ളിച്ചെടി വർഗത്തിൽ ഉൾപ്പെട്ട ഈ സസ്യത്തെ വടക്കൻ കേരളത്തിൽ അനന്തശയനം എന്ന് പറയുന്നു. രാത്രി വിടരുന്ന അനന്തശയനത്തിന്റെ വെള്ളനിറത്തിൽ സുഗന്ധമുള്ള പൂവ് സൂര്യോദയത്തോടെ വാടുന്നു.
തൊട്ടടുത്ത്, തൊഴുകണ്ണി... Desmodium gyrans 
പിന്നിൽ ശംഖുപുഷ്പം ചെടിയുടെ വള്ളി
വിടരാൻ കൊതിക്കുന്ന മൂന്ന് പൂക്കൾ
ദെ വന്നു
ദാ, പോയി
ഇടതും വലതും
ഇരുട്ടിൽ മിന്നിത്തിളങ്ങി
വെളിച്ചം വിതറി
എന്തൊരു തിളക്കം!
നിശാഗന്ധി,, നീയെത്ര?
വടക്കൻ കേരളത്തിൽ അനന്തശയനം എന്ന് വിളിക്കുന്ന ഈ പൂവ് വിടരുന്ന രാത്രിനേരത്ത് വീട്ടുകാർ നിലവിളക്ക് കത്തിച്ചു വെക്കാറുണ്ട്.
അനന്തശയനം
ഒരു വർഷം കാത്തിരുന്നശേഷം ഒരു രാത്രികൊണ്ട് ജന്മലക്ഷ്യം പൂർത്തിയാക്കി, ജീവിതം അവസാനിപ്പിച്ച അനന്തശയനം പൂക്കൾ പിറ്റേന്ന് രാവിലെ ‘രാമനാമ പച്ച’ എന്ന് വിളിക്കുന്ന തൊഴുകണ്ണിയുടെ ഇരുവശത്തുമായി തൂങ്ങിയാടുന്ന ദൃശ്യം.


രണ്ട് വർഷം മുൻപ് വിടർന്ന അനന്തശയനം,

25 comments:

വിശ്വസ്തന്‍ (Viswasthan) July 03, 2012 4:09 PM  

അപൂര്‍വ ദ്രശ്യ വിരുന്ന്‍...............................

Mohamedkutty മുഹമ്മദുകുട്ടി July 03, 2012 10:47 PM  

സ്വതവേ ഭംഗിയുള്ള പൂവ് ടീച്ചറുടെ ഫോട്ടോഗ്രാഫിയില്‍ ഒന്നു കൂടി സുന്ദരിയായി!.എനിക്കുമുണ്ടൊരു ചെടി. എന്നു പൂക്കുമോ ആവോ?

പട്ടേപ്പാടം റാംജി July 03, 2012 11:26 PM  

സൂപ്പര്‍

Philip Verghese 'Ariel' July 04, 2012 12:30 AM  

OH My God!
This is marvelous
Thanks for the notification
Great Going
Best Regards
Philip

Prabhan Krishnan July 04, 2012 10:03 AM  

ആദ്യമായാണ് അറിയുന്നതും,കാണുന്നതും..!!
നന്ദി ടീച്ചര്‍..!
ആശംസകളോടെ..പുലരി

കുഞ്ഞൂസ്(Kunjuss) July 04, 2012 10:07 AM  

എന്റെ വീട്ടില്‍ ഈ പൂവുണ്ടായിരുന്നു... വിടരുന്നതും നോക്കിയിരുന്നിട്ടുള്ള എത്ര നാളുകള്‍... ടീച്ചറുടെ ഫോട്ടോ സൂപ്പര്‍...!

sasidharan July 04, 2012 10:17 AM  

Dear Teacher,
Sangathi Kalakki.....
Beautiful ... Fantastic .....

With regards,
Sasi, Narmavedi

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage July 04, 2012 10:35 AM  

കണ്ടാലും കണ്ടാലും മതിവരാത്ത പൂവ്‌.

ചെടി കണ്ടിട്ടുണ്ട്‌ പൂവ്‌ പടത്തിലെ കണ്ടിട്ടുള്ളു

ചന്തു നായർ July 04, 2012 1:09 PM  

ഈ ദ്രശ്യ വിരുന്നിനു നമസ്കാരം

jayanEvoor July 04, 2012 4:56 PM  

ഗംഭീര വിരുന്ന്!
തകർപ്പൻ ചിത്രങ്ങൾ!
ടീച്ചറേ, അഭിനന്ദനങ്ങൾ, ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും!

Admin July 04, 2012 6:04 PM  

അനന്തശയനം കാണാന്‍ ആദ്യം ഞങ്ങളും രാത്രി ഉറക്കമിളച്ചു കാത്തിരുന്നിരുന്നു. പിന്നീടിത് സ്ഥിരമായി പൂക്കാന്‍ തുടങ്ങിയപ്പോള്‍ കൗതുകം ഇല്ലാതായി. വര്‍ഷങ്ങല്‍ക്കുമുമ്പുള്ള കാര്യമാണു കേട്ടോ.
ഏതായാലും ചിത്രങ്ങള്‍ കണ്ടപ്പോള്‍ പഴയകാര്യങ്ങളൊക്കെ ഓര്‍ത്തുപോയി.
നല്ല ചിത്രങ്ങള്‍
ആശംസകള്‍..

