എരുക്ക്...Calotropis
Name : Calotropis gigantia
Family : Asclepiadaceae
വിജനമായ പ്രദേശങ്ങളിലെ പാഴ്നിലങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടിയായി വളരുന്നു. സമ്മുഖമായി വിന്യസിച്ച ഇലകളും തണ്ടും ഒടിച്ചാൽ രൂക്ഷമായ ഗന്ധമുള്ള വെളുത്ത കറ ഊറിവരും. ശാഖാഗ്രങ്ങളിലുള്ള പൂങ്കുലകളിൽ അനേകം പൂക്കൾ കാണാം. പാകമായ വിത്തുകൾക്ക് സിൽക്ക്പോലുള്ള രോമങ്ങൾ ഉള്ളതിനാൽ വായുവിൽ പറന്ന് വിത്ത്‌വിതരണം നടക്കുന്നു.
എരുക്കിന്റെ പൂവ്, കായ, ഇല, തണ്ട്, വേര് എന്നിവയെല്ലാം ഔഷധ പ്രാധാന്യമുള്ളവയാണ്. ചൊറി, പുഴുക്കടി, തുടങ്ങിയ അനേകം ത്വക്ക്‌രോഗങ്ങൾക്ക് ഔഷധമായി എരുക്കിന്റെ കായയും ഇലയും ഉപയോഗിക്കുന്നു. ശ്വാസം മുട്ടലിന് ശമനമുണ്ടാവാൻ എരുക്കിന്റെ പൂവ് ഉണക്കിപൊടിച്ച് ഉപയോഗിക്കുന്നു. വാതരോഗങ്ങൾക്കുള്ള മരുന്ന് നിർമ്മാണത്തിന് എരുക്കിന്റെ വേര് ഉപയോഗിക്കുന്നു.
ജലലഭ്യത കുറഞ്ഞ ഇടങ്ങളിലും തീരപ്രദേശങ്ങളിലും എരുക്ക് വളർന്ന് പുഷ്പിക്കുന്നത് കാണാം. കേരളത്തിൽ സാധാരണയായി രണ്ട്‌തരം എരുക്ക് കാണാം. ഒന്ന് വെള്ള നിറമുള്ള പൂവ് ഉള്ളതും മറ്റൊന്ന് ചുവപ്പ് കലർന്ന പൂവുള്ളതും.
9 comments:
erukkin poovu kollaam.
ithaanu alle erukk ....ishttam poole kandittundu peru ariyillayirunu
ഇതിന്റെ പൂവുപയോഗിച്ചല്ലെ കൊച്ചിലത്തെ കളി.
വലിയവര്‍ പകിട കളിക്കും കുട്ടികള്‍ എരുക്കിന്‍ പൂവുരുട്ടി കളിക്കും
എരുക്കിൻ പൂ കൊണ്ടുള്ള കളികൾ ഞങ്ങൾ കളിക്കുമായിരുന്നു.. പിന്നെ കാലിൽ വേലിക്കലെ മുള്ളു കൊണ്ടാൽ എടുക്കാനായി ഇതിന്റെ കറ ഒഴിച്ചാൽ മതി. തന്നെ കക്കി പോരും..
കുട്ടിക്കാലത്ത് ഞങ്ങളിതിന്റെ പൂക്കളെ സായിപ്പും മദാമ്മേം ന്ന് പറയാറുണ്ടായിരുന്നു. കാലിന്റെ അടിയിൽ നിലത്തു കുത്തുമ്പോഴൊക്കെ വേദനയുണ്ടെങ്കിൽ എരുക്കിലയിൽ എന്തെങ്കിലും തൈലം പുരട്ടി തീയിൽ ഒന്നു വാട്ടി ഒരു പാറക്കല്ലിനു മുകളിൽ വെച്ച് കാലടി അമർത്തി ചവിട്ടിയാൽ കുറച്ചു ദിവസം കൊണ്ട് മാറും. അസഹ്യവും വിട്ടുമാറില്ലെന്നു കരുതിയതുമായ വേദന മാറിയ ഒരു അനുഭവസ്ഥനാണ് ഞാൻ.
.........................................
എരുക്കിന്‍ തയ്യേ നിന്നുടെ ചാരേ
മതിലു കെട്ടിയതാരാണ്
മതിലു കെട്ടിയതാരാണ്
എരുക്കിന്റെ പൂവ് ഒന്നൊഴിയാതെ പറിച്ചെടുത്ത് ഞാനും കൂട്ടുകാരും ചേർന്ന് കുട്ടിക്കാലത്ത് കളിക്കാറുണ്ട്. അക്കാലത്ത് വീട് കടൽതീരത്ത് ആയതിനാൽ ഇഷ്ടം പോലെ എരിക്കിൻ പൂവ് കിട്ടുമായിരുന്നു.
ഈ ഫോട്ടോകൾ മൂന്നും മൂന്ന് സ്ഥലത്ത് നിന്ന് മൂന്ന് തവണ ആയി എടുത്തതാണ്.
ജനാർദ്ദനൻ മാസ്റ്ററെ അത് കടൽതീരത്ത് ടൂറിസ്റ്റ് കോട്ടേജ് പണിതപ്പോൾ(ഞാനല്ല) മതിൽ കെട്ടിയതാണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നൈസ്...
എനിക്ക് പല പൂക്കളുടെയും പേര് അറിയില്ല....ഫോട്ടോ എടുക്കാറുണ്ടെങ്കിലും
എരുക്കിന്‍ പൂവിന്റെ മറ്റൊരു പ്രധാന കാര്യം പറയാന്‍ വിട്ടുപോയി ലേഖിക. എരുക്കിന്‍ പൂവ് ശിവ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ്.
എന്റെ വീടിന്റെ അടുത്ത കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് ധാരാളം എരുക്ക് ഉണ്ട്. ചെറുപ്പത്തില്‍ പള്ളിപ്പറമ്പിലെ ശവക്കോട്ടയില്‍ ധാരാളം കണ്ടിരുന്നു. അന്നൊന്നും എരുക്കിന്റെ ഔഷധ പ്രാധാന്യവും ശിവന്റെ ഇഷ്ടമൊന്നും മനസ്സിലാക്കിയിരുന്നില്ല.
ഏതായാലും വളരെ നല്ല പോസ്റ്റ്.
greetings from trichur
Post a Comment