2/13/10

ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...


ഏകാന്ത തീരത്തിരിപ്പൂ ഞാൻ, നിന്നെയും കാത്ത്;
  എന്തേ, ദിനാന്ത്യത്തിലും വരാത്തതെൻ ഇണക്കിളി? 
ഇത്തിരി പ്രണയം നിനക്കായി ആരും കാണാതെ
   കൊക്കിലൊളിപ്പിച്ച്; കാത്തിരിക്കുന്നു, നിന്നെ ഞാൻ.

22 comments:

Muralee Mukundan , ബിലാത്തിപട്ടണം February 14, 2010 5:57 AM  

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???

ശ്രീ February 14, 2010 8:55 AM  

ഏകാന്തതേ നീയും
അനുരാഗിയാണോ?

Unknown February 14, 2010 10:57 AM  

ജീവിതം തന്നെ ഒരു കാത്ത്തിരുപ്പല്ലേ...
എന്തായാലും ഹാപ്പി പ്രണയദിനം...

nandakumar February 14, 2010 11:03 AM  

very nice & beauty full frame
(aa cherivu onnu nereyaakkaamaayirunnu)

സിനോജ്‌ ചന്ദ്രന്‍ February 14, 2010 11:44 AM  

പ്രണയദിനാശംസകള്‍ .

Sarin February 14, 2010 5:12 PM  

nalla padam.i love the reflection of sunlight...

Anil cheleri kumaran February 14, 2010 6:22 PM  

ഗംഭീരം....!

ശിവ || Shiva February 14, 2010 6:57 PM  

ഏകാന്ത തീരമിതെന്നെ വിഷാദത്താ -
ലീലോക ജീവിതം വ്യര്‍ത്ഥമെന്നോതുന്നു
നിഷാദ മുനകളാലെന്നിണ വീണൊരീ
ലോകമിതെന്നുമെനിയ്ക്കു പാഴ് നീഡം

ഓളങ്ങള്‍ കാണുമ്പോളോര്‍മ്മകളോടുന്നു
പിന്നിലെ നല്ലൊരു കാലത്തിലേയ്ക്കിന്നു
കൊക്കുരുമ്മിക്കൊണ്ടു പങ്കുവെച്ചെത്രയോ
സ്നേഹത്തിന്‍ ബാക്കിയിവിടുണ്ടോ തേടട്ടെ .....

സ്നേഹപൂര്‍വ്വം ..............................:::രാജേഷ്‌ ശിവ

ശിവ || Shiva February 14, 2010 7:02 PM  

pls visit,

http://ekan.weebly.com

വാഴക്കോടന്‍ ‍// vazhakodan February 14, 2010 8:34 PM  

തനിച്ചായോ ഈ പ്രണയദിനത്തിലും?

അഭിജിത്ത് മടിക്കുന്ന് February 14, 2010 9:08 PM  

ഈ ദിനത്തില്‍ ഒറ്റയാനെ തിരയുകയാണോ ടീച്ചറേ?

നാടകക്കാരന്‍ February 14, 2010 11:59 PM  

വിരഹം പറയേണ്ടായിരുന്നു ....എന്തോ ഒരു വല്ലായ്മ പോലെ ഫീലു ചെയ്യുന്നു

mini//മിനി February 15, 2010 7:31 AM  

മരുപ്പച്ച|Maruppacha,
ബിലാത്തിപ്പട്ടണം,
ശ്രീ,
ജിമ്മി,
നന്ദകുമാർ,
സിനോജ് ചന്ദ്രൻ,
Sarin,
കുമാരൻ|kumaran,
Rajesh shiva|രാജേഴ് ശിവ,
വാഴക്കൊടൻ|vazhakodan,
അഭിജിത്ത് മടിക്കുന്ന്,
നാടകക്കാരൻ,
എല്ലാവർക്കും നന്ദി.
സാധാരണ കടൽ പക്ഷികളെ ഒറ്റക്ക് കാണാറില്ല. ആ ഒന്നിനെ കണ്ടപ്പോൾ തോന്നിയതാണ് വിരഹം.

സുമേഷ് | Sumesh Menon February 15, 2010 11:23 AM  

ഏകാന്തതയുടെ അപാര തീരം...

ജയരാജ്‌മുരുക്കുംപുഴ February 16, 2010 4:27 PM  

manoharam.........

വീകെ February 17, 2010 1:07 AM  

ഇണക്കിളിയെ സുനാമി കൊണ്ടു പോയോ...?!!
നല്ലൊരു സുവർണ്ണ തീരം...

ആശംസകൾ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com February 17, 2010 10:25 PM  

വര്ഷം മുഴുവന്‍ നാം മനുഷ്യര്‍ പകുത്തെടുത്തു.ഓരോ ദിനവും ഓരോ സ്പെഷ്യല്‍ . ഈയിടെ ഇതാ പ്രണയ ദിനവും! ഇത് പ്രണയ ദിനമല്ല. പണത്തിന്റെ ദിനമാണ്. കച്ചവട ദിനമാണ്. ആര്‍ത്തിയുടെ ദിനമാണ്

Sabu Hariharan February 19, 2010 4:24 AM  

നന്നായിരിക്കുന്നു..

mini//മിനി February 19, 2010 7:02 AM  

സുമേഷ്|Sumesh Menon,
Jayarajmurikkumpuzha,
വീ കെ,
തണൽ,
Sabu M H,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

poor-me/പാവം-ഞാന്‍ February 20, 2010 2:53 PM  

ഔട് ഓഫ് ഫ്രെയിമില്‍ ആയിപ്പോയ നീ എന്നു വരും അരികെ?

Kaippally April 30, 2010 2:08 PM  

ചിത്രമെന്നു തിട്ടമിട്ട്
വന്നു ഞാൻ കണ്ടാസ്വദിക്കുവാൻ
അർത്ഥമില്ലത്തൊരു വക്രദൃശ്യം
അത്രതന്നെ മറ്റൊന്നുമില്ല.

yousufpa April 30, 2010 11:12 PM  

എന്തൊ, ആ ഏകാന്തത ആസ്വദിക്കാനായില്ല .അത് കൊണ്ട് പ്രണയത്തിന്റെ വിരഹവും അറിഞ്ഞില്ല.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP