A,B നിലവറ തേടി പോണോരെ,,,
‘തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം’ ക്ഷേത്രക്കുളത്തിനിക്കരെ നട്ടുച്ച നേരത്തെ ഒരു ദൃശ്യം, മോളിലൊരുത്തൻ ഇരിക്കുന്നത് ഇപ്പോഴാ കണ്ടത്.
ഇവിടെ നിധിയുണ്ടെന്ന് കേട്ടു, കുളത്തിനടിയിൽ നമ്മളൊന്ന് മുങ്ങിനോക്കട്ടെ,
ഞങ്ങളിതെത്ര മുങ്ങി നോക്കിയതാ, ഇപ്പൊഴും തുടരുന്നു,
ക്ഷേത്രത്തിന്റെ വടക്കുഭാഗം
അകലെ നിന്നും ക്ഷേത്രഗോപുരത്തിന്റെ മുൻവശം കാണാം,
സന്ധ്യനേരത്ത് അകലെനിന്നും ഒരു ദൃശ്യം
സൂര്യൻ പിന്നിലേക്ക് ഒളിക്കുമ്പോൾ ആളുകളുടെ എണ്ണം കൂടിവരുന്നു, മനുഷ്യവർഗ്ഗങ്ങളും ഭാഷകളും എത്രയുണ്ടെന്ന് ഇവിടെ എത്തിയാൽ അറിയാം.
ഞങ്ങളിതെത്ര മുങ്ങി നോക്കിയതാ, ഇപ്പൊഴും തുടരുന്നു,
ക്ഷേത്രത്തിന്റെ വടക്കുഭാഗം
അകലെ നിന്നും ക്ഷേത്രഗോപുരത്തിന്റെ മുൻവശം കാണാം,
സന്ധ്യനേരത്ത് അകലെനിന്നും ഒരു ദൃശ്യം
സൂര്യൻ പിന്നിലേക്ക് ഒളിക്കുമ്പോൾ ആളുകളുടെ എണ്ണം കൂടിവരുന്നു, മനുഷ്യവർഗ്ഗങ്ങളും ഭാഷകളും എത്രയുണ്ടെന്ന് ഇവിടെ എത്തിയാൽ അറിയാം.
21 comments:
നിലവറയുണ്ടെന്നും നിധിയുണ്ടെന്നും കേട്ട് പദ്മനാഭസ്വാമിക്ഷേത്രത്തിൽ പോയി. അകത്തും പുറത്തുമായി ചുറ്റിക്കറങ്ങിയിട്ടും നിധി പോയിട്ട് നിലവറ പോലും കണ്ടില്ല.
പിന്നെ ഞാൻ,,
ശ്രീ പദ്മനാഭനെ കണ്ടു.
ഇത്രയും ഫോട്ടോകൾ മാത്രമേ ഒപ്പിക്കാൻ പറ്റിയുള്ളു.
ആദ്യമേ നിധി എവിടെ എന്നായിരുന്നു ചിന്ത അല്ലേ ... പദ്മനാഭന്‍ പിന്നെ ....
സുന്ദരം, നനായിരിക്കുന്നു , ഫോട്ടോഗ്രാഫി അറിയുമോ
ആ കുളത്തിലൊന്നു മുങ്ങി നോക്കിയിരുന്നെങ്കിൽ ഒരു പക്ഷേ, ഇനിയും തുറന്നിട്ടില്ലാത്ത ആ നിലവറയിലേക്ക് ഒരു വഴി തുറന്നു കിട്ടിയേനേ...!!
പാവം! നിധി പരതാനെത്തിയ പക്ഷികൾ വെള്ളത്തിൽ പരതി. മനുഷ്യർ ആകാശത്ത് പരതി.നിലവറ നിലത്താണ്. മണ്ണിൽ പരതാത്തതെന്ത്?
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്ന സാറിനെ കാണാൻ ഇങ്ങനെ അമ്പലങ്ങളിലൊന്നും പോണ്ട. സാറിവിടൊക്കെ നിറഞ്ഞു നിൽപ്പല്ലേ? പിന്നെ നിധിയൊക്കെ സാറിനു വെറും ലോഹങ്ങൾ മാത്രം.എല്ലാം സാറുണ്ടാക്കിയത്.
പപ്പനാവാ, മരപ്രഭോ...
എന്റെ ജന്മനാട്ടില്‍, അതായത്, ഞങ്ങളുടെ അതേ വില്ലേജില്‍, ഭഗവാന്‍ സ്വസ്ഥമായി കിടക്കുന്നു. ഒരു അല്ലലുമില്ലാതെ...
