ആവണക്ക്... Recinus communis
Name : Recinus communis
Family : Euphorbiaceae
ആവണക്ക് വ്യാവസായികമായി കൃഷി ചെയ്യുന്നതു കൂടാതെ പാഴ്‌നിലങ്ങളിൽ കൂട്ടമായി വളരുന്നുണ്ട്. പട്ടണങ്ങളിലെ വഴിയോരങ്ങളിൽ ആവണക്ക് ചെടി പലപ്പോഴും കാണപ്പെടും. ഏതാണ്ട് നാല് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടികളിൽ വെള്ള, നീല, ചുവപ്പ് എന്നീ ഇനങ്ങളുണ്ട്.
Family : Euphorbiaceae
ആവണക്ക് വ്യാവസായികമായി കൃഷി ചെയ്യുന്നതു കൂടാതെ പാഴ്‌നിലങ്ങളിൽ കൂട്ടമായി വളരുന്നുണ്ട്. പട്ടണങ്ങളിലെ വഴിയോരങ്ങളിൽ ആവണക്ക് ചെടി പലപ്പോഴും കാണപ്പെടും. ഏതാണ്ട് നാല് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടികളിൽ വെള്ള, നീല, ചുവപ്പ് എന്നീ ഇനങ്ങളുണ്ട്.
നല്ല പച്ചനിറത്തിൽ വലിപ്പം കൂടിയ ഇലകളാണ്. പൂങ്കുലകൾ ശാഖാഗ്രങ്ങളിൽ കാണപ്പെടുന്നു.
പൂങ്കുലയിൽ ആൺപൂക്കളും പെൺപൂക്കളും വേറെ വേറെ ആയി കാണാം. പരാഗണം കഴിഞ്ഞാൽ പെൺപൂക്കളിൽ വിത്ത് ഉണ്ടാവുന്നു.
ആവണക്കിന്റെ ഉണങ്ങിയ വിത്തിൽ നിന്നാണ് ആവണക്കെണ്ണ നിർമ്മിക്കുന്നത്. ആവണക്കെണ്ണ വിരേചനം ഉണ്ടാക്കുന്നു. വാതം, ശരീരവേദന, എന്നിവ ഒഴിവാക്കാൻ ആവണക്കെണ്ണ സഹായിക്കുന്നു. ദഹനേന്ദ്രീയം ഗർഭാശയം മൂത്രാശയം എന്നീ അവയവങ്ങൾ ശുദ്ധീകരിക്കാൻ ആവണക്കെണ്ണക്ക് കഴിയും. നീരും സന്ധിവേദനയും ഉള്ള ഭാഗത്ത് ആവണക്കില ചൂടാക്കി വെച്ച്‌കെട്ടുന്നത് സുഖം പ്രാപിക്കാൻ സഹായിക്കും. തളിരില നെയ്യിൽ വറുത്ത് തിന്നാൽ നിശാന്ധത ഒഴിവാക്കാം. ആവണക്കിന്റെ വേര് കഷായംവെച്ച് ചൂടുപാലൊഴിച്ച് കുടിച്ചാൽ വയറുവേദന ശമിക്കും.
3 comments:
ഇതില്‍ നിന്നല്ലേ പെട്രോള്‍ ഉണ്ടാക്കാം എന്ന് പറയുന്നത് .
ആവണക്കെണ്ണകൊണ്ട് വയറിളക്കുന്നത് ആയുർവേദത്തിൽ വിധിച്ചിട്ടുള്ള ഒരു ചികിൽസാരീതി ആണ്.
ചികിൽസ ആയി മാത്രമല്ല ആരോഗ്യമുള്ളവരും ഒരു പ്രത്യേക കാലപ്രമാണത്തിൽ വയറിളക്കുന്നത് നല്ലതാണ്.
(ഇപ്പറയുന്നത് ആയുർവേദപ്രകാരം ആണ്- തൊലിപ്പുറമെ കൂടി ഒന്നും ആഗിരണം ചെയ്യില്ല , അങ്ങനെ ആയിരുന്നെങ്കിൽ എരുമയുടെ അകം മുഴുവൻ ചളി ആയിരുന്നിരിക്കണംല്ലൊ എന്ന തരം വാദക്കാർക്കുള്ളതല്ല)
ആവണക്കില, പച്ചമഞ്ഞൾ, ജീരകം ഇവ അരച്ച് ധാരോഷ്ണമായ പശുവിൻ പാൽ കൂട്ടി കഴിക്കുന്നത് വൈറൽ മഞ്ഞപ്പിത്തതിൽ വളരെ ഫലപ്രദം ആണ്.
കോക്സ്സാക്കി വൈറസ് പോലെ ഉള്ളവ മയൊകാർഡൈറ്റിസ് ഉണ്ടാക്കുന്ന ചില സന്ദർഭങ്ങളിലും ഈ ചികിൽസ ഉപയോഗിച്ചു നോക്കാവുന്നതെ ഉള്ളൂ.
അതുകൊണ്ടു തന്നെ ആരോഗ്യമുള്ളവർ ഒരു നിശ്ചിതകാലാവധിയിൽ ആവണക്കെണ്ണ കൊണ്ട് വയറിളക്കുവാൻ പണ്ടുള്ളവർ ഉപദേശിച്ചിരുന്നത് യുക്തിഭദ്രമാണെന്നു മാനസിലാക്കാമല്ലൊ
ചിത്രത്തിൽ കാണുന്നത് ആവണക്കിന്റെ കായ മൂത്ത് ഉണങ്ങുന്നതിന് മുൻപുള്ള ഫോട്ടോയാണ്. ഉണങ്ങിയ ഫലങ്ങളുടെ ഫോട്ടോ എടുത്തത് ക്ലാരിറ്റി കുറഞ്ഞതിനാൽ ഇവിടെ കൊടുത്തിട്ടില്ല.
ഔഷധസസ്യങ്ങളുടെ ചിത്രങ്ങളിൽ കൊടുക്കുന്ന വിവരങ്ങൾ പലതും ‘ഡോ. എസ്. നേശമണി’യുടെ ‘ഔഷധസസ്യങ്ങൾ’ എന്ന പുസ്തകത്തിലുള്ളതാണ്. കൂടാതെ ഗൂഗിളിൽ സേർച്ച് ചെയ്യാറും ഉണ്ട്.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage-,
താങ്കളുടെ ആവണക്കിന്റെ പോസ്റ്റ് കൂടി വായിച്ചിരുന്നു.
Post a Comment