12/2/11

വാഴക്കുലയിലെ അപൂർവ്വദൃശ്യം

ഒന്നായ നിന്നെയിഹ മൂന്നായികണ്ടപ്പോൾ,
ഉണ്ടായൊരിണ്ടൽ മമ ക്യാമറയിൽ പകർത്താൻ,
കൊതിച്ചു ഞാൻ,,,
ഇതാണ് സംഭവം
നേരെ ചുവട്ടിൽ പോയി നോക്കിയപ്പോൾ ഒരു വാഴക്കുലയിൽ മൂന്ന് വാഴക്കൂമ്പ് നിരന്ന് തൂങ്ങിക്കിടക്കുകയാണ്.
ഒരു വാഴയിൽ ഒരു കുല, എന്നാൽ വാഴക്കൂമ്പ് മൂന്നെണ്ണം, മൂന്നും സാധാരണപോലെ ഒരേ വലിപ്പമുള്ളത്. 
മുറ്റത്തൊരു വാഴ വീടിന്റെയും വീട്ടുകാരുടെയും ഐശ്യര്യമാണ്. അങ്ങനെ നട്ട ‘കർപൂരവള്ളി’ വാഴ കുലച്ച് കായവിരിഞ്ഞ് ഏതാനും‌നാൾ കഴിഞ്ഞപ്പോഴാണ് അപൂർവ്വസംഭവം കാണപ്പെട്ടത്,,, വാഴക്കൂമ്പ് ഒന്ന് ശ്രദ്ധിച്ച് നോക്കിയാട്ടെ,,,

34 comments:

mini//മിനി December 02, 2011 10:58 PM  

വാഴ കുലച്ചത് എന്റെ വീട്ടുമുറ്റത്തല്ല,, അല്പം അകലെയുള്ള ഒരു വീട്ടിലാണ്. ഇന്ന് വൈകുന്നേരം ആ വീട്ടിലേക്ക് നടന്ന്‌പോയി ഫോട്ടോ എടുത്തതാണ്.

അനില്‍@ബ്ലോഗ് // anil December 02, 2011 11:02 PM  

അപൂർവ്വമായ ഒരു ചിത്രം തന്നെ, ടീച്ചറെ.
നന്നായി.

ഹരീഷ് തൊടുപുഴ December 02, 2011 11:24 PM  

ഇത് സൂക്ഷിച്ചു വെച്ചോളൂ കെട്ടോ..

ഭാവിയില്‍ ആവശ്യം വന്നേക്കാം..

Rakesh R (വേദവ്യാസൻ) December 03, 2011 12:11 AM  

ആഹ ഒന്നില്‍ പിഴച്ചാല്‍ മൂന്ന് :)

ശ്രീനാഥന്‍ December 03, 2011 5:51 AM  

മൂന്നു കൂമ്പുകളൊരേ ഞെട്ടില്‍ ഉണ്ടാകുമ്പോലെ വാഴയില്‍ ... അലങ്കാരം എന്തായാലും അതിശയമുണ്ട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage December 03, 2011 8:25 AM  

റ്റീച്ചറുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വാഴ കാര്യമായി ശ്രമിച്ചു അല്ലെ
അത്ഭുതം തന്നെ

ബിഗു December 03, 2011 9:25 AM  

Wow wonderful

K@nn(())raan*خلي ولي December 03, 2011 9:37 AM  

മിനിയേച്ചിക്ക് ഒരേസമയം നാലഞ്ചു ബ്ലോഗ്‌ ആകാമെങ്കില്‍ ഒരു വാഴയില്‍ മൂന്നാകുന്നതില്‍ അത്ഭുതമില്ല!

കൂമ്പ്‌കലക്കുന്ന കൂമ്പന്‍കാഴ്ച സൂപ്പര്‍ !

jayanEvoor December 03, 2011 10:00 AM  

രസകരം!

(ആയുർവേദ കോളേജിലും വാഴ കുലപ്പിക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ...
http://jayanevoor1.blogspot.com/2011/12/blog-post.html)

sasidharan December 03, 2011 10:41 AM  

Teacher,
Enjoyed the veriety
Sasi, Narmavedi

ബഷീർ December 03, 2011 11:24 AM  

അപൂർവ്വകാഴ്ച തന്നെ...

ഈ കാഴ്ചയൊരുക്കിയ വാഴയ്ക്കും ടീച്ചർക്കും നന്ദി

കെ.എം. റഷീദ് December 03, 2011 11:34 AM  

ടീച്ചറുടെ ഓരോ കാര്യം
സംഗതി കലക്കി

ചന്തു നായർ December 03, 2011 12:32 PM  

നല്ല കാഴ്ച...........

ബിന്ദു കെ പി December 03, 2011 12:40 PM  

അത്ഭുതം തന്നെ!

അലി December 03, 2011 1:29 PM  

നല്ല കൌതുകം!

Anil cheleri kumaran December 03, 2011 1:37 PM  

wonderfull

വിധു ചോപ്ര December 03, 2011 1:45 PM  

വാഴകളും കടന്നലുകളുമെല്ലാം പബ്ലിസിറ്റിക്കായി മിനിടീച്ചറുടെ വീട്ടിലോ വീട്ടിനടുത്തോ ആണ് അവരുടെ സർക്കസ്സ് ഒരുക്കുന്നതെന്നത് രസകരം തന്നെ!
ഇത് ഒരു മുപ്പത് പേരെ നോട്ടീസടിച്ച് അറിയിച്ചിട്ടുണ്ട് കേട്ടോ. കൂട്ടത്തിൽ ഒരു നോട്ടീസ് ടീച്ചർക്കും അയച്ചു. ഹഹഹ
100 ആശംസകൾ.

Sabu Hariharan December 03, 2011 1:57 PM  

ഇതു കൊള്ളാമല്ലോ!

Fousia R December 03, 2011 2:24 PM  

Good photams

ഞാന്‍ പുണ്യവാളന്‍ December 03, 2011 3:36 PM  

കൊള്ളാം വാഴ കുലയും വാഴയും ...
ഇതു പോലെ ചില വിസ്മയ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശിക്കൂ പത്രവിസ്മയങ്ങള്‍

Echmukutty December 03, 2011 4:45 PM  

അമ്പമ്പോ! അതിശയക്കുല!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com December 03, 2011 5:47 PM  

ശെടാ...
ഒരു കൂമ്പും മൂന്നു കുലയും ആയിരുന്നേല്‍ എത്ര നന്നായേനെ!!

Manoraj December 03, 2011 7:58 PM  

കാറ്റില്‍ വാഴക്കൂമ്പുകളാടുന്നു :)

ഇതെന്ത് ചെയ്തു

Mohamedkutty മുഹമ്മദുകുട്ടി December 04, 2011 7:07 AM  

അടുത്തു തന്നെ ഒരു വാഴയില്‍ നിന്നും മൂന്നു കുല(കൊലയല്ല!) പ്രതീക്ഷിക്കുന്നു!. ഈ ഫോട്ടോ പത്രങ്ങളില്‍ കൊടുക്കാമായിരുന്നില്ലെ?

സുഗന്ധി December 04, 2011 1:02 PM  

ഈ കാഴ്ച്ച കൊള്ളാലോ ടീച്ചര്‍...

Unknown December 04, 2011 7:06 PM  

kaanaakazhckal

പട്ടേപ്പാടം റാംജി December 04, 2011 9:09 PM  

നോക്കി ഇരിക്കയായിരുന്നു അല്ലെ...

Dethan Punalur December 05, 2011 10:42 AM  

മിനിക്കു്‌,
അപൂര്‍വ്വ ദൃശ്യം നന്നായിട്ടുണ്ടു്‌ !
രണ്ടില്‍ കൂടുതലായാല്‍ നിയമവിരുദ്ധമാണെന്നും പിഴ അടയ്ക്കേണ്ടിവരുമെന്നും പാവം വാഴയ്ക്കു്‌ അറിയില്ലായിരിക്കും ! സര്‍ക്കാരു്‌ വാഴേടെ കൂമ്പിടിച്ചു്‌ കലക്കുമെന്നു്‌ പറഞ്ഞേക്കു്‌ ..!!

mini//മിനി December 06, 2011 6:35 AM  

അപൂർവ്വദൃശ്യത്തിന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ദത്തൻ സാറിന്റെ അഭിപ്രായത്തിന് ഗ്രെയ്സ് മാർക്ക് നൽകുന്നു. ഇങ്ങനെയൊക്കെ ചിന്തിക്കാൻ തോന്നിയതിനും അത് വായിച്ച് ചിരിപ്പിച്ചതിനും.

നനവ് December 07, 2011 11:04 PM  

അതിശയം തന്നെ ഈ അപൂര്‍വ്വ കാഴ്ച സമ്മാനിച്ചതിന് നന്ദി ......

Viswaprabha December 09, 2011 10:36 PM  

അപ്പനപ്പൂപ്പന്മാരുടെ ജനിതക സോഴ്സ് കോഡ് കമ്പൈൽ ചെയ്തപ്പോൾ വാഴയ്ക്കു പറ്റിയ ചെറിയ ഒരു എറർ ആയിരിക്കണം. അങ്ങനെ എറർ വന്നു് അറം പറ്റുന്ന താവഴികൾക്കൊന്നും തരവഴിയുണ്ടാവില്ല എന്നു തിരിച്ചറിയുന്നതിനെയാണു് ഡർവ്വിൻ പരിണാമശാസ്ത്രം എന്നു വിളിച്ചതു്.

എന്തായാലും മൂക്കുടപ്പൻ വാഴക്കുലയുടെ ഭാഗ്യം! മിനിടീച്ചറുടെ മുമ്പിൽ വന്നുപെട്ടതിനാൽ ജന്മസാഫല്യം ലഭിച്ചു എന്നു പറയാം! :-)

mini//മിനി December 11, 2011 6:28 AM  

വാഴക്കുലയിലെ അപൂർവ്വതക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ViswaPrabha | വിശ്വപ്രഭ--,, വാഴയായതുകൊണ്ട് ജനിതകം മാറിയാലും അടുത്ത തലമുറ ഉണ്ടാവും. കാരണം ‘വിത്തിൽ‌കൂടി വാഴക്കുഞ്ഞുങ്ങൾ ജനിക്കില്ല’ എന്നതുതന്നെ. ഞാൻ കണ്ട വാഴക്ക് അനേകം കൊച്ചുവാഴകൾ ചുവട്ടിൽ‌നിന്ന് മുളച്ച് വളരുന്നുണ്ടായിരുന്നു. പിന്നെ അടുത്ത തവണ അവിടെ പോയാൽ ഈ ‘കർപൂരവള്ളി’ വാഴയുടെ കുഞ്ഞിനെ ചോദിച്ചു വാങ്ങി എന്റെ വീട്ടിൽ നടും.

എന്‍.ബി.സുരേഷ് December 12, 2011 2:57 PM  

kalakki teacher

Shibu A Kolethu Ranny May 10, 2012 2:42 PM  

ഈ കര്‍പ്പൂര വള്ളി വാഴയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യം ഉണ്ട്. ഒന്ന് വിശദീകരിച്ചു തരുമോ.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP