അനന്തശയനം
ഒരു രാത്രി ഏതാനും മണിക്കൂർ മാത്രം വിടർന്ന് സുഗന്ധം പരത്തുന്ന പൂവ്,,,
‘അനന്തശയനം’ ;
വിടരാനായി കാത്തിരിക്കുന്ന പൂമൊട്ടുകൾ, സമയം 5.00 p.m
ഒരു പൂക്കാലത്തിനായി ഒരു വർഷം കാത്തിരിക്കുന്ന, ഇലകളില്ലാത്ത, എന്നാൽ ഇലകളെപ്പോലെ പച്ചനിറമുള്ള കാണ്ഡങ്ങളോടു കൂടിയ സസ്യം;
ഒരു പൂക്കാലത്തിനായി ഒരു വർഷം കാത്തിരിക്കുന്ന, ഇലകളില്ലാത്ത, എന്നാൽ ഇലകളെപ്പോലെ പച്ചനിറമുള്ള കാണ്ഡങ്ങളോടു കൂടിയ സസ്യം;
മഴത്തുള്ളികളിൽ കുളിച്ച ഞങ്ങൾ ഇരട്ടകൾ വിടരാൻ പോവുകയാണ്, 8.11 p.m
എന്റെ നാട്ടിൽ അറിയപ്പെടുന്ന പേര്.
…അനന്തശയനം… ;
എന്റെ നാട്ടിൽ അറിയപ്പെടുന്ന പേര്.
…അനന്തശയനം… ;
ഇനി ഞങ്ങൾ ഒന്ന് കൺതുറക്കട്ടെ,,, 8.12 p.m
നിശാഗന്ധിയെന്ന് അറിയപ്പെടുന്ന സസ്യം; എങ്ങനെയുണ്ട് എന്റെ സൌന്ദര്യം?
എന്റെ പിന്നിൽ ഒരാൾ കൂടിയുണ്ട്, 9.23 p.m
ഇഗ്ലീഷുകാർ ഈചെടിയെ'Dutch mans Pipe', 'Queen of the Night' എന്നൊക്കെ വിളിക്കുന്നു.
ഒന്നടുത്ത് വന്ന് നോക്കിയാട്ടെ;
ഇന്ന് രാത്രി ഏതാനും മണിക്കൂർ മാത്രമേ ഇങ്ങനെ കാണുകയുള്ളു, 9.23 p.m,
സംസ്കൃതത്തിൽ ബ്രഹ്മകമലം എന്നും പറയുന്നു.
ഈ വെളിച്ചത്തിന്റെ ഒരു തിളക്കം 9.47 p.m
Family:
Cactaceae
ശ്രദ്ധിച്ചു നോക്കിയാൽ ഉള്ളിൽ പുത്തൻ ഡിസൈൻ കാണുന്നുണ്ടോ?
ശരിക്കും ഒരു ‘അനന്തശയനം’
34 comments:
ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി
വീണാധരി ശാതോദരി
പാഹിമാം പാഹിമാം പരിപാഹിമാം
nannayitundu
thanks for sharing
ഇത് നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലാ..
ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞു..
നന്ദി ടീച്ചറെ....
നല്ല ചിത്രം.
ബ്രഹ്മകമലം എന്നത് ഇതിന്റെ പേരണെന്നറിയില്ലായിരുന്നു.
ഇതിൽ അനന്തശയനം കാണാം എന്നറിയാമായിരുന്നു.
ആഹാ നന്നായിട്ടുണ്ട്, ഇഷ്ട്ടയി
ഞാനും ഈ പൂവ് നേരിൽ കണ്ടിട്ടില്ല. പല പ്രാവശ്യം ഇതിന്റെ ചെടി കൊണ്ടുവന്ന് നട്ടുപിടിപ്പിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ നിരാശയായിരുന്നു ഫലം.
ഫോട്ടോ ഇഷ്ടമായി
നല്ല പോട്ടം, ഞാനിതു നേരിട്ടു കണ്ടിട്ടുണ്ട്,
ഇതിനെഞങ്ങള്‍ നിശാഗന്ധി എന്നാണു വിളിക്കുന്നത്.
എന്താ സൌന്ദര്യം ആ ഇരട്ടകള്‍ക്ക് . ഇതിന്റെ സുഗന്ധവും അതീവഹൃദ്യമാണ്.
പടത്തിനു നന്ദി
so pretyyy
ആ പൂവിന്റെ മണം ഇവിടം വരെ എത്തി
പ്രകൃതിയുടെ ഈ മനോഹാരിതയേക്കാള്‍ മനോഹരമായ ഒരു സൌന്ദര്യം ഏതു കലാകാരന് സൃഷ്ടിക്കനാവും....?
അത് മനോഹരമായി തന്നെ പകര്‍ത്തിയ ടീചെറിനും അഭിനന്ദനങ്ങള്‍..
നല്ല ചിത്രങ്ങൾ. വേൾഡ് കപ്പ് ഇല്ലായിരുന്നെങ്കിൽ മൂന്ന് ദിവസം മുൻപ് ഞാൻ ഇതുപോലൊരു ചിത്രം പോസ്റ്റിയേനെ. പൂ വിടർന്നു തുടങ്ങിയതു പറയാൻ വിളിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല.
അപ്പോള്‍ ഇതല്ലേ നിശാഗന്ധി?? ഞാന്‍ ഇത്രയും കാലം ഇതതാണെന്ന് കരുതിയാ കഴിഞ്ഞത്! നല്ല വിവരണാത്മക പടങ്ങള്‍. താങ്ക്യു.
എന്റെ വീട്ടിൽ ധാരാളം ഉണ്ടായിരുന്നചെടിയാണിത് ഇപ്പൊ ഒന്നു പോലും കാണാനില്ല എന്തായാലും അടിപൊളിയായിട്ടുണ്ട്
ടിച്ചറെ,
നിശാഗന്ധിയെ നേരിട്ട് കണ്ടിട്ടില്ല.
നല്ല ചിത്രങ്ങൾ, അവസാനത്തെ ചിത്രം, അൽപ്പം കളർ കൂടിയോന്നോരു സംശയം.
soooooooper.
അടിപൊളി..ഈ പൂവ് വിരിയുന്നത് രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്.
അല്ലെങ്കിലും നിശാഗന്ധി ഒരു അത്ഭുതം തന്നെയാണ്..
നിശാഗന്ധി വിടരുന്നത് ഇപ്പോൾ ഞാനും കണ്ടു, ചിത്രങ്ങളിൽക്കൂടിയാണെങ്കിലും..
നന്ദി,
ഒത്തിരി റിസ്കെടുത്തുകാണും ഈ ഫോട്ടോകളെടുക്കാൻ അല്ലേ.., നന്നായിട്ടുണ്ട്,
അഭിനന്ദനങ്ങൾ..
വഷളൻ|vashalan-,
ഗാനത്തിനു മുന്നിൽ നമോവാകം.
Sarin-, Naushu-, Kalavallabhan-, കൂതറHashim-, ബിന്ദു കെ പി-, സന്ദീപ് കളപ്പുരയ്ക്കൽ-, ഇൻഡ്യാഹെറിറ്റേജ്:Indiaheritage-, anitha-, ഒഴാക്കൻ-, ഏ.ആർ.നജീം-, പ്രതി-, ഏറനാടൻ-, നാടകക്കാരൻ-, Sulthan|സുൽതാൻ-, നിരാശകാമുകൻ-, കമ്പർ-, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഈ ‘ബ്രഹ്മകമലം’ എന്ന പേര് ഹിമാലയ താഴ്വരകളിൽ വളരുന്ന മറ്റൊരു പൂവിനു കൂടിയുണ്ട്. മലയാളത്തിൽ നിശാഗന്ധി എന്നറിയപ്പെടുന്ന ഈ പൂവിന് ഉത്തര കേരളത്തിൽ (മലബാറിൽ) അനന്തശയനം എന്ന് വിളിക്കുന്നു. അർദ്ധരാത്രിയിൽ വിടരുന്നു എന്ന് പറയുന്നുണ്ടെങ്കിലും എന്റെ വീട്ടിൽ അല്പം നേരത്തെ വിടരാറുണ്ട്. ഓടുവിലത്തെ ചിത്രം ക്രോപ്പ് ചെയ്തതാണ്. പിറ്റേന്ന് രാവിലെ കഴിത്തു ഞെരിച്ച രണ്ട് കോഴിക്കുഞ്ഞുങ്ങളെ പോലെ, വാടിയ പൂക്കളുടെ ഫോട്ടോ എടുക്കാൻ മനസ്സ് അനുവദിച്ചില്ല. അഭിപ്രായങ്ങൾക്ക് നന്ദി.