കുളത്തിനു അടിയില്‍ തപ്പിയിട്ട് വലിയ കാര്യമൊന്നുമില്ല. പത്തു പതിനഞ്ചു വര്ഷം മുമ്പ് പദ്മതീര്‍ത്ഥം മുഴുവന്‍ വറ്റിച്ചു ഞങ്ങള്‍ വൃത്തിയാക്കിയതാണ്.
പടങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷെ, തിരുവന്തോരത്തിന്റെ, പ്രത്യേകിച്ച് പപ്പനാവന്റെ ആസ്ഥാനത്തിനു അല്പം ചുവന്ന നിറമായിരുന്നു കൂടുതല്‍ അനുയോജ്യം (ചുവപ്പ്, കമ്മ്യൂണിസ്റ്റ് ചുവപ്പല്ല, സായം സന്ധ്യയുടെ ചുവപ്പാണ്).
Hi Mini,
Well captured pics.
Keep it up.
Padmanaabha swaamiyekkurichulla katha ini baaki, ennathekku prathekshikaamo
ento. yethaayaalum kaathirikkunnu
nanni
namaskaaram
Philip
അതു കൊള്ളാമല്ലോ. അദ്ദേഹം ഉറങ്ങുകയല്ലേ
എന്ന് വിചാരിച്ചാ എല്ലാവരും നിധി നോക്കിക്കളയാം എന്നു കരുതുന്നത്. ഉറങ്ങുന്ന ആളെ ശല്യപ്പെടുത്താമോ?
ഒപ്പിച്ച ഫോട്ടൊയൊക്കെ കൊള്ളാമല്ലോ ടീച്ചർ. അഭിനന്ദനങ്ങൾ.
ആദ്യ രണ്ടു ഫോട്ടോയുടെ അടിക്കുറിപ്പ്കണ്ടു ഞെട്ടി.
ഈ ചേച്ചീടെ ഒരു കാര്യം!
ഹഹഹ..!
സൂപ്പറായി കേട്ടോ.
അല്ലാ..മിനി ടീച്ചർ എന്നാ ഇവിടെ വന്നേ? നിധിയും തേടി ഞാനും കൂട്ടരും അവിടെയൊക്കെത്തന്നെയുണ്ടായിരുന്നേ...മേത്തൻ മണിയുടെ കീഴേ......ഒന്ന് വിളിക്കാമായിരുന്നു.നിലവറയിലേക്കുള്ള വഴി പറഞ്ഞു തരാമായിരുന്നൂ....നല്ല ചിത്രചിത്രീകരണം..എല്ലാ ഭാവുകങ്ങളും...
ചന്തു സാറേ, സത്യത്തില്‍ മേത്തന്‍ മണി http://en.wikipedia.org/wiki/Methan_mani തിരുവന്തോരത്ത് ടൂറിസ്റ്റുകള്‍ ആയിട്ട് എത്തുന്ന അധികം ആരും ശ്രദ്ധിക്കാത്ത ഒരു സംഭവമാണ്. അതിനു വേണ്ടത്ര പ്രാധാന്യം ആരും കൊടുത്തു കാണുന്നില്ല. നമ്മുടെയൊക്കെ കുട്ടിക്കാള്‍ കൌതുകങ്ങളില്‍ ഏറ്റവും വലുത് സത്യത്തില്‍ പദ്മനാഭ സ്വാമി ക്ഷേത്രം ആയിരുന്നില്ല, ഈ മേത്തന്‍ മണിയും, പിന്നെ, ഇപ്പോള്‍ കിഴക്കേ കോട്ട വാതിലിനു അടുത്തുള്ള ഹന്റെക്സ് നിലനില്‍ക്കുന്നിടത്തുണ്ടായിരുന്ന നല്ല പൂരി മസാല കിട്ടുന്ന 'പോറ്റി' ഹോട്ടലും ആയിരുന്നു. (പഴയ തിരുവന്തോരത്തെ എല്ലാ വെജിറ്റേറിയന്‍ ഹോട്ടലും 'പോറ്റി' ഹോട്ടല്‍ ആയിരുന്നു. ഏതോ ഒരു മഴയില്‍ ആ പോറ്റി ഹോട്ടല്‍ പൊളിഞ്ഞുപോയി). കൌതുകം ഉള്ളവര്‍ക്ക് മേത്തന്‍ മണി മുഴങ്ങുന്നത് ഇവിടെ കാണുകയും കേള്‍ക്കുകയും ചെയ്യാം http://www.cdit.org/index/images/mani.swf
നിലവറയും നിധിയുമൊക്കെ അവിടെ നില്‍ക്കട്ടെ. ടീച്ചര്‍ക്ക് ഈ ഫോട്ടോഗ്രാഫിയില്‍ ഒന്ന് സ്ഥിരമായി നില്‍ക്കുന്നതാ നല്ലതെന്നു തോന്നുന്നു,പിന്നെ നര്‍മ്മവും. ഏതായാലും പരിപാടി അസ്സലായിട്ടുണ്ട്.
നല്ല ചിത്രീകരണം
അഭിനന്ദനങ്ങൾ.
കൊടാനുക്കോടിയുടെ സ്വര്‍ണ്ണശേഖരത്തിന്റെ ഏകദേശം അടുത്തൊക്കെ എത്താനായില്ലേ ...
അതിന്റെ ഒരു ഊര്‍ജ്ജമൊക്കെ ഫോട്ടോയില്‍ കാണാനുണ്ട്.
മിഴിവുള്ള ചിത്രങ്ങള്‍
good pics..
good photos, especially first thee ones
ചിത്രങ്ങൾ മനോഹരം ടീച്ചറേ... എന്നാലും ഇത്രയും സുരക്ഷയൊക്കെയുള്ള സ്ഥലത്ത് പോയി പടങ്ങളെടുത്തല്ലോ... സമ്മതിക്കണം...
രണ്ട് തവണ പോലീസ് പിടിച്ചു; ഒരു തവണ ഫോട്ടോ എടുത്തത് ഡിലീറ്റ് ചെയ്തു. ക്ഷേത്രം കാണാൻ പോകുമെന്ന് അറിയാമെങ്കിലും ഇത്രയും ഫോട്ടോ എടുക്കാൻ കഴിയുമെന്ന ധാരണ ഉണ്ടായിരുന്നില്ല. പിന്നെ മേത്തൻ മണി? സംഭവം കണ്ടു,,, അത് ഇതാണെന്ന് തിരിച്ചറിഞ്ഞില്ല.
(ശരിക്കും ഫോട്ടോ എടുക്കാൻ തോന്നിയത് മുണ്ട് വാടക സെന്ററിനു സമീപത്തായിരുന്നു, അകത്തെ ഭിത്തിയിലെ കാഴ്ചകളെക്കാൾ ലൈവ് ആയ ദൃശ്യങ്ങൾ. ധൈര്യം വന്നില്ല)
അസ്തമന സൂര്യനോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ നോക്കുമ്പോഴേക്കും പുള്ളിക്കാരൻ ഓട്ടോ പിടിച്ച്നിർത്തിയിട്ട് പോകാം എന്നൊരു കമന്റ്; അതുകൊണ്ട് അതും പറ്റിയില്ല.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
എന്നാലും ടീച്ചര്‍ ഇത്രയൊക്കെ ഒപ്പിച്ചില്ലെ? സമ്മതിക്കണം!. ഒരു ക്യാമറ പുള്ളിക്കാരന്റെ കയ്യിലും കൊടുക്കാമായിരുന്നു. ഇനി ഒരു ഒളി ക്യാമറ വാങ്ങുന്ന കാര്യം ആലോചിക്കാവുന്നതാണ്.
“ശ്രീപദ്മനാഭന്റെ നാലുചക്രം” എഴുതിയപ്പോൾ ഈ ലിങ്ക് (ഫോട്ടോകൾ)കാണുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.നാലുചക്രം വായിച്ച് ഇതുകൂടി കണ്ടപ്പോൾ ഒരനുഭവസ്പർശമായി.നന്ദി!
“ശ്രീപദ്മനാഭന്റെ നാലുചക്രം” എഴുതിയപ്പോൾ ഈ ഫോട്ടോകളുടെ ലിങ്ക് സ്വപ്നേപി പ്രതീക്ഷിച്ചില്ല. ‘നാലുചക്രം‘ വായിച്ച് ഫോട്ടോ കണ്ടപ്പോൾ ഒരനുഭവസ്പർശമായി.നന്ദി!
നിലവറയും നിധിയും കാണാം എന്ന് കരുതി ഓടി വന്നതാ ..
ആദ്യമാണ് ഇവിടെ ..
ചിത്രങ്ങള്‍ നന്നായി
ആദ്യത്തെ ചിത്രത്തില്‍ മുകളില്‍ ഇരിക്കുന്ന ആളെ
വല്ലാതെ ഇഷ്ടായി
ആശംസകള്‍
Post a Comment