6/29/10
6/23/10
മാൻഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ...Mangroves
‘സ്വാഗതം’
ദേശീയപാതയിൽ വളപട്ടണം പുഴയുടെ വടക്കെ കരയിൽ കിഴക്ക് ഭാഗത്തായി കാണാം;
കണ്ടൽവനങ്ങൾക്കിടയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒരു ഉല്ലാസ പാർക്ക്.
വളപട്ടണം പാലത്തിന്റെ അടിവശത്തുകൂടി അല്പം നടന്നാൽ പാർക്കിലേക്ക് കടക്കാനുള്ള മരപ്പലക പാകിയ പാലത്തിൽ എത്താം
പാർക്കിലേക്ക് പ്രവേശിച്ചാൽ നേരെ മുന്നിൽ കാണുന്ന ദൃശ്യം
സഞ്ചാരികൾക്ക് വിവിധ വശങ്ങളിലേക്ക് നടക്കാനായി ഭംഗിയുള്ള മരപ്പാലങ്ങൾ കെട്ടിയിരിക്കുന്നു
വൃത്തിയുള്ള പരിസരം, നടപ്പാതക്ക് താഴെ ജലത്തിൽ മത്സ്യക്കുഞ്ഞുങ്ങൾ. അവയെ നോക്കി ഏകാന്തതയിൽ വളരെ നേരം ചെലവഴിക്കാം
വളപട്ടണം പുഴയുമായി ഒരു അഭിമുഖം; ഇവിടെ നിന്നാൽ രാവിലെ സൂര്യോദയവും വൈകുന്നേരം സൂര്യാസ്തമയവും പുഴയുടെ പശ്ചാത്തലത്തിൽ കാണാം
പാലത്തിലൂടെ ചീറിപ്പായുന്ന വാഹനക്കാഴ്ച
പുതിയതായി നട്ടു വളർത്തുന്ന കണ്ടൽചെടികൾ; ഒപ്പം പുഴയുടെ അക്കരെയുള്ള ദൃശ്യം
ആഴം കുറഞ്ഞ ജലത്തിലൂടെ, ചെടികൾക്കിടയിലൂടെ, സ്വയം തുഴഞ്ഞ് പോകാനുള്ള ഉല്ലാസ ബോട്ടുകൾ യാത്രക്കാരെ കാത്തിരിക്കുന്നു
കാലപ്പഴക്കം കൊണ്ട് കണ്ടൽച്ചെടിക്ക് വന്ന രൂപമാറ്റം, പിന്നിൽ നടപ്പാത
വെള്ളത്തിലേക്ക് താഴ്ന്നിറങ്ങുന്ന താങ്ങുവേരുകൾ; മത്സ്യങ്ങളുടെ പ്രജനനകേന്ദ്രം
ഓളങ്ങൾചേർന്ന് കണ്ടൽസസ്യങ്ങൾക്കിടയിൽ വരച്ച ചിത്രങ്ങൾ
Posted by mini//മിനി at 7:57 AM 37 comments
6/16/10
അനന്തശയനം
ഒരു രാത്രി ഏതാനും മണിക്കൂർ മാത്രം വിടർന്ന് സുഗന്ധം പരത്തുന്ന പൂവ്,,,
‘അനന്തശയനം’ ;
വിടരാനായി കാത്തിരിക്കുന്ന പൂമൊട്ടുകൾ, സമയം 5.00 p.m
ഒരു പൂക്കാലത്തിനായി ഒരു വർഷം കാത്തിരിക്കുന്ന, ഇലകളില്ലാത്ത, എന്നാൽ ഇലകളെപ്പോലെ പച്ചനിറമുള്ള കാണ്ഡങ്ങളോടു കൂടിയ സസ്യം;
ഒരു പൂക്കാലത്തിനായി ഒരു വർഷം കാത്തിരിക്കുന്ന, ഇലകളില്ലാത്ത, എന്നാൽ ഇലകളെപ്പോലെ പച്ചനിറമുള്ള കാണ്ഡങ്ങളോടു കൂടിയ സസ്യം;
മഴത്തുള്ളികളിൽ കുളിച്ച ഞങ്ങൾ ഇരട്ടകൾ വിടരാൻ പോവുകയാണ്, 8.11 p.m
എന്റെ നാട്ടിൽ അറിയപ്പെടുന്ന പേര്.
…അനന്തശയനം… ;
എന്റെ നാട്ടിൽ അറിയപ്പെടുന്ന പേര്.
…അനന്തശയനം… ;
ഇനി ഞങ്ങൾ ഒന്ന് കൺതുറക്കട്ടെ,,, 8.12 p.m
നിശാഗന്ധിയെന്ന് അറിയപ്പെടുന്ന സസ്യം;
എങ്ങനെയുണ്ട് എന്റെ സൌന്ദര്യം?
എന്റെ പിന്നിൽ ഒരാൾ കൂടിയുണ്ട്, 9.23 p.m
ഇഗ്ലീഷുകാർ ഈചെടിയെ'Dutch mans Pipe', 'Queen of the Night' എന്നൊക്കെ വിളിക്കുന്നു.
ഒന്നടുത്ത് വന്ന് നോക്കിയാട്ടെ;
ഇന്ന് രാത്രി ഏതാനും മണിക്കൂർ മാത്രമേ ഇങ്ങനെ കാണുകയുള്ളു, 9.23 p.m,
സംസ്കൃതത്തിൽ ബ്രഹ്മകമലം എന്നും പറയുന്നു.
ഈ വെളിച്ചത്തിന്റെ ഒരു തിളക്കം 9.47 p.m
Family:
Cactaceae
ശ്രദ്ധിച്ചു നോക്കിയാൽ ഉള്ളിൽ പുത്തൻ ഡിസൈൻ കാണുന്നുണ്ടോ?
ശരിക്കും ഒരു ‘അനന്തശയനം’
6/11/10
മഴ പെയ്തപ്പോൾ കുമിളുകൾ വരവായി
ഇടിയും മഴയും വന്നപ്പോൾ തൊടിയിൽ കുമിളുകൾ
കാണാൻ നല്ല ഭംഗിയുള്ള കുമിളുകൾ
ഭംഗിയുണ്ടെങ്കിലും തിന്നാൻ ധൈര്യം പോര.
Posted by mini//മിനി at 6:42 AM 25 comments
6/4/10
ഓർമ്മച്ചെപ്പ് തുറന്നപ്പോൾ
കുട്ടിക്കാലത്ത് കാടുകളിലും കാവുകളിലും ചുറ്റിനടക്കുമ്പോൾ തലക്കു മുകളിൽ നോക്കിയാൽ മാമ്പഴത്തോടൊപ്പം കാട്ടുമരങ്ങളിൽ കാണപ്പെടുന്ന ഒരു അപൂർവ്വ ദൃശ്യം-
കൊട്ടക്ക
ഇതിനുള്ളിലെ കറുത്ത വിത്തുകൾ പച്ചയായും വറുത്തും തോട്പൊളിച്ച് തിന്നാൻ നമ്മൾ കുട്ടികൾ തമ്മിൽ മത്സരിച്ചിരുന്നു.
Posted by mini//മിനി at 7:20 AM 23 comments
Subscribe to:
Posts (Atom)