ചിത്രങ്ങള്‍ ഒന്നാന്തരം ടീച്ചറെ. ഒപ്പം അറിവിന്റെ നുറുങ്ങുകളും. ഞാനീ പുഷ്പം കാണുന്നതിപ്പോള്‍ മാത്രം.
അഭിനന്ദനങ്ങള്‍..
നിശാഗന്ധി വിടരുന്നത് ചിത്രങ്ങളിൽക്കൂടിയാണെങ്കിലും ഞാനും കണ്ടു..
നന്ദി..
നിശാഗന്ധി എന്റെ വീട്ടിലും ഉണ്ട്. വിരിയുന്നതിനു മുന്‍പുള്ള ചിത്രം എടുത്തിട്ടുണ്ട്. വിരിഞ്ഞുനില്‍ക്കുന്നത് എടുക്കണമെങ്കില്‍ രാത്രി 10-12 മണിയെങ്കിലുമാകും.
റ്റീച്ചര്‍ ഞാന്‍ ഇതിന് നിശാഗന്ധി എന്നു മാത്രമേ കേട്ടിട്ടുള്ളൂ, വിടര്‍ന്ന പൂവ് ഏകദേശം 1.30 ഓടു കൂടി വാടാന്‍ തുടങ്ങും, ഇതിനെ ചുറ്റിപ്പറ്റി ചില അന്ധവിശ്വാസങ്ങള്‍ കൂടി ഉണ്ട് , അതുകൊണ്ടുതന്നെ ചിലര്‍ ഇത് വളര്‍ത്താറില്ല,
@ബിന്ദു :- നടുന്നതിന് ഇതിന്റെ ഇല ഒടിച്ചു മണ്ണില്‍ കുത്തി നിറുത്തിയാല്‍ മതി , അതായത് തുമ്പ് മുകളിലേക്ക് വരുന്ന വിധത്തില്‍ മുറിഭാഗം മണ്ണില്‍ കുത്തി നിറുത്തിയാല്‍ മതി. ചിലപ്പോള്‍ ഒരു നാമ്പ് വരുവാനായി 6 മാസം വരെ എടുത്തേക്കാം, മണ്ണില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞിരിക്കണം
നിശാ ഗന്ധി പൂക്കുമ്പോള്‍ യക്ഷികള്‍ വരുമെന്നൊക്കെ കേട്ടിട്ടുണ്ട്..അന്ന് അന്ധ വിശ്വാസമാണെന്നാണ് കരുതിയിരുന്നത്...“പഷ്ക്കെ” ഇപ്പോള്‍ അത് സത്യമാണെന്ന് മനസ്സിലായി!!!!
ചിത്രങള്‍ക്ക് നന്ദി,വിവരണങള്‍ക്കും...
So nice
നിശാഗന്ധീ നീയെത്ര ധന്യ..!
അടിപൊളി. എന്റെ വീട്ടില്‍ വിരിയാറുണ്ട് , പക്ഷെ കാണാന്‍ ഞാന്‍ ഉണ്ടാകാറില്ല. ഇങ്ങനെയെങ്കിലും കാണാന്‍ പറ്റിയല്ലോ ..ഡാങ്ക്സ്
ആ ഹാ......!! :)
ബിജുകുമാർ-, റ്റോംസ് കോനുമഠം-, krish|കൃഷ്-, മോഹനം-, poor-me/പാവം-ഞാൻ-, അഭി-, കുമാരൻ|kumaran-, ഹേമാംബിക-, ഹംസ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇതു കണ്ടാവാം, കവി കാളിദാസൻ പാടിയത്..
‘പൂവിനുള്ളിൽ പൂവിരിയും...’
Sabu M H-,
നന്ദി വളരെ നന്ദി.
അനന്ദശയനത്തിന്റെ ഫോട്ടോകൾ നന്നായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് നനവിൽ ഇവ വിരിഞ്ഞിരുന്നു...
superb
superb...
Post a Comment