വെള്ളില,,, Mussaenda
Name : Mussaenda frondosa
Family : Rubiaceae
പശ്ചിമഘട്ട മലനിരകളിലും കേരളത്തിൽ എല്ലായിടത്തും വന്യമായി കാണപ്പെടുന്നു. വെള്ളിലയുടെ പുത്തൻ ഇനങ്ങൾ വികസിപ്പിച്ചത്, ‘മുസേണ്ട’ എന്ന പേരിൽ പൂന്തോട്ടങ്ങളിൽ നട്ടു വളർത്തുന്നു.
വെള്ളില എന്നും വെളിയില എന്നും വെളിയിലതാളി എന്നും മലയാളികൾ പറയുന്ന സസ്യം. ശാഖകൾക്ക് ബലം കുറവായതിനാൽ മറ്റു സസ്യങ്ങളുടെ താങ്ങ് കിട്ടിയാൽ ആറ് മീറ്റർ വരെ ഉയർന്ന് വളരുന്നതായി കാണാം. മലയാളികൾ പണ്ട്കാലം മുതൽ മുടി കഴുകുമ്പോൾ വെള്ളിലയുടെ ഇരുണ്ട പച്ചനിറമുള്ള ഇലകൾ ഇടിച്ചുപിഴിഞ്ഞ് ‘താളി’ ആയി ഉപയോഗിക്കാറുണ്ട്. മുടിയിലെ താരൻ അകറ്റാനും വ്രണങ്ങൾ മാറ്റാനും ഈ സസ്യത്തിന് കഴിവുണ്ട്.
വെള്ളില എന്ന് പേര് വരാൻ കാരണം ഈ സസ്യത്തിന്റെ പൂങ്കുലയോടൊപ്പം കാണുന്ന തിളങ്ങുന്ന വെള്ളനിറമുള്ള ഇലകൾ പോലെയുള്ള വിദളങ്ങളാണ്.
ചുവപ്പും ഓറഞ്ചും നിറമുള്ള പൂക്കൾ ശാഖാഗ്രങ്ങളിൽ പൂങ്കുലകളായി കാണാം. ചില പൂക്കളുടെ calyx ൽ ഒരു sepal മാത്രം വലുതായി വെള്ളനിറത്തിൽ കാണുന്നതാണ് വെള്ളിലയുടെ വെള്ള നിറമുള്ള ഇല.
വെള്ളിലയുടെ ഒരു പൂവ്
6 comments:
അമ്മ കറുപ്പ്, മോള് വെളുപ്പ്, മോളേ മോളൊരു ചൊങ്കത്തി?
നല്ല ചിത്രങ്ങള്‍....
നല്ല വിവരണം...
പോസ്റ്റ് ഇഷ്ട്ടായി.... :)
നല്ല ചിത്രങ്ങള്‍..ഒപ്പം വിജ്ഞാന പ്രദവും...
നന്നായി, വെള്ളിലയുടെ അവതരണം.
ഇതിന്റെ ശാസ്ത്രീയ നാമം ഒന്നും ഇതുവരെ കൊമ്പനരിയില്ലായിരുന്നു
പക്ഷേ ഇത് ആടുകളുടെ ഇഷ്ട വിഭവമാണ് എന്ന് മാത്രമല്ല നല്ല താളി (തലയില്‍ തേക്കാന്‍ )ഉണ്ടാക്കാനും പറ്റും
വംശനാശം വരാത്ത ഒരു ഗ്രാമീണ ഔഷധസസ്യത്തെ നോക്കി അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.
Post a Comment