Sidheek Thozhiyoor July 05, 2012 10:06 AM  

നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍

360kerala July 05, 2012 2:57 PM  

beautiful pic.............

Unknown July 06, 2012 11:54 AM  

supper & nice

വീകെ July 06, 2012 7:07 PM  

വളരെ ഭംഗിയാർന്ന പൂവ്...
അതിലും സുന്ദരമായി അതെടുത്തിരിക്കുന്നു...
ഉറക്കമിളച്ചിരുന്ന് അത് പകർത്തിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ...

ajith July 06, 2012 11:12 PM  

പടത്തില്‍ പോലും കണ്ടിട്ടില്ലായിരുന്നു ഇതുവരെ...അതുകൊണ്ട് താങ്ക്സ്

mini//മിനി July 07, 2012 6:28 PM  

സുഹൃത്തുക്കളെ, സാധാരണ ‘അനന്തശയനം’ രാത്രി 12 മണിക്ക് വിടരുന്നതായണ് എന്റെ അറിവ്; എന്നാൽ എന്റെ വീട്ടിൽ രാത്രി 7മണി ആയാൽ വിടരാൻ തുടങ്ങും. 8.30ന് പൂർണ്ണമായി വിടർന്നിരിക്കും.അതുകൊണ്ട് ഫോട്ടോ എടുക്കാൻ എനിക്ക് എളുപ്പമായി. അഭിപ്രായം എഴുതിയവർക്കെല്ലാം വളരെ നന്ദി.

mini//മിനി July 07, 2012 6:33 PM  

എന്റെ പ്രീയപ്പെട്ട ശ്രീധരൻ മാസ്റ്ററും ഭാര്യ രമ ടീച്ചറും ബ്ലോഗിൽ കമന്റിടാറില്ലെങ്കിലും എന്റെ പോസ്റ്റുകൾ വായിച്ച് അഭിപ്രായം അറിയിക്കാറുണ്ട്. അനന്തശയനം കണ്ട് എഴുതിയ മറുപടി കമന്റായി ചേർക്കാൻ ചേർക്കാൻ എനിക്ക് തോന്നി,,

"Dear Soumini teacher,
The series of photos ,"Ananthasayanam....."Those were indeed
marvellous,pulsating with
abundance of life and energy.They murmered to my inner self,the secret
of beauty so
enthralling....Congrats!
Sreedharan master."
നന്ദി ശ്രീധരൻ മാസ്റ്റർ,,

ശ്രീനാഥന്‍ July 08, 2012 5:57 AM  

അതിമനോഹരമായി ഈ നിശാഗന്ധിക്കാഴ്ചകൾ. ഞങ്ങളുടെ രണ്ടു നിശാഗന്ധികൾ ഇക്കുറി രാത്രി വിടർന്ന് പുലർച്ചക്ക് കുഴഞ്ഞു നിൽക്കുന്നത് കണ്ട സങ്കടം തീർന്നിട്ടില്ല!

Echmukutty July 11, 2012 11:23 AM  

ഫോട്ടൊ എങ്ങനേന്നോ? ഗംഭീരം... അതില്‍ കൂടുതല്‍ അഭിപ്രായം എഴുതാന്‍ കഴിവില്ല...
നിറഞ്ഞ ആഹ്ലാദം മാത്രം... മിടുക്കി മിനി ടീച്ചര്‍ കേട്ടൊ.

mini//മിനി July 17, 2012 5:29 PM  

അനന്തശയനം നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

നനവ് July 18, 2012 2:30 PM  

good work ...ടീച്ചര്‍ക്ക് ഫോട്ടോ എടുക്കാന്‍വേണ്ടി പൂക്കള്‍ 7 മണിയ്ക്കേ വിരിയുന്നു ,അല്ലേ!

Dethan Punalur July 25, 2012 11:16 AM  

അനന്തശയനം ചിത്രങ്ങള്‍ നന്നായിട്ടുണ്ടു്‌ . അതിന്റെ ലൈറ്റിങ്ങും ഇഷ്ടമായി. വിടരുമ്പോള്‍ മുതല്‍ നല്ല മണമുള്ളതുകൊണ്ടാകാം നിശാഗന്ധി എന്നാണു്‌ ഇവിടെയും അറിയപ്പെടുന്നതു്‌.

Dethan Punalur July 25, 2012 11:17 AM  

അനന്തശയനം ചിത്രങ്ങള്‍ നന്നായിട്ടുണ്ടു്‌ . അതിന്റെ ലൈറ്റിങ്ങും ഇഷ്ടമായി. വിടരുമ്പോള്‍ മുതല്‍ നല്ല മണമുള്ളതുകൊണ്ടാകാം നിശാഗന്ധി എന്നാണു്‌ ഇവിടെയും അറിയപ്പെടുന്നതു്‌.

Areekkodan | അരീക്കോടന്‍ June 15, 2013 6:53 PM  

നന്ദി ടീച്ചറേ....ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ വിളീച്ച് ഇതിന്റെ ബൊട്ടാണിക്കല്‍ നെയിം ചോദിച്ചു.ഇവിടെന്നെടുത്ത് പറഞ്ഞു കൊടുത്തു!!!